ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ടു സൈനിക പൈലറ്റുമാര്‍ കൊല്ലപ്പെട്ടു.പൈലറ്റുമാരായ മേജര്‍ രോഹിത് കുമാര്‍, മേജര്‍ അനൂജ് രജ്പുത് എന്നിവരാണ് മരിച്ചത്.രാവിലെയോടെ ജമ്മു കശ്മീര്‍ ഉധംപൂര്‍ ജില്ലയിലെ പട്‌നിടോപിലാണ് അപകടം സംഭവച്ചത്.നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഒന്നര മാസത്തിനിടെ ജമ്മു കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്ടര്‍ അപകടമാണ് ഇത്.