kerala

ഇടിമിന്നലേറ്റ് കണ്ണൂരില്‍ ഒരാള്‍ മരണപ്പെട്ടു

By Test User

April 08, 2022

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരിയില്‍ ഒരാള്‍ ഇടിമിന്നലേറ്റ് മരണപ്പെട്ടു. കൈതേരിയിടം സ്വദേശി ജോയിയാണ് മരിച്ചത്. 50 വയസായിരുന്നു. ജോയി വെല്‍ഡിങ് തൊഴിലാളിയാണ്. സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വന്‍നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, തിരുവനന്തപുരം തോന്നക്കലിലെ മണലകത്ത് 10 പേര്‍ക്ക് ഇടിമിന്നലേറ്റു. ആര്‍ക്കും പരുക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയിലാണ്. ഇടിമിന്നലേറ്റവരില്‍ ഒമ്പത് പേര്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്.  ഏപ്രില്‍ 08 മുതല്‍ 12 വരെയുള്ള തീയ്യതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.