ദാരിദ്ര സൂചികയില്‍ കേരളം ഏറ്റവും പിന്നിലാണ് എന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ട് സംസ്ഥാനത്തിന് അഭിമാനകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ നേട്ടം യൂഡിഎഫ് സര്‍ക്കാരിന്റെതാണ്, നിവലില്‍ പിണറായി സര്‍ക്കാരിന് ഈ നില തുടരാന്‍ ആകുമോ എന്നതില്‍ സംശയമുണ്ട്, രമേശ് ചെന്നിത്തല പറഞ്ഞു.

2015-16 പഠനം അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നീതി ആയോഗ് നിലവില്‍ പുറത്ത് വിട്ടിട്ടുള്ളതെന്നും ഈ അംഗീകാരം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. യൂഡിഎഫ് സര്‍ക്കാരിന്റെ ജനകീയ പരിപാടികളെയാണ് ഇത് പ്രതിഫലിക്കുന്നതെന്നും കൂട്ടിചേര്‍ത്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള കാലയളവില്‍ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കാന്‍ അന്നതെ യൂഡിഎഫ് സര്‍ക്കാര്‍ നടപിലാക്കിയ പദ്ധതികള്‍ ലോകശ്രദ്ധ നേടിയവയാണ്. പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് സംശികേണ്ടിയിരിക്കുന്നു.
2021-21 പുതിയ റിപ്പോര്‍ട്ട് പുറത്തിറങ്ങുമ്പോള്‍ കേരളത്തിന്  നിലവിലെ റിപ്പോര്‍ട്ടിലെ നില തുടരുവാന്‍ സാധിക്കിമോ എന്നത് സംശയമാണ് എന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.