നെല്‍സണ്‍ മണ്ടേല കഴിഞ്ഞിരുന്ന റോബന്‍ ഐലന്‍ഡ് പ്രിസണ്‍ സെല്‍ ജയിലിന്റെ താക്കോല്‍ വില്‍ക്കാന്‍ വെച്ചതിനെ രൂക്ഷമായി എതിര്‍ത്ത് ദക്ഷിണാഫ്രിക്കയിലെ കലാകായികസാംസ്‌കാരിക വകുപ്പ് മന്ത്രി നതി തെത്വ. ജയിലറ വില്‍ക്കാന്‍ വേണ്ടി അമേരിക്കയില്‍ നടക്കുന്ന ലേലം റദ്ദാക്കണമെന്നാണ് മന്ത്രിയിടെ ആവശ്യം.

ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരുമായി ചര്‍ച്ചച്ചെയാതെ ലേലം നടത്തുന്നത് വലിയ പിഴവാണെന്നും രാജ്യത്തിന്റെ  ചരിത്രത്തെക്കുറിച്ചും ഈ താക്കോലിനുള്ള ചരിത്രത്തിലെ പ്രാധാന്യത്തെപറ്റിയും ലേലം സംഘടിപ്പിക്കുന്നവര്‍ക്ക് നന്നായറിയാമെന്നും മന്ത്രി പറഞ്ഞു. ഇത് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും ദക്ഷിണാഫ്രിക്കന്‍ ജനതക്ക് അവകാശപ്പെട്ടതാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ലേലം തടയാന്‍ വേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം,  നെല്‍സണ്‍ മണ്ടേലയുടെ ശവക്കല്ലറക്കെടുത്ത് സ്മാരക മ്യൂസിയവും പൂന്തോട്ടവും കൊണ്ടുവരുന്നതിനുള്ള തുക സമാഹരിക്കുന്നതിന് വേണ്ടിയാണ് ലേലം സംഘടിപ്പിക്കുന്നത്. ജയിലറയുടെ താക്കോല്‍ ഉള്‍പ്പടെ ലേലത്തിന് വേണ്ട സാധനങ്ങള്‍ ലേലം സംഘടിപ്പിക്കുന്നവര്‍ക്ക് നല്‍കിയത് മണ്ടേലയുടെ കുടുംബം തന്നെയാണ്.