india
കോവിഡില്‍ അനാഥരായ കുട്ടികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി എടുക്കണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: കോവിഡ് മൂലം അനാഥരായ കുട്ടികളെ കണ്ടെത്താന്‍ സര്‍ക്കാരുകള്‍ നടപടി എടുക്കണമെന്ന് സുപ്രീം കോടതി.അതേ സമയം കോവിഡ് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3627 കുട്ടികള്‍ അനാഥരായെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന് കോടതിയെ അറിയിച്ചു. 274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. 26176 കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായെന്നും ബാലവാകാശ കമ്മീഷന് അറിയിച്ചു.
കേരളത്തില്‍ 65 കുട്ടികള്‍ അനാഥരായെന്നാണ് കണക്ക്. 1931 കുട്ടികള്‍ക്ക് അച്ഛനമ്മമാരിള്‍ ഒരാളെ നഷ്ടമായി. 2020 ഏപ്രില്‍ 1 മുതല്‍ 2021 ജൂണ്‍ 5 വരെയുള്ള കണക്കാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ പേര് അനാഥരായത് മധ്യപ്രദേശിലാണ്, 706. ബിഹാറില്‍ 308 കുട്ടികളും ഒഡിഷയില്‍ 241 കുട്ടികളും മഹാരാഷ്ട്രയില്‍ 217 കുട്ടികളും ആന്ധ്രപ്രദേശില്‍ 166 കുട്ടികളും ചത്തീസ്ഗഡില്‍ 120 കുട്ടികളും അനാഥരായി.
രക്ഷിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ മുന്നില്‍ മഹാരാഷ്ട്രയാണ്, 6865. ഹിയാനയില് 2353 കുട്ടികള്‍ക്കും ആന്ധ്രയില്‍ 1923 കുട്ടികള്‍ക്കും ബിഹാറില്‍ 1326 കുട്ടികള്‍ക്കും മധ്യപ്രദേശില്‍ 1311 കുട്ടികള്‍ക്കും രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായി. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. ഉപേക്ഷിക്കപ്പെട്ട കുട്ടികളില്‍ 226 പേരും മധ്യപ്രദേശിലാണ്. 11 പേര് ചത്തീസ്ഗഡിലും കേരളത്തിലും കര്‍ണാടകത്തിലും ആറ് പേര് വീതവും മണിപ്പൂരില്‍ മൂന്ന് കുട്ടികളെയും മഹാരാഷ്ട്രയില്‍ രണ്ട് കുട്ടികളെയും ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ കുട്ടികളും ഉപേക്ഷിക്കപ്പെട്ടെന്നും കണക്ക് പറയുന്നു.
india
വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.
തമിഴ്നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന് സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വാല്‍പ്പാറയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന് നൂറിന് ഇസ്ലാമിനെയും ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.
india
‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി അരുണ്‍ ഗോവില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.
രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയം'(Uniform Security Policy) നടപ്പിലാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ആവശ്യം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍, ആശുപത്രികള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന മറ്റ് പൊതുയിടങ്ങളിലെല്ലാം ഇതിനകം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. എന്നാല്‍, ആളുകള്‍ ധാരാളമായി എത്തുന്ന മസ്ജിദുകളിലും മദ്രസകളിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.
india
ഇന്‍ഡിഗോ പ്രതിസന്ധി; ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍
പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും ചില വ്യവസ്ഥകള്‍ മാത്രമാണ് മരവിപ്പിച്ചതെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് എന്നിവയില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
തുടര്‍ച്ചയായ മൂന്നാം ദിവസവും യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രംഗത്തെത്തിയിരുന്നു.
പ്രശ്നം പരിഹരിക്കാന്‍ ത്രിതല നടപടികള്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. നാളെ മുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ശ്രമിക്കും. നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞു. ഡിസംബര്‍ പത്തിനും 15 നും ഇടയില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala21 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
kerala2 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍

