അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന വീണ്ടും മലയാള സിനിമയില്‍ തിരികെയെത്തുന്നു. ഷറഫുദ്ദീന്‍ നായകനാവുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമാ രംഗത്തേക്ക് വരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിലെ സൂപ്പര്‍ താരം മമ്മൂട്ടി പുറത്തുവിട്ടിട്ടുണ്ട്.
നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് ചെയ്യുന്നത്. 2017 പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം.
Be the first to write a comment.