crime

സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി; ബി.ജെ.പി നേതാവിന്റെ മകനുള്‍പ്പടെ പത്ത് പേര്‍ അറസ്റ്റില്‍

By webdesk13

September 02, 2023

ഛത്തീസ്ഗഢില്‍ സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. രക്ഷാബന്ധന്‍ ആഘോഷത്തിനിടെയായിരുന്നു ക്രൂരകൃത്യം . സംസ്ഥാന തലസ്ഥാനത്ത് റിംസ് മെഡിക്കല്‍ കോളജിന് സമീപമായിരുന്നു സംഭവം.

പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന 2 സുഹൃത്തുക്കളെ മര്‍ദിച്ച് അവശരാക്കിയതിന് ശേഷമായിരുന്നു ബലാത്സംഗം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മുഴുവന്‍ പ്രതികളേയും ഉടന്‍ തന്നെ പിടികൂടി. ക്രിമിനില്‍ പശ്ചാത്തലമുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

കേസിലെ ചില പ്രതികള്‍ ആഗസ്റ്റിലാണ് ജാമ്യത്തിലിറങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ പ്രതിയായ പൂനം താക്കൂര്‍ പ്രാദേശിക ബി.ജെ.പി നേതാവായ ലക്ഷ്മി നാരായണ്‍ സിങ്ങിന്റെ മകനാണ്.