Connect with us

india

ദളിത് യുവതിയെ പ്രേമിച്ച് വിവാഹം ചെയ്തു; മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു

മെയ് 31 മുതലാണ് യുവതിയെ കാണാതായത്

Published

on

ദളിത് യുവതിയെ പ്രേമിച്ച് വിവാഹം ചെയ്തതിന് മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു. യുവതിയെ മതം മാറ്റിയെന്ന കാരണം പറഞ്ഞാണ് അറസ്റ്റ്. സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലാണ് സംഭവം.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് അടക്കമുള്ള കേസുകള്‍ ചുമത്തിയാണ് അറസ്റ്റ്. മെയ് 31 മുതലാണ് യുവതിയെ കാണാതായത്. യുവാവിന്റെ അഞ്ച് സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

india

മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരസ്യങ്ങൾക്ക് അനുമതി നൽകി മെറ്റ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

Published

on

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിഷം വമിപ്പിക്കുന്ന 14 വിദ്വേഷ പരസ്യങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക് തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

‘നമുക്ക് ഈ കീടങ്ങളെ (ഇന്ത്യയിലെ മുസ്‌ലിംകളെ പരാമര്‍ശിച്ച്) കത്തിക്കാം,’ ‘ഹിന്ദു രക്തം ചൊരിയുന്നു, ഈ ആക്രമണകാരികളെ ചുട്ടുകളയണം’ എന്നിങ്ങനെ മുസ്‌ലിം വിരുദ്ധ അക്രമത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഫെയ്‌സ്ബുക്കില്‍ വന്ന പരസ്യങ്ങള്‍. പ്രധാനമായും പ്രതിപക്ഷ കക്ഷികളെ ലക്ഷ്യമിട്ട് ഭരണകക്ഷിയായ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു വിദ്വേഷ ചിത്രങ്ങള്‍. പാകിസ്താന്‍ ദേശീയ പതാകയ്ക്കരികില്‍ പ്രതിപക്ഷ നേതാവ് നില്‍ക്കുന്ന എ.ഐ നിര്‍മിത ചിത്രത്തിനൊപ്പം ‘ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ ഇല്ലാതാക്കാന്‍’ ആഗ്രഹിക്കുന്ന നേതാവിനെ വധിക്കണമെന്ന് ആഹ്വാനം നല്‍കുന്ന പരസ്യത്തിനും മെറ്റ അംഗീകാരം നല്‍കി.

ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മതത്തിന്റെ പേരില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിര്‍മിത ബുദ്ധിയില്‍ കൃത്രിമ ചിത്രങ്ങള്‍ സൃഷ്ടിച്ചാണ് ഈ പരസ്യങ്ങള്‍ തയ്യാറാക്കിയത്. ഇവ കണ്ടെത്തുന്നതിലും തടയുന്നതിലും മെറ്റ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ തീവ്രവലതുപക്ഷം പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്ലാ പരസ്യങ്ങളും സൃഷ്ടിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം പ്രത്യക്ഷപ്പെട്ട ഇവ ജൂണ്‍ 1 വരെ തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് എട്ടിനും 13നും ഇടയില്‍ 14ഓളം അത്യന്തം പ്രകോപനപരമായ പരസ്യങ്ങള്‍ക്ക് മെറ്റ അംഗീകാരം നല്‍കിയെന്നും ഇത്തരം പരസ്യങ്ങളിലൂടെ മെറ്റ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കൈവരിക്കുമെന്ന് ആദ്യഘട്ടത്തില്‍ അവകാശപ്പെട്ട ബി.ജെ.പി, ഇടക്ക് തോല്‍വി ഭയന്ന് പ്രധാനമന്ത്രിയു?ടെ തന്നെ നേതൃത്വത്തില്‍ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. രാജസ്ഥാനിലെ റാലിയില്‍ പ്രധാനമന്ത്രി മോദി മുസ്‌ലിംകളെ ഉദ്ദേശിച്ച് ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നും ‘കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നവര്‍’ എന്നും അധിക്ഷേപിച്ചു. പിന്നീട് ഇത് വിവാദമായതോടെ താന്‍ മുസ്‌ലിംകളെ ഉദ്ദേശിച്ചല്ല ഇത് പറഞ്ഞതെന്നും തനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ടെന്നും മോദി പറഞ്ഞിരുന്നു.

Continue Reading

india

രാഷ്ട്രീയത്തിലെ സൗമ്യ മുഖം; ഓർമകളിൽ രാജീവ് ഗാന്ധി

1991 മെയ് 21 ന് ശ്രീപെരുമ്പുദൂരില്‍ വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്.

Published

on

ഇന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനം. 1991 മെയ് 21 ന് ശ്രീപെരുമ്പുദൂരില്‍ വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ നിരവധി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ആ ഭരണാധികാരിയുടെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണ് രാജ്യം. 1991 മെയ് 21 ന് ശ്രീ പെരുമ്പുദൂരിന്റെ മണ്ണില്‍ മാഞ്ഞു പോയത് ഇന്ത്യയുടെ ശ്രീത്വമാണ്. ചിതറിത്തെറിച്ചത് ഒരു രാജ്യത്തിന്റെയാകെ സ്വപ്നങ്ങളാണ്. എരിഞ്ഞടങ്ങിയത് ഒരു ജനതയുടെ പ്രതീക്ഷകളാണ്.

ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം നാല്‍പ്പതാമത്തെ വയസിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിപദത്തിലേക്ക് എത്തിയത്. ഇന്ത്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരത്തിലെത്തി. 1984 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 491 ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 404 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ രംഗങ്ങളിലും ഇന്ത്യയില്‍ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാബോധമായിരുന്നു.

1981 മുതല്‍ 1991 വരെ വെറും 10 കൊല്ലം മാത്രം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം. അതിനിടെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി. ഭരണകാലയളവിനെ അടയാളപ്പെടുത്തും വിധമുള്ള നിര്‍ണായകവും ശ്രദ്ധേയവുമായ തീരുമാനങ്ങളും നടപടികളും. അതിലൊന്നിന്റെ പരിണിതഫലമെന്നോണം ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുമ്പോള്‍ രാജീവ് ഗാന്ധിക്ക് വയസ് 46. ചെറിയൊരു കാലഘട്ടം കൊണ്ടു തന്നെ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന ഭരണ നടപടികള്‍ രാജീവിലെ ക്രാന്തദര്‍ശിത്വം വ്യക്തമാക്കുന്നതായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗം, കമ്പ്യൂട്ടര്‍, എയര്‍ലൈന്‍സ്, പ്രതിരോധം, കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ രാജ്യം വളര്‍ന്നു.

ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ നയവും രാജീവ് സര്‍ക്കാരിന്റെ സംഭാവനയാണ്. ഇന്ത്യയില്‍ ടെലികോം വിപ്ലവം സാധ്യമായത് രാജീവിന്റെ കാലത്തായിരുന്നു. രാജ്യത്ത് പഞ്ചായത്തിരാജ് സംവിധാനത്തിന് അടിത്തറയിട്ടു. 21 ആയിരുന്ന വോട്ടവകാശം 18 ആക്കിയതും അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തിരാജ് നിയമമാക്കിയതും കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ് ഗാന്ധിയുടെ സംഭാവനകളാണ്.

സജീവ ഇടപെടലുകളുടെ വിദേശനയമായിരുന്നു രാജീവ് സ്വീകരിച്ചിരുന്നത്. സീഷെല്‍സിലെയും മാലി ദ്വീപിലെയും പട്ടാള അട്ടിമറികളെ പ്രതിരോധിക്കാന്‍ ഇന്ത്യ സൈന്യത്തെ അയച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സിയാച്ചിന്‍ മേഖലയിലെ ഖ്വയ്ദ് പോസ്റ്റ്, ഓപ്പറേഷന്‍ രാജീവിലൂടെ തിരിച്ചുപിടിച്ചു. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇടപെടാനുള്ള രാജീവിന്റെ തീരുമാനമുണ്ടാകുന്നത് 1986 ലാണ്. ഇതേത്തുടര്‍ന്ന് എല്‍ടിടിഇയുടെ ശത്രുവായി രാജീവ് ഗാന്ധി മാറി. ഒടുവില്‍ 1991 മെയ് 21 ന് മനുഷ്യ ബോംബായി മാറിയ തനുവിലൂടെ തമിഴ് പുലികള്‍ രാജീവിനെ വധിച്ചു. ആധുനിക ഇന്ത്യയുടെ സൃഷ്ടാവായ രാജീവ് ഗാന്ധി ശ്രീപെരുമ്പുദൂരില്‍ വെച്ച് എല്‍ടിടി തീവ്രവാദികളാല്‍ വധിക്കപ്പെട്ടപ്പോള്‍ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു.

കാലം ഉരുണ്ടുകൊണ്ടേയിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറം മതേതര ഇന്ത്യയുടെ പ്രതീക്ഷയായി മകന്‍ രാഹുല്‍ ഗാന്ധി ഉദിച്ചുയര്‍ന്നു നില്‍ക്കുന്നു. മകള്‍ പ്രിയങ്കയെ ഇന്ത്യയിലെ ജനകോടികള്‍ വാത്സല്യത്തണല്‍ വിരിച്ചാണ് വരവേല്‍ക്കുന്നത്. രാജീവ് അവശേഷിപ്പിച്ചു പോയ ഓര്‍മ്മകളുടെ കരുത്തില്‍ പ്രിയ പത്‌നി സോണിയ ദീര്‍ഘകാലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിച്ചു. മുന്നോട്ടുള്ള പാതയില്‍ കെടാവിളക്കായി രാജീവിന്റെ സ്മരണകള്‍ ജ്വലിക്കുമ്പോള്‍ ഈ രാജ്യം ഇരുട്ടിലാകില്ലെന്ന് ഓരോ ജനാധിപത്യ വിശ്വാസിക്കും പ്രതീക്ഷിക്കാം.

ഇന്നും ഇന്ത്യന്‍ ജനത രാജീവ് ഗാന്ധിയെ നിറസ്മരണകളോടെയാണ് ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ സ്മാരകത്തില്‍ കൊത്തിവച്ചിരിക്കുന്ന വാക്കുകള്‍ ഇങ്ങനെയാണ് ‘എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍, മാനവ സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം.’ ശക്തവും സ്വതന്ത്രവുമായ ഇന്ത്യയെ സ്വപ്നം കണ്ട സമാരാധ്യനായ നേതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ജനതയുടെ പ്രണാമം.

Continue Reading

india

ഇപ്പോഴും ആര്‍.എസ്.എസുകാരന്‍, സംഘടന വിളിച്ചാല്‍ എന്തു സഹായത്തിനും തയാര്‍ -വിരമിക്കല്‍ പ്രസംഗത്തില്‍ കല്‍ക്കട്ട ഹൈകോടതി ജഡ്ജി

ഹൈക്കോടതിയിൽ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ യാത്രയയപ്പിൽ സംസാരിക്കവെ ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷ് ആണ് ഇക്കാര്യം പറഞ്ഞത്.

Published

on

താൻ രാഷ്ട്രീയ  ആർ.എസ്.എസ് അംഗമാണെന്നും എന്തെങ്കിലും സഹായത്തിനോ ജോലിക്കോ വിളിച്ചാൽ സംഘടനക്ക് ചെയ്തുനൽകാൻ തയാറാണെന്നും വിരമിക്കൽ പ്രസംഗത്തിൽ കൽകട്ട ഹൈകോടതി ജഡ്ജി. ഹൈക്കോടതിയിൽ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ യാത്രയയപ്പിൽ സംസാരിക്കവെ ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷ് ആണ് ഇക്കാര്യം പറഞ്ഞത്.

ഞാൻ രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ അംഗമായിരുന്നു, ഇപ്പോഴും ആണ്. ഞാൻ സംഘടനയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതൽ മുതലേ ഞാൻ സംഘടനയിലുണ്ട്. 37 വർഷത്തോളമായി സംഘടനയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നുവെന്നും ജസ്റ്റിസ് ദാഷ് പറഞ്ഞു.

എന്തെങ്കിലും സഹായത്തിനോ എനിക്ക് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ജോലിക്കോ വേണ്ടി അവർ വിളിച്ചാൽ സംഘടനയിലേക്ക് മടങ്ങാൻ തയാറാണ് -ജസ്റ്റിസ് വ്യക്തമാക്കി. 14 വർഷത്തിലേറെ ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ദാഷ്, ഒറീസ്സ ഹൈകോടതിയിൽനിന്ന് സ്ഥലംമാറിയാണ് കൽകട്ട ഹൈകോടതിയിലെത്തിയിരുന്നത്.

Continue Reading

Trending