kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിയതികളില്‍ മാറ്റം

By webdesk18

November 03, 2025

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തിയതികളില്‍ മാറ്റം വരുത്തി. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം 2026 ജനുവരി 14 മുതല്‍ 18 വരെയാണ് കലോത്സവം നടക്കുക. മുന്‍പ് ജനുവരി 7 മുതല്‍ 11 വരെയാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്.

സാങ്കേതിക കാരണങ്ങളാലാണ് തിയതി മാറ്റിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്തവണ കലോത്സവത്തിന് വേദിയാകുന്നത് തൃശൂരാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഈ മഹോത്സവത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.