X

മനുഷ്യര്‍ക്കിടയില്‍ ഇറങ്ങി നടന്നാല്‍ അവര്‍ ബഹുമാനിക്കും; മുഖ്യമന്ത്രിയോട് കെ.എന്‍.എ ഖാദര്‍

കറുത്ത പാറയില്‍ പിറന്ന പാര്‍ട്ടി പിണറായിയിലെ പാറപ്പുറത്ത് വെച്ചാണ് 1939ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. അതില്‍ തെറ്റൊന്നുമില്ല. ആ കാലഘട്ടത്തില്‍ അതു സ്വാഭാവികമായ ഒരു സാമൂഹിക വികാസ പ്രക്രിയയായിരുന്നെന്ന് കെ.എന്‍.എ ഖാദര്‍.

ആ പാറയുടെ കറുത്ത പ്രതലവും, കരിമ്പാറക്കു സമാനമായ നിശ്ചയ ദാര്‍ഢ്യവും, ചരിത്രമായി. മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, മാവൊ,തുടങ്ങിയ നേതാക്കളൊ, ലോകമെമ്പാടും ഉണ്ടായിരുന്ന ആചാര്യന്‍മാരോ കറുപ്പുനിറത്തെ ഒരു ശത്രുവായി കണ്ടതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് മുതലാളിത്തം പ്രധാന ശത്രുവായിരുന്നു. ഇന്ന് ആ വര്‍ഗ്ഗം ഉറ്റ ബന്ധുക്കളായി. തൊഴിലാളിയും, കൃഷിക്കാരനും, സാധാരണക്കാരനും ബന്ധുവല്ലാതായി കറുപ്പ് എന്ന നിറം പ്രതിക്കൂട്ടിലായി വിമര്‍ശനത്തിന്റെ ഒരു പുതു നാമ്പു പോലും അസഹനീയമായി. വിമര്‍ശനവും സ്വയം വിമര്‍ശനവും ഇന്നലെ വരെ വളരാനുള്ള വഴികളായിരുന്നു.കേരളത്തിലെ മനുഷ്യര്‍ അവര്‍ക്കിടയില്‍ ഇറങ്ങി നടന്നാല്‍, മുഖ്യമന്ത്രിയെ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ ബഹുമാനിക്കും. അതു ശീലമാക്കിയാല്‍, ജനം ആരാധനയോടെ കണ്ടേക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വാഹനത്തില്‍ സഞ്ചരിക്കണം. അറ്റമില്ലാത്ത അകമ്പടിയും, ആഢംബരവും, വാഹന വ്യൂഹങ്ങളും, അപ്രഖ്യാപിത അടിയന്തരാവസ്ഥയും പോലീസില്‍ ഒരു വിഭാഗത്തിന്റെ അഴിഞ്ഞാട്ടവും മുഖ്യ മന്ത്രിയുടെ ശത്രുക്കളുടെ, ഉപദേശമാവാനാണ് സാധ്യത. അല്ല സ്വയം ആവശ്യപ്പെട്ടതാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. സമയമാകുമ്പോള്‍ ഇ.വി.എം പറയും. ഈ പുത്തന്‍ വര്‍ണ്ണ വ്യവസ്ഥ അധിക നാള്‍ നിലനില്‍ക്കില്ലെന്നും ഖാദര്‍ പറഞ്ഞു.

 

webdesk14: