മുംബൈ: ടാറ്റ മോട്ടോഴ്‌സ് അവരുടെ പ്രശസ്ത എസ്യുവിയായ സിയാറയെ വീണ്ടും ഇന്ത്യന്‍ വാഹന വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. നവംബര്‍ 25നാണ് ഔദ്യോഗിക ലോഞ്ച് നടക്കുക. ഔദ്യോഗിക അവതരണം നവംബര്‍ 15ന് നടക്കുമെന്ന് കമ്പനി അറിയിച്ചു.
നിര്മാണം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ സിയാറയുടെ തിരിച്ചുവരവാണ് ഇതിലൂടെ സംഭവിക്കുന്നത്. പുതിയ മോഡല്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവയ്ക്ക് നേരിട്ടുള്ള വെല്ലുവിളിയാകുമെന്ന് വിലയിരുത്തുന്നു.
മുന്‍പ് ഓട്ടോ എക്സ്പോയിലായി പ്രദര്‍ശിപ്പിച്ച സിയാറയുടെ പുതിയ പതിപ്പ് ഇതിനോടകം വാഹനപ്രേമികളില്‍ ആവേശം സൃഷ്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സ്പൈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതീക്ഷ ഉയര്‍ന്നത്.
പുതിയ സിയാറയില്‍ പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, ഫുള്‍-വിഡ്ത് ലൈറ്റ് ബാര്‍, ആധുനിക എക്സ്റ്റീരിയര്‍ ഡിസൈന്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. മൂന്ന് സ്‌ക്രീനുകളുള്ള ഇന്റീരിയര്‍ ലേഔട്ട് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഇന്‍ഫോടൈന്‍മെന്റ് ടച്ച്സ്‌ക്രീന്‍, മുന്‍സീറ്റിലുള്ള യാത്രക്കാരനായി പ്രത്യേകം ഡിസ്പ്ലേ എന്നിവയും ഉള്‍ക്കൊള്ളുന്നുണ്ട്. ഓരോ സ്‌ക്രീനും ഏകദേശം 12.3 ഇഞ്ച് വലുപ്പത്തില്‍ ആയിരിക്കും.
ഇന്‍ടീരിയര്‍ ഡ്യൂവല്‍ ടോണ്‍ സോഫ്റ്റ് ടച്ച് ഫിനിഷിങ്ങില്‍ ഒരുക്കിയിരിക്കുന്നു. ടാറ്റ സിയാറ 2.0 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ നാച്ചുറലി അസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ എഞ്ചിന്‍ വകഭേദങ്ങളിലും, കൂടാതെ ഇലക്ട്രിക് മോഡലിലും എത്തുമെന്നാണ് പ്രതീക്ഷ.
പുനര്‍ജ്ജീവിതമായ ഈ മോഡല്‍ ടാറ്റയുടെ പാസഞ്ചര്‍ വാഹന നിരയ്ക്ക് പുതിയ ശക്തി പകരുമെന്ന പ്രതീക്ഷയിലാണ് വാഹനലോകം.