Connect with us

crime

പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കേന്ദ്രത്തിനുള്ളില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു

നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Published

on

പാക്‌സ്താനിലെ സ്വാത്തില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 12 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖൈബര്‍ പഖ്തൂണഖ്യ പ്രവശ്യയിലെ സ്വാത് താഴ്വരയിലെ തീവ്രവാദ വിരുദ്ധ ഡിപ്പാര്‍ട്ട്‌മെന്റിലാണ് സ്‌ഫോടനം നടന്നത്. ഒരേ കെട്ടിടത്തില്‍ തന്നെയാണ് കബല്‍ ജില്ലാ പൊലീസ് സ്റ്റേഷനും റിസര്‍വ് പൊലീസ് സേനയുടെ ആസ്ഥാനവും. ംഭവം ചാവേര്‍ ആക്രമണമല്ലെന്നും വെടിമരുന്നും മോട്ടോര്‍ ഷെല്ലുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്നും സി.ടി.ഡി.ഡി.ഐ.ജി ഖാലിദ് സൊഹൈല്‍ പറഞ്ഞു.

 

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

crime

പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ല; വിദ്യാർത്ഥികൾ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു

താനെ ജില്ലയിലെ ഭിവണ്ടിയിൽ ചൊവ്വാഴ്ചയാണ് സംഭവം.

Published

on

സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 3 കുട്ടികൾ ചേർന്ന് സഹപാഠിയെ മർദിച്ച ശേഷം കുത്തി വീഴ്ത്തുകയായിരുന്നു. എഴുത്തു പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

താനെ ജില്ലയിലെ ഭിവണ്ടിയിൽ ചൊവ്വാഴ്ചയാണ് സംഭവം. എസ്എസ്സി പരീക്ഷയ്ക്ക് ഉത്തരക്കടലാസ് നോക്കി കോപ്പിയടിക്കാൻ വിദ്യാർത്ഥി സമ്മതിച്ചില്ല. ഇതിൽ പ്രകോപിതരായ സഹപാഠികൾ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ മൂന്ന് സഹപാഠികൾ തടഞ്ഞു നിർത്തി.

തുടർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും കുത്തി വീഴ്ത്തുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമല്ല. മാതാപിതാക്കളുടെ പരാതിയിൽ ശാന്തി നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

crime

പെൺകുട്ടിയെ പീഡിപ്പിച്ചു, കൊലപ്പെടുത്തി: അമ്മാവനായ ആർമി ഉദ്യേഗസ്ഥനും ഭാര്യയും അറസ്റ്റിൽ

പതിനൊന്ന് വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

Published

on

 തമിഴ്നാട്ടിലെ മധുരയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആർമി ഉദ്യേ​ഗസ്ഥനെയും പീഡനവിവരം മറച്ചുവെക്കാൻ ശ്രമിച്ച ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ പെൺകുട്ടിയെയാണ് കൊലപ്പെടുത്തിയത്. പതിനൊന്ന് വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നു.

ബോധരഹിതയായെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ആശുപത്രിയിൽ എത്തും മുൻപേ പെൺകുട്ടി മരിച്ചിരുന്നതായും ഡോക്ടർമാർ പറഞ്ഞു. പെൺകുട്ടി അതിക്രൂര പീഡനത്തിന് ഇരയായെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചു. മാതാപിതാക്കൾ മരിച്ച ശേഷം ബന്ധുക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.

പൊലീസ് അന്വേഷണത്തിൽ പെൺകുട്ടിയുടെ അമ്മാവനായ ആര്‍മി ഉദ്യോഗസ്ഥന്‍ തന്നെയാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും പുറത്ത് പറയാതെ ഭർത്താവിന് കൂട്ടു നിന്നതിന് ഭാര്യയ്ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Continue Reading

Trending