Connect with us

Video Stories

12000 സാരികള്‍, 30 കിലോ സ്വര്‍ണം..750 ചെരുപ്പ് : പക്ഷേ എല്ലാം സമ്മാനങ്ങള്‍..!

Published

on

പന്ത്രണ്ടായിരത്തോളം സാരികള്‍, 30 കിലോഗ്രാം സ്വര്‍ണം, 2000 ഏക്കര്‍ ഭൂമി . 91 വാച്ചുകള്‍, 750 ജോഡി ചെരുപ്പ്….ഒരു രാഷ്ട്രീയ നേതാവിനെസംബന്ധിച്ച് ഇതിന്മേല്‍ വലിയ ഒരു അഴിമതി ആരോപണം വരാനില്ല. 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ ജയലളിതയെ കര്‍ണാടക കോടതി ശിക്ഷിച്ചത് ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തില്‍ അത്യപൂര്‍വമായ അഴിമതിക്കേസിലായിരുന്നു. ഇപ്പോള്‍ ബി.ജെ.പിക്കാരനായ ജനതാപാര്‍ട്ടി മുന്‍ നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിന്മേലായിരുന്നു കേസ്. 2014 സെപ്തംബര്‍ 27ന് ബംഗളൂരു സ്‌പെഷല്‍ കോടതി ജഡ്ജിയാണ് ജയയക്ക് മുഖ്യമന്ത്രിയായിരിക്കെ നാലുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഒരു മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരിക്കുമ്പോള്‍ ലഭിക്കുന്ന തടവുശിക്ഷ രാജ്യത്ത് ആദ്യമായിരുന്നു. 100 കോടി രൂപ പിഴയടക്കാനും കോടതി വിധിച്ചിരുന്നു. നിയമസഭയില്‍ പദവിയില്‍ നിന്നും അയോഗ്യയാക്കപ്പെടുന്ന ആദ്യമുഖ്യമന്ത്രികൂടിയായിരുന്നു ജയലളിത. എന്നാല്‍ കണക്കില്‍പെടാത്ത സ്വത്തെല്ലാം തനിക്ക് നടിയായിരുന്നപ്പോള്‍ ലഭിച്ച സമ്മാനങ്ങളായിരുന്നുവെന്നായിരുന്നു അവരുടെ വാദം.

പരപ്പന അഗ്രഹാരം സെന്‍ട്രല്‍ ജയിലിലായിരുന്നു ജയയുടെയും തോഴി ശശികല അടക്കമുള്ളവരുടെ കുറ്റം കോടതി പ്രഖ്യാപിച്ചത്. അതിശക്തമായ സുരക്ഷാസന്നാഹങ്ങളോടെയായിരുന്നു വിധിപ്രസ്താവം. പ്രത്യേക ജഡ്ജി ജോണ്‍മൈക്കേല്‍ ഡികുഞ്ഞയുടേതായിരുന്നു വിധി. രണ്ടുദിവസത്തിന് ശേഷം പനിനീര്‍ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റു. സ്ഥാനമേറ്റ് രണ്ടാം ദിവസം പരപ്പന ജയിലില്‍ ജയയെ കാണാനെത്തിയ മുഖ്യമന്ത്രിക്ക് പക്ഷേ അവരെ കാണാനായില്ല. പോയി മുഖ്യമന്ത്രിപ്പണി നോക്കെന്നായിരുന്നു ജയയുടെ കല്‍പനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുമാസത്തെ ശിക്ഷക്ക് ശേഷം കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ ജയക്ക് പുറത്തിറങ്ങാനായി. 2015 മെയ് 11ന് ബാംഗ്ലൂര്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ജയക്കെതിരായ എല്ലാ കുറ്റവും ഒഴിവാക്കി വെറുതെ വിട്ടത് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതായി. ശശികലക്ക് പുറമെ അവരുടെ മരുമകന്‍ ഇളവരശി, ജയയുടെ വളര്‍ത്തുപുത്രന്‍ സുധാകരന്‍ എന്നിവരെയും കേസില്‍ വെറുതെ വിട്ടു. 12 ദിവസത്തിനുശേഷം അവര്‍ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റു. കര്‍ണാടക സര്‍ക്കാരിനെതിരെ ഡി.എം.കെ അടക്കം രംഗത്തുവന്നു. കര്‍ണാടകയുടെ അപ്പീലില്‍ ഇപ്പോള്‍ ജയയുടെ അനധികൃത സ്വത്തുസമ്പാദനക്കേസ് സുപ്രീംകോടതിയില്‍ പരിഗണനയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending