മലപ്പുറം: സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പലസ്തീനെ സംരക്ഷിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് മുസ്‌ലിം ലീഗ്‌.പെരുന്നാള്‍ ദിനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടി എംപിയും അടക്കമുള്ള നേതാക്കള്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു .മുസ്‌ലിം ലീഗ്‌
ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കൊണ്ട് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.