ന്യൂഡല്‍ഹി: ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ സ്വര്‍ണം ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നുമാണ് ബേബി ഡയപ്പറില്‍ ഒളിപ്പിച്ച നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ദുബായില്‍ നിന്നും ദില്ലിയിലെത്തിയ ആറു യാത്രക്കാരില്‍ നടത്തിയ പരിശോധനക്കിടെയാണ് സ്വര്‍ണം പിടികൂടിയത്. യാത്രക്കാരുടെ കുട്ടികളുടെ ഡയപ്പറില്‍ സമര്‍ത്ഥമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പിടിയിലായവരെ കസ്റ്റംസ് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

യാത്രക്കാരില്‍ നിന്നും പിടികൂടിയ സ്വര്‍ണത്തിന് 16 കിലോ തൂക്കമുമെന്നും ഓരോ കിലോ വീതം തൂക്കമുള്ള 16 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഉണ്ടായിരുന്നതെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.