kerala
കൊല്ലത്ത് സ്കൂള്‍ ബസ് മറിഞ്ഞ് 18 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്- പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബസ്, മതിലില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.

കൊല്ലത്ത് സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം ഉമയനല്ലൂരിലാണ് സ്കൂള്‍ ബസ് മതിലില്‍ ഇടിച്ച് അപകടമുണ്ടായത്. മയ്യനാട് ഹയര്‍സെക്കന്ററി സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്വകാര്യ സ്കൂള്‍ ബസാണ് മറിഞ്ഞത്. അപകടത്തില്‍ 18 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കുട്ടികളുമായെത്തിയ ബസ്, മതിലില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാരാണ് ക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.
kerala
എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് തീപിടിച്ചു
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. സമീപത്ത് മൂന്നോളം പെട്രോള്‍ പമ്പുകളുണ്ടായിരുന്നത് ആശങ്കയിലാക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന താമസക്കാരെ ഒഴിപ്പിച്ച ശേഷം ഫയര്‍ഫോഴ്സ് തീ മറ്റൊരിടത്തേയ്ക്ക് പടരുന്നത് നിയന്ത്രിക്കുകയായിരുന്നു.
india
വോട്ടര്‍ പട്ടികയിലെ പരിഷ്കരണം: അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്
കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.

വോട്ടര്‍ പട്ടികയിലെ പരിഷ്കരണം അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്. നടപടികള്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.
പരിഷ്കരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അടുത്ത പരിഷ്കരണത്തില്‍ അധിക രേഖകള്‍ നല്കി യോഗ്യത തെളിയിക്കണം.
ബംഗ്ലാദേശ്, മ്യാന്മര്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ചില അഭയാര്‍ഥികളുണ്ടെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരികിക്കെ, അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ മാസം 28നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്.
kerala
തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് മെമ്പറും മാതാവും വീട്ടില്‍ മരിച്ച നിലയില്‍
വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗവും മാതാവും വീട്ടില്‍ മരിച്ച നിലയില്‍. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
തനിക്കെതിരായ വ്യാജ കേസില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന് അരുണ്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. തന്റെ മരണത്തിന് നാലുപേരാണ് കാരണക്കാരെന്നും കുറിപ്പില്‍ പറയുന്നു. തനിക്കെതിരായ ജാതി കേസും മോഷണകേസും വ്യാജമാണെന്നും കുറിപ്പിലുണ്ട്.
ജോലിക്കായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുക്കാനും പാസ്പോര്‍ട്ട് പുതുക്കാനും പോലും കഴിയാത്ത സ്ഥിതിയാണെന്നും മാനസിക വിഷമത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നും കുറിച്ചിട്ടുണ്ട്.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്