സംഗീത ലോകത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍ണ്ണമായും എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ഗാനം ബില്‍ബോര്‍ഡ് ഡിജിറ്റല്‍ സോങ്സ് സെയില്‍സ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ‘വാക്ക് മൈ വാക്ക്’ എന്ന എ.ഐ ഗാനം മനുഷ്യര്‍ നിര്‍മ്മിച്ച എല്ലാ ഹിറ്റ് ഗാനങ്ങളെയും പിന്നിലാക്കി മുന്നേറിയിരിക്കുന്നു.
വൈറലായ ഈ ഗാനത്തിന്റെ വരികള്‍, സംഗീതം, ഗായനശബ്ദം ഒന്നും മനുഷ്യനില്‍ നിന്നല്ല; എല്ലാം എ.ഐ തന്നെ സൃഷ്ടിച്ചതാണ്. അതുകൊണ്ടാണ് ഈ നേട്ടം സംഗീത ചരിത്രത്തില്‍ തന്നെ ഒരു വഴിത്തിരിവായി വിലയിരുത്തപ്പെടുന്നത്.
ഒക്ടോബര്‍ പകുതിയോടെ ഇന്‍സ്റ്റാഗ്രാമിലൂടെ ഈ ഗാനം ട്രെന്‍ഡിങ് ആകുകയായിരുന്നു. ഗാനം പങ്കുവെച്ച എ.ഐ ആര്‍ട്ടിസ്റ്റിന്റെ പേജിന് ഇപ്പോള്‍ 40,000-ത്തിലധികം ഫോളോവേഴ്സും പ്രതിമാസം ഏകദേശം 20 ലക്ഷം സ്‌പോട്ടിഫൈ ശ്രോതാക്കളുമുണ്ട്.
ഈ വൈറല്‍ ഗാനത്തിന്റെ പിന്നില്‍ എ.ഐ വെഞ്ച്വര്‍ കമ്പനിയായ ഡെഫ്ബീറ്റ്‌സാണ്. ഗാനത്തിന്റെ വിജയം ആസ്വാദകരില്‍ അത്ഭുതം സൃഷ്ടിക്കുമ്പോള്‍ സംഗീതലോകത്ത് ആശങ്കയും ഉയരുന്നു ഇങ്ങനെ എ.ഐ മുന്നേറുമ്പോള്‍ മനുഷ്യ സംഗീതജ്ഞര്‍ക്കും ഗായകര്‍ക്കും ഭാവിയില്‍ സ്ഥാനം ലഭിക്കുമോ എന്നതാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്.