Connect with us

film

“എല്ലാ കുറ്റകൃത്യങ്ങളും ഒരു പാതിരാത്രിയെ സ്നേഹിക്കുന്നു”, ത്രില്ലടിപ്പിക്കാൻ നവ്യ നായരും സൗബിനും; “പാതിരാത്രി” ട്രെയ്‌ലർ പുറത്തിറങ്ങി

 ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Published

on

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന  “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.  ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നതെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഇമോഷനും ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണവും എല്ലാം ഇടകലർത്തി ഒരുക്കിയ ഒരു ക്രൈം ഡ്രാമ ത്രില്ലറാണ് ചിത്രമെന്ന് ടീസറും ട്രെയ്‌ലറും കാണിച്ചു തരുന്നു. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ  ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്.

സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് “പാതിരാത്രി”. ടി സീരീസ് ആണ് വമ്പൻ തുക നൽകി ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്,  എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി, വാഴൂർ ജോസ്.

entertainment

നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Published

on

ഉള്‍ജാന്‍, ചെഹ്രെ പെ ചെഹ്റ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ മുതിര്‍ന്ന നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സുലക്ഷണയെ നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം.

സഹോദരന്‍ ലളിത് പണ്ഡിറ്റ് പറയുന്നതനുസരിച്ച്, വ്യാഴാഴ്ച വൈകുന്നേരം നടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ‘രാത്രി 7 മണിയോടെ ഹൃദയസ്തംഭനം മൂലമാണ് അവര്‍ മരിച്ചത്. ഞങ്ങള്‍ അവളെ നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു, പക്ഷേ ഞങ്ങള്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചു.’

1975ല്‍ സഞ്ജീവ് കുമാറിനൊപ്പം ഉള്‍ജാനിലൂടെയാണ് സുലക്ഷണ അരങ്ങേറ്റം കുറിച്ചത്. രാജേഷ് ഖന്ന, ശശി കപൂര്‍, വിനോദ് ഖന്ന എന്നിവരുള്‍പ്പെടെ അവളുടെ കാലഘട്ടത്തിലെ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും അവര്‍ പ്രവര്‍ത്തിച്ചു. സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാന്‍, ധരം ഖന്ത, ദോ വഖ്ത് കി റൊട്ടി, ഗോര എന്നിവയും അവളുടെ മറ്റ് പ്രധാന സിനിമകളാണ്. ബംഗാളി സിനിമയായ ബാന്‍ഡിയില്‍ (1978) അവര്‍ അഭിനയിച്ചു, അവിടെ അവര്‍ ഉത്തം കുമാറിനൊപ്പം അഭിനയിച്ചു.

ഒരു പിന്നണി ഗായിക എന്ന നിലയില്‍ അവര്‍ക്ക് സമാന്തരവും തുല്യവുമായ ഒരു കരിയര്‍ ഉണ്ടായിരുന്നു. ഹിന്ദി, ബംഗാളി, മറാത്തി, ഒറിയ, ഗുജറാത്തി തുടങ്ങി നിരവധി ഭാഷകളില്‍ സുലക്ഷണ ഗാനങ്ങള്‍ ആലപിച്ചു. തു ഹി സാഗര്‍ തൂ ഹി കിനാര, പര്‍ദേശിയ തേരേ ദേശ് മേ, ബെക്രാര്‍ ദില്‍ തുട്ട് ഗയാ, ബാന്ധി രേ കഹേ പ്രീത്, സാത് സമുന്ദര്‍ പാര്‍, സോംവാര്‍ കോ ഹം മിലേ, സോനാ രേ തുജെ കൈസെ മിലൂന്‍, യേ പ്യാരാ ലഗേ തേരാ ചെഹ്റ, ജബ് ആതി ഹേ പി യാദ്, യേ ഹേ പി ഹോഗിയാ തുടങ്ങിയ ഹിറ്റുകള്‍ അവര്‍ പാടി.

ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള ഒരു സംഗീത കുടുംബത്തില്‍ നിന്നാണ് അവര്‍ വന്നത്. പണ്ഡിറ്റ് ജസ്രാജ് അവളുടെ അമ്മാവനായിരുന്നു. ഒന്‍പതാം വയസ്സില്‍ പാടിത്തുടങ്ങിയ സുലക്ഷണ, സഹോദരന്‍ മന്ധീറിനൊപ്പം സംഗീതത്തില്‍ തന്റെ കരിയര്‍ ആരംഭിച്ചു. ജതിന്‍ പണ്ഡിറ്റ്, ലളിത് പണ്ഡിറ്റ്, പഴയകാല നടന്‍ വിജയത പണ്ഡിറ്റ് എന്നിവരാണ് അവളുടെ സഹോദരങ്ങള്‍.

Continue Reading

film

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍; വൈസ് ചെയര്‍പേഴ്‌സണായി കുക്കു പരമേശ്വരനും

26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Published

on

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു കൊണ്ട് ഉത്തരവിറങ്ങി. കുക്കു പരമേശ്വരനെ വൈസ് ചെയര്‍പേഴ്‌സണായും നിയമിച്ചു. സി. അജോയ് ആണ് സെക്രട്ടറി. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.

26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി രാകേഷ്, സുധീര്‍ കരമന, റെജി എം ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി എസ് വിജയന്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍ അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യൂ ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സില്‍. മൂന്നുവര്‍ഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി.

രഞ്ജിത്ത് ചെയര്‍മാന്‍ ആയിട്ടുള്ള ഭരണസമിതി 2022 ജനുവരിയിലാണ് അധികാരത്തില്‍ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് രഞ്ജിത്ത് രാജി വെച്ചൊഴിയുകയായിരുന്നു. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു.

Continue Reading

film

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു

തിങ്കളാഴചയിലേക്കാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചത്.

Published

on

നവംബര്‍ ഒന്ന് ശനിയാഴ്ച നടക്കാാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു. തിങ്കളാഴചയിലേക്കാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചത്. ജൂറി ചെയര്‍മാന്റെ അസൗകര്യം പരിഗണിച്ചാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചത്. നവംബര്‍ ഒന്നിന് നടത്താനിരുന്ന പരിപാടി നവംബര്‍ മൂന്നിന് നടക്കും. തിങ്കളാഴ്ച ഉച്ചയ്ക് മൂന്ന് മണിക്ക് തൃശൂരില്‍ വെച്ചാകും അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാവുക.

അതേസമയം നവംബര്‍ ഒന്നിന് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പ്രാഥമിക ജൂറി വിലയിരുത്തിയ 38 ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലാണ്. പ്രാഥമിക ജൂറിയുടെ മുന്‍പില്‍ 128 ചിത്രങ്ങളാണ് എത്തിയത്.

അതേസമയം മികച്ച നടന്‍ മമ്മൂട്ടി ആകാനാണ് സൂചന. ഭ്രമയുഗം സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ട്. ‘ലെവല്‍ ക്രോസ്’, ‘കിഷ്‌കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിയും കടുത്ത മല്‍സരം കാഴ്ച വെക്കുന്നുണ്ട്. കിഷ്‌കിന്ധാകാണ്ഡത്തിലെ വിമുക്തഭടന്‍ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്‍, ആവേശത്തിലെ രങ്കണ്ണനായി വന്ന ഫഹദ് ഫാസില്‍, അജയന്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിലൂടെ ടോവിനോ തോമസിനെ എന്നിവരേയും പരിഗണിക്കുന്നുണ്ട്.

മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയും ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുണ്ട്. കൂടാതെ രേഖാചിത്രത്തിലെ അനശ്വര രാജന്‍, ബോഗെയ്ന്‍ വില്ലയിലെ ജ്യോതിര്‍മയി, ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമ ഷംല, അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ സുരഭി ലക്ഷ്മി എന്നിവരും പരിഗണനയിലുണ്ട്. സൂക്ഷ്മദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീമും അന്തിമ റൗണ്ടിലുണ്ട്.

Continue Reading

Trending