Connect with us

EDUCATION

വിദ്യാഭ്യാസ മേഖലയില്‍ അശാന്തി സൃഷ്ടിക്കരുത്: എം. വിന്‍സെന്റ് എം.എല്‍.എ

Published

on

തിരുവനന്തപുരം: തത്വദീക്ഷയില്ലാത്ത പരിഷ്‌ക്കരണത്തിലൂടെ വിദ്യാഭ്യാസ മേഖലയില്‍ അശാന്തി സൃഷ്ടിക്കരുതെന്നും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കി തയ്യാറാക്കിയ വിദ്യാഭ്യാസ കലണ്ടര്‍ പിന്‍വലിക്കണമെന്നും എം. വിന്‍സെന്റ് എം.എല്‍.എ. ആവശ്യപ്പെട്ടു.

കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങള്‍ തുറന്ന് ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് തന്നെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ സമരങ്ങള്‍ക്ക് ഡി.ജി.ഇ ഓഫീസ് സാക്ഷിയാകുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അശാസ്ത്രീയമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇത് മനസിലാക്കുവാനുള്ള സാമാന്യ ബുദ്ധി വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പിനും ഉണ്ടാകണം. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന പഠന മണിക്കൂറുകള്‍ ശനിയാഴ്ചകള്‍ ഉള്‍പ്പെടുത്താതെ തന്നെ ലഭിക്കുമെന്നും സര്‍ക്കാറിന്റെ അപ്രധാന പരിപാടികള്‍ പൊതുവിദ്യാലയങ്ങളില്‍ നിന്നും ഒഴിവാക്കി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പഠിപ്പിക്കുവാനുള്ള സമയം ലഭ്യമാക്കലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എ.ടി.എഫ് ജനറല്‍ സെക്രട്ടറി എം.എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, എം.ടി സൈനുല്‍ ആബിദ്, എ.പി ബഷീര്‍, എം.എ. റഷീദ് മദനി, മന്‍സൂര്‍ മാടമ്പാട്ട്, ടി.സി ലത്തീഫ്, ടി.പി അബ്ദുല്‍ റഹിം, സി.എച്ച്. ഫാറൂഖ്, എം.എ സാദിഖ്, കെ.നൂറുല്‍ അമീന്‍, നൗഷാദ് കോപ്പിലാന്‍, ഉമര്‍ ചെറൂപ്പ, നാസറുദ്ദീന്‍ കണിയാപുരം, മുജീബ് ബീമാപള്ളി, മുഹമ്മദ് ബാലരാമപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

യു.ജി.സി നെറ്റ് പരീക്ഷ: വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കണം: എം.എസ്.എഫ്

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാന്‍ എന്നിവര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, യു.ജി.സി ചെയര്‍മാന്‍, എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ക്ക് കത്തയച്ചു.

Published

on

ചോദ്യപേപ്പര്‍ ചോര്‍ന്ന കാരണത്താല്‍ റദ്ദാക്കിയ യു.ജി.സി നെറ്റ് പരീക്ഷയില്‍ പുതുക്കി നിശ്ചയിച്ച തീയതികളിലെ യുക്തിരഹിത മാറ്റങ്ങള്‍ കാരണം വിദ്യാര്‍ഥികള്‍ നേരിടുന്ന ആശങ്ക പരിഹരിക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു ആവശ്യപ്പെട്ടു. യു.ജി.സി നെറ്റ് പെട്ടെന്ന് റദ്ദാക്കിയതും സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷകള്‍ മാറ്റിവച്ചതും രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികള്‍ക്ക് കാര്യമായ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലത്താണ് നേരത്തെ പരീക്ഷാ തീയതികള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. അതനുസരിച്ചു പലരും അവരുടെ സൗകര്യപ്രദമായ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തു. കൂടാതെ, ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ അവരുടെ ഇന്റേണ്‍ഷിപ്പ് സ്ഥലങ്ങളെ അടിസ്ഥാനമാക്കിയാണ് കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തിരുന്നത്.

അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ക്ലാസുകള്‍ തുടങ്ങിയതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ അതത് സ്ഥാപനങ്ങളിലേക്ക് മടങ്ങുകയും പഴയ സെന്റര്‍ അനുസരിച്ച് പരീക്ഷ എഴുതണമെങ്കില്‍ അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുത്തി ആയിരക്കണക്കിന് കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഇതിന് പരിഹാരമായി നിലവിലുള്ള സാഹചര്യത്തില്‍ അവര്‍ക്ക് അനുയോജ്യമായ സെന്ററുകള്‍ തെരഞ്ഞടുക്കാന്‍ എന്‍.ടി.എ സാഹചര്യമൊരുക്കണമെന്നും പി.വി. അഹമ്മദ് സാജു ആവശ്യപ്പെട്ടു.

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാന്‍ എന്നിവര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, യു.ജി.സി ചെയര്‍മാന്‍, എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ക്ക് കത്തയച്ചു.

Continue Reading

EDUCATION

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ പ്രഖ്യാപിച്ച ബാച്ചുകള്‍ തൃപ്തികരമല്ലെന്ന് എം.എസ്എഫ്

കൊടുക്കാവുന്നതിലെ ഏറ്റവും കുറഞ്ഞ ബാച്ചാണ് മന്ത്രി ഇന്ന് പ്രഖ്യാപിച്ചതെന്ന് നവാസ് ആരോപിച്ചു.

Published

on

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബാച്ചുകള്‍ തൃപ്തികരമല്ലെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്. കൊടുക്കാവുന്നതിലെ ഏറ്റവും കുറഞ്ഞ ബാച്ചാണ് മന്ത്രി ഇന്ന് പ്രഖ്യാപിച്ചതെന്ന് നവാസ് ആരോപിച്ചു. 138 ബാച്ചുകള്‍ എന്നത് സര്‍ക്കാരിന്റെ കുതന്ത്രമാണ്. പാലക്കാടും കോഴിക്കോടും ബാച്ചുകള്‍ അനുവദിച്ചില്ല.

വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധവും മാധ്യമങ്ങളുടെ ഇടപെടലും കാരണം ഒഴിഞ്ഞുമാറാനാണ് ഇപ്പോള്‍ പ്രഖ്യാപനം നടത്തിയതന്നും നവാസ് ആരോപിച്ചു. മലബാറിലെ ¹പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങള്‍ അക്രമാസക്തമായിരുന്നു.

അതേസമയം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയിലും പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചിരുന്നില്ല. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷവും പാലക്കാട് കുറവുള്ളത് 4383 സീറ്റുകളാണ്.

കോഴിക്കോട് 2250 സീറ്റുകളുടെയും കുറവുണ്ട്. മലപ്പുറത്ത് 120 ബാച്ചുകളില്‍ 65 വിദ്യാര്‍ഥികളെ പരിണിച്ചാല്‍ അവസരം ലഭിക്കുക 7800 പേര്‍ക്കാണ്. എന്നാലും മലപ്പുറത്തെ പ്രതിസന്ധി തീരില്ല. മലപ്പുറത്ത് കുറവുണ്ടായിരുന്നത് 9791 സീറ്റുകളാണ്. അധിക ബാച്ചുകള്‍ അനുവദിച്ച ശേഷവും 1991 സീറ്റുകള്‍ കുറവുണ്ട്. എന്നാല്‍, 18 ബാച്ചുകള്‍ അനുവദിച്ചതിലൂടെ കാസര്‍കോട് സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ സീറ്റുകള്‍ കുറവുണ്ടെന്ന് കണ്ടെത്തിയെന്നും എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. താല്‍ക്കാലിക ബാച്ച് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അനുവദിച്ചിരിക്കുന്നത്. താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ സര്‍ക്കാരിന് 14 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ഹയര്‍ സെക്കന്ററി താത്കാലിക ബാച്ചുകള്‍ അനുവദിക്കാം. കാസര്‍കോട് ജില്ലയില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകള്‍ താത്കാലികമായി അനുവദിക്കാവുന്നതാണ് എന്നുമായിരുന്നു ശുപാര്‍ശകള്‍ എന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Continue Reading

EDUCATION

വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം: ചന്ദ്രിക സെമിനാര്‍ നാളെ

വൈകീട്ട് 3ന് തുടങ്ങുന്ന പരിപാടിയില്‍ ഡോ.ജസീര്‍ അ ബ്ദുല്‍ ഖാദര്‍ പ്രസംഗിക്കും.

Published

on

മഞ്ചേരി: എം.ബി.ബി.എസ് അടക്കമുള്ള വിദേശ മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചന്ദ്രിക ദിനപത്രവും സീക്കോ ഇന്റര്‍ നാഷണലും എ.ബി.സി സ്റ്റഡിപാത്തും സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ മഞ്ചേരിയില്‍ നടക്കും. പാണ്ടിക്കാട് റോഡില്‍ വിബ്ജിയോര്‍ ബിസിനസ് സെന്ററി ലെ കെയ്സാന്‍ ഹാളില്‍വെച്ചാണ് പരിപാടി നടക്കുക. വൈകീട്ട് 3ന് തുടങ്ങുന്ന പരിപാടിയില്‍ ഡോ.ജസീര്‍ അ ബ്ദുല്‍ ഖാദര്‍ പ്രസംഗിക്കും.

 

Continue Reading

Trending