Connect with us

Football

2026 ഫുട്‌ബോള്‍ ലോകകപ്പ് ലോഗോ പുറത്തുവിട്ട് ഫിഫ: വീഡിയോ

Published

on

ലോസ് ആഞ്ചല്‍സ്: 2026ലെ ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിന് തുടക്കമിട്ട് ഫിഫ. ലോകകപ്പിന്റെ ലോഗോയും മുദ്രാവാക്യവും പുറത്തുവിട്ടു. വടക്കേ അമേരിക്കന്‍ രാജ്യങ്ങളായ യു.എസ്, മെകസിക്കോ, കാനഡ എന്നിവര്‍ സംയുക്തമായാണ് ടൂര്‍ണമെന്റ് ആതിഥ്യം വഹിക്കുന്നത്.

ലോസ് ആഞ്ചല്‍സിലെ ഗ്രിഫിത്ത് ഒബ്‌സര്‍വേറ്ററിയില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങില്‍ ഫിഫ അധ്യക്ഷന്‍ ജിയാന്നി ഇന്‍ഫാന്റിനോയാണ് ലോഗോ പ്രദര്‍ശിപ്പിച്ചത്. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ഫിഫ ലോകകപ്പ് കിരീടത്തിന്റെ മാതൃക കൂടി ചേര്‍ത്താണ് ലോഗോ തയ്യാറാക്കിയത്. ആദ്യമായാണ് ലോകകപ്പ് കിരീടം ലോഗോയുടെ ഭാഗമാകുന്നത്.

ടൂര്‍ണമെന്റ് നടക്കുന്ന വര്‍ഷത്തെ സൂചിപ്പിച്ച് വെള്ള നിറത്തില്‍ 26ഉം അതിനു മുകളിലായി ലോകക്കപ്പ് കിരീടവും ആലേഖനം ചെയ്തതാണ് ലോഗോ തയ്യാറാക്കിയത്. കറുപ്പ് നിറമാണ് പശ്ചത്തലമായി നല്‍കിയിരിക്കുന്നത്. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ആതിഥേയരാജ്യങ്ങളുടെ നിറം ഇത്തവണ ലോഗോയില്‍ ചേര്‍ത്തിട്ടില്ല. വീ ആര്‍ 26 എന്നാണ് ലോകക്കപ്പ് മുദ്രാവാക്യം. വീ ആര്‍ 26 എന്നത് ഒരു പോരാട്ടമാണ്.

https://twitter.com/i/status/1659054681304489984

2026 ലോകക്കപ്പില്‍ ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയി ഉയരുമെന്ന പ്രത്യകതയുണ്ട്. 3 രാജ്യങ്ങള്‍ സംയുക്തമായി വേദിയൊരുക്കുന്നതും ഇതാദ്യമായാണ്. 16 നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഇതില്‍ 11 എണ്ണം യു.എസിലും മൂന്നെണ്ണം മെക്‌സിക്കോയിലും രണ്ടെണ്ണം കാനഡയിലുമായിരിക്കും.

 

Football

ബ്ലാസ്‌റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍ തടഞ്ഞ സംഭവം; കുട്ടികളോട് മാപ്പ് പറഞ്ഞ് സിപിഎം എം.എല്‍.എ പി.വി ശ്രീനിജിന്‍

Published

on

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടര്‍ 17 സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയം അടച്ചിട്ട സംഭവത്തില്‍ കുട്ടികളോട് മാപ്പ് ചോദിച്ച് സി.പി.എം എംഎല്‍എ പി.വി ശ്രീനിജിന്‍. കുട്ടികള്‍ക്ക് നേരിട്ട വിഷമത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പനമ്പള്ളി നഗറിലെ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടിലായിരുന്നു നാടകീയ സംഭവങ്ങള്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് അണ്ടര്‍ 17 ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തിങ്കളാഴ്ച രാവിലെയാണ് തീരുമാനിച്ചിരുന്നത്. രാവിലെ എത്തിയ കുട്ടികളും രക്ഷിതാക്കളും ഗേറ്റ് അടച്ചിട്ടിരിക്കുന്നതുകണ്ട് നടത്തിയ അന്വേഷണത്തില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കാത്തതിനാല്‍ പ്രസിഡന്റ് കൂടിയായ എ.എല്‍.എയുടെ നിര്‍ദേശ പ്രകാരം ഗേറ്റ് പൂട്ടിയെന്ന മറുപടിയാണ് ലഭിച്ചത്. ട്രയല്‍സില്‍ പങ്കെടുക്കാനെത്തിയ നൂറോളം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു മണിക്കൂറോളമാണ് ഗേറ്റിനുപുറത്ത് കാത്തിരിക്കേണ്ടി വന്നത്.

അതേ സമയം, വാടക കൃത്യമായി നല്‍കിയിട്ടുണ്ടെന്ന വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ രംഗത്തുവന്നിരുന്നു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായാണ് തങ്ങളുടെ കരാറെന്നും വാടക കൃത്യമായി നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.

Continue Reading

Football

‘ബ്ലാസ്റ്റേഴ്‌സ് വാടക കുടിശ്ശിക നല്‍കാനില്ല, ഗേറ്റ് പൂട്ടിയത് മോശം’; സിപിഎം എം.എല്‍.എ പിവി ശ്രീനിജിനെ തള്ളി യു.ഷറഫലി

Published

on

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ സി.പി.എം എം.എല്‍.എ പിവി ശ്രീനിജിന്റെ നടപടിയെ തള്ളി സംസ്ഥാന സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു.

ഏപ്രില്‍ മാസത്തെ വരെ വാടക ബ്ലാസ്റ്റേഴ്‌സ് നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം ഉപയോഗിക്കാനുള്ള അവകാശം കേരള ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. ബ്ലാസ്‌റ്റേഴ്‌സുമായി കൃത്യമായ കരാറുണ്ട്. ട്രയല്‍സ് നടത്താന്‍ പ്രത്യക അനുമതി തേടേണ്ട ആവശ്യമില്ല. കുട്ടികളെ പ്രവേശിപ്പിക്കാതെ ഗേറ്റ് പൂട്ടിയത് മോശമായ നടപടിയാണെന്നും യു. ഷറഫലി പറഞ്ഞു.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന് ആരോപിച്ചാണ് എംഎല്‍എ സെലക്ഷന്‍ ട്രെയില്‍സ് തടഞ്ഞത്. കൊച്ചിയിലെ സ്‌കൂളിന്റെ ഗേറ്റ് എംഎല്‍എ പൂട്ടിയതോടെ നൂറിലധികം കുട്ടികള്‍ പുറത്ത് കാത്തു നില്‍ക്കേണ്ടി വന്നു. പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തുണ്ട്.

പനമ്പള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഗ്രൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കേണ്ടിയിരുന്നത്്.എട്ടുമാസത്തെ വാടകയായി 8 ലക്ഷം രൂപ കിട്ടാനുണ്ടെന്ന വാദം ഉയര്‍ത്തിയാണ് എംഎല്‍എ സെലക്ഷന്‍ തടഞ്ഞത്. കേരളത്തില്‍ നിന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞദിവസം രാത്രി മുതല്‍ കൊച്ചിയില്‍ എത്തിയ കുട്ടികള്‍ വരെ സംഘത്തില്‍ ഉണ്ടായിരുന്നു. അണ്ടര്‍ 17 കുട്ടികള്‍ക്കുള്ള സെലക്ഷന്‍ ട്രെയില്‍സാണ്് ഇന്ന് നടക്കേണ്ടിയിരുന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയാണ് പി വി ശ്രീനിജന്‍.

Continue Reading

Football

എല്‍സാല്‍വഡോറില്‍ സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലുപ്പെട്ട് 12 മരണം

Published

on

മധ്യ അമേരിക്കന്‍ രാജ്യമായ എല്‍സാല്‍വഡോറില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. തലസ്ഥാമനായ സാന്‍സാല്‍വഡോറിലെ കസ്‌കറ്റാന്‍ സ്‌റ്റേഡിയത്തില്‍ പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം.

100ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. അലിയാന്‍സ, എഫ്.എസ് ടീമുകള്‍ തമ്മിലായിരുന്നു മത്സരം. പ്രവേശന ഗേറ്റുകള്‍ അടച്ചതിനുശേഷവും നിരവധി ആളുകള്‍ ബാരിക്കേഡ് തകര്‍ത്ത് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. പ്രസിഡന്റ് നയിബ് ബുകെലെ അന്വേഷണത്തിന് ഉത്തരവിട്ടു.

Continue Reading

Trending