kerala

ബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ

By webdesk18

December 04, 2025

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടിയിറങ്ങി സിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണു സിപിഎം നേതാവിന്റെ ബിജെപിക്കായുള്ള വോട്ടുപിടിത്തം. ഇടമലക്കുടിയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ 3 തവണ രാജേന്ദ്രന്‍ വോട്ടു തേടിയെത്തിയിരുന്നു.

തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യര്‍ഥന’- രാജേന്ദ്രന്‍ പറഞ്ഞു. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള മേഘലയിലെ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയാണ് സിപിഎം മുന്‍ എംഎല്‍എ വോട്ട് തേടിയിറങ്ങിയത്.