X

വെളുത്തുള്ളി വില സർവകാല റെക്കോഡിൽ; പാടത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് കർഷകർ

മധ്യപ്രദേശിലെ ചിന്ത്വാരയില്‍ വെളുത്തുള്ളിയുടെ വില കുതിക്കവേ പാടത്തെ വിളകള്‍ സംരക്ഷിക്കുവാന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് കര്‍ഷകര്‍.കിലോഗ്രാമിന് 400 രൂപ മുതല്‍ 500 രൂപ വരെയാണ് വിപണിയില്‍ വെളുത്തുള്ളിയുടെ വില. ഈ സാഹചര്യത്തില്‍ പാടങ്ങളില്‍ നിന്ന് വെളുത്തുള്ളി മോഷണം പോയ നിരവധി സംഭവങ്ങളുണ്ടായി.

തുടര്‍ന്ന് വിളകള്‍ സംരക്ഷിക്കുവാന്‍ പുതിയ വഴികള്‍ തേടുകയാണ് കര്‍ഷകര്‍. ക്യാമറകള്‍ സ്വന്തമായി വാങ്ങിയും വാടകക്കെടുത്തുമൊക്കെ കര്‍ഷകര്‍ ഭൂമി സംരക്ഷിക്കുകയാണ്. ‘നേരത്തെ എന്റെ പാടത്ത് നിന്ന് ഒരു കള്ളന്‍ എട്ട് മുതല്‍ 10 കിലോ വരെ വെളുത്തുള്ളി മോഷ്ടിച്ചിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടി. ഇപ്പോള്‍ ഞാന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് എന്റെ നിലം സംരക്ഷിക്കുകയാണ്,’ മോഖേഡിലെ വെളുത്തുള്ളി കര്‍ഷകനായ രാഹുല്‍ ദേശ്മുഖ് പറഞ്ഞു.

25 ലക്ഷം രൂപ നിക്ഷേപിച്ച് 13 ഏക്കറില്‍ വെളുത്തുള്ളി കൃഷി നടത്തിയ രാഹുല്‍ വിപണിയില്‍ നിന്ന് ഒരു കോടിയോളം രൂപയാണ് തിരിച്ചുപിടിച്ചത്. വെളുത്തുള്ളിയുടെ വാര്‍ഷിക നിരക്ക് പൊതുവേ കിലോഗ്രാമിന് 80 രൂപ വരെ എത്താറുണ്ടെങ്കിലും ഈ പ്രാവശ്യം വലിയ കുതിപ്പ് നടത്തി കിലോഗ്രാമിന് 300 രൂപയും കടന്നിരിക്കുകയാണ്. വെളുത്തുള്ളിക്ക് ഇത്രയും വില വര്‍ധനവ് ഉണ്ടാകുന്നത് ആദ്യമായാണ്.

 

webdesk13: