Connect with us

Cricket

ഗില്ലിനിട്ട് പണിത് കോഹ്ലിയുടെ ആരാധകർ; താരത്തിന്റെ അക്കൗണ്ടിൽ അസഭ്യ വര്‍ഷം

Published

on

ഇൻസ്റ്റാഗ്രാമിൽ ചെന്ന് ഗില്ലിനിട്ട് പണിത് കോഹ്ലിയുടെ ആരാധകർ. ഒരു മത്സരം തോറ്റാൽ അത് അംഗീകരിക്കാന്‍പഠിക്കുക. മത്സരത്തെ അതിന്റെതായ സ്പിരിറ്റിൽ കാണാൻ പഠിക്കുക. ഇതൊന്നും പറ്റില്ലെങ്കിൽ ക്രിക്കറ്റ് കാണാൻ നിൽക്കരുത്. ഇത്തരത്തിൽ ഒരു പാഠം നിര്ബന്ധമായി അനുസരിക്കാൻ പറ്റാത്ത ആരാധകരുണ്ട്. അത്തരത്തിൽ ഉള്ള യാതൊരു സ്പോർട്സ്മാൻസ്പിരിറ്റും ഇല്ലാത്ത ഒരു കൂട്ടം ആരാധകർ കാരണം നാണംകെടുകയാണ് ആർ. സി.ബി ടീം മുഴുവൻ. ഇന്നലെ നടന്ന മത്സരത്തിലെ തങ്ങളുടെ ടീമിന് തോൽവിക്ക് കാരണമായ ഗില്ലിനിട്ട് പണിതാണ് അവർ പ്രതിഷേധം രേഖപ്പെടുത്തിയത്.

5.6 മില്യൺ ആളുകൾ ഫോള്ളോ ചെയ്യ്തിരുന്ന ഗില്ലിന്റെ അക്കൗണ്ടിൽ ഇപ്പോൾ ഉള്ളത് 4.9 മില്യൺ ഫോള്ളോവെർസ് മാത്രം. ഏകദേശം 7 ലക്ഷത്തോളം ആളുകൾ അദ്ദേഹത്തിനെ അൺഫോള്ളോ ചെയ്തിരിക്കുന്നത് തങ്ങളുടെ ടീമിനെ തോൽപിച്ചത് കൊണ്ടാണ്. താരത്തിന്റെ പോസ്റ്റുകൾക്ക് താഴെ അസഭ്യ വര്‍ഷം നടത്തുകയാണ്ചില ആരാധകർ. അദ്ദേഹത്തിന്റെ മാത്രമല്ല സഹോദരിയുടെ പോസ്റ്റിൽ അടക്കം പോയി ആരാധകർ കുറ്റപ്പെടുത്തുന്നു.
ഭാവി ക്രിക്കറ്റിന്റെ രാജാവാണ് ഗിൽ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

‘പീഡനക്കേസില്‍ ആരോപണവിധേയനായ പരിശീലകനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല’: വിശദീകരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍

മനുവിനെതിരായ കേസ് അന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന്‍ സഹകരിക്കുന്നുണ്ടെന്നും കെ സി എ അറിയിച്ചു .

Published

on

കേരള ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകന്‍ മനുവിനെതിരായ പീഡനക്കേസില്‍ ആരോപണ വിധേയനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അത്തരത്തിലൊരാളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യം അസോസിയേഷന് ഇല്ലെന്നും കെ സി എ അറിയിച്ചു. മനുവിനെതിരായ കേസ് അന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന്‍ സഹകരിക്കുന്നുണ്ടെന്നും കെ സി എ അറിയിച്ചു .

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഈ പ്രശ്‌നത്തില്‍ ഒരിക്കലും പ്രതികരിക്കാതെയിരുന്നിട്ടില്ല. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഭവത്തില്‍ കെ സി എക്ക് വീഴ്ച വന്നിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. പരാതിയെ കുറിച്ച് വിശദമായി അന്വേഷിച്ചില്ലെന്ന് കെസിഎ പറഞ്ഞു. മനുവിനെ മാറ്റി നിര്‍ത്തിയെങ്കിലും ചില രക്ഷിതാക്കള്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കെ സി എ കൂട്ടിച്ചേര്‍ത്തു.

2012 ഒക്ടോബര്‍ 12ന് മനു കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലകനായി എത്തിയത്. പീഡന കേസില്‍ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വര്‍ഷമായി കെ.സി.എ യില്‍ കോച്ചാണ്. തെങ്കാശിയില്‍ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടികളുടെ നഗ്‌ന ചിത്രം ഇയാള്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്.

പരിശീലനത്തിനെത്തിയ താരങ്ങളുടെ പരാതിയിലാണ് മനു പിടിയിലാകുന്നത്. നിലവില്‍ നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.

Continue Reading

Cricket

ലോകകപ്പ് നേട്ടം; മുഹമ്മദ് സിറാജിന് വീടും ജോലിയും നൽകുമെന്ന് തെലങ്കാന സർക്കാർ

ഹൈദരാബാദിലോ സമീപ പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

Published

on

ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ സൂപ്പര്‍ താരം മുഹമ്മദ് സിറാജിന് വീടും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ലോകകപ്പ് വിജയത്തിന് ശേഷം സ്വന്തം നാടായ ഹൈദരാബാദില്‍ തിരിച്ചെത്തിയ താരം മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വീട് സന്ദര്‍ശിച്ചപ്പോഴാണ് വാഗ്ദാനം. ഹൈദരാബാദിലോ സമീപ പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

മുഹമ്മദ് സിറാജ് രാജ്യത്തെ അഭിമാന നേട്ടത്തിലെത്തിച്ചെന്നും തെലങ്കാന സംസ്ഥാനത്തിന് ഇത് വലിയ ബഹുമതിയാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രം മുഖ്യമന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ചടങ്ങില്‍ പങ്കെടുത്തു.

Continue Reading

Cricket

ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ‌

ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ച് ബിസിസിഐ . ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിട്ടാണ് ഗംഭീര്‍ നിയമിതനായത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.

മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് പകരമാണ് നിയമനം. 2027 ഡിസംബര്‍ 31 വരെയാണ് ഗംഭീറിന് കരാര്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാന്‍ ഏറ്റവും അനുയോജ്യനായ ആളാണ് ഗംഭീര്‍ എന്ന് ജയ് ഷാ പറഞ്ഞു.2027 ഏകദിന ലോകകപ്പിലും ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരും.

നിലവിലെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പോടെ പരിശീലക സ്ഥാനത്ത് കാലാവധി കഴിഞ്ഞെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ബന്ധത്തിലാണ് ദ്രാവിഡ് ടി20 ലോകകപ്പ് വരെ പരിശീലകനായി തുടര്‍ന്നത്.

Continue Reading

Trending