News
‘ഇന്ത്യയുടെ ഹൃദയ സംസ്‌കാരം ബഹുസ്വരത, പരിഹരിക്കേണ്ടത് ദാരിദ്ര്യവും തൊഴിലില്ലായ്മയും’; ഡോ. അബ്ദുസ്സമദ് സമദാനി എം.പി
രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെ ലംഘിക്കുന്ന നടപടികളാണ് ഇന്ന് വര്‍ദ്ധിച്ചുവരുന്നത്
സംസ്‌കാരത്തിന്റെ ബഹുത്വം ലോകനാഗരികതയുടെ വൈവിധ്യത്തില്‍ നിന്ന് സ്വീകരിച്ചപ്പോഴെല്ലാം ഇന്ത്യ സ്വന്തമായ ഹൃദയം കാത്തുസൂക്ഷിച്ചുവെന്നും ആ ഹൃദയസംസ്‌കാരം എന്നും ബഹുസ്വരമാണെന്നും ഡോ. എംപി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ പറഞ്ഞു. ധനാഭ്യാര്‍ത്ഥന സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സമദാനി. ആധുനികതയിലേക്കുള്ള ഇന്ത്യയുടെ പ്രയാണം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിവിധ ദശകളിലൂടെയും ഭാവങ്ങളിലൂടെയുമാണ് മുന്നേറിയത്. ആ പ്രയാണത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര അതിന്റെ വൈവിധ്യത്തിലെ ഏകത്വമാണ്.
ജന്മശതാബ്ദി ആഘോഷത്തിലൂടെ ഇപ്പോള്‍ അനുസ്മരിക്കപ്പെടുന്ന പ്രശസ്തമായ രാജ് കപൂര്‍ അവതരിപ്പിച്ച ഗാനത്തില്‍ പറയും പോലെയാണത്: ‘ഫിര്‍ ഭി ദില്‍ ഹെ ഹിന്ദുസ്താനി’ (എന്നിട്ടും ഹൃദയം ഭാരതീയമാണ്). എന്നാല്‍ ഈ ബഹുസ്വര പാരമ്പര്യത്തെ ലംഘിക്കുന്ന നടപടികളാണ് ഇന്ന് വര്‍ദ്ധിച്ചുവരുന്നത്. രാജ്യത്തിന്റെ ദേശീയ ഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെത്തന്നെ നിഷേധിക്കുന്നതിന് സമമാണ് ഈ സ്ഥിതിവിശേഷം.
ദാരിദ്ര്യവും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് അടിസ്ഥാന പ്രശ്‌നങ്ങള്‍. അത് പരിഹരിക്കപ്പെടുന്നതിന് പകരം മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ക്ക് ചുവട്ടില്‍ വേറെ ആരാധനാലയങ്ങള്‍ അന്വേഷിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഈ പോക്ക് എവിടെച്ചെന്നാണ് അവസാനിക്കുക. മതേതരത്വം പോലെ രാജ്യത്തിന് അടിസ്ഥാനപരമായ തത്ത്വമാണ് സോഷ്യലിസവും. എന്നാല്‍ അവ രണ്ടിനോടും അലര്‍ജി പുലര്‍ത്തുന്ന ഒരുതരം രോഗം വദ്ധിച്ചുവരുന്നത് പൊതുവായ വളര്‍ച്ചയെയാണ് ബാധിക്കുക. അധികാരമെന്നാല്‍ സാങ്കേതികവിദ്യയുടെ അധികാരമായി മാറിയിരിക്കുന്നൊരു ലോകത്ത് അത് പരിഗണിച്ചുകൊണ്ട് തന്നെ കൃഷിക്ക് മുന്‍തൂക്കം നല്‍കുന്ന നടപടികളാണ് അനിവാര്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണപ്പാളികളികളില്‍ നിന്ന് ശാസ്ത്രീയ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണപ്പാളികളികളില്‍ നിന്ന് ശാസ്ത്രീയ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.
സന്നിധാനത്ത് ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവ് ശേഖരണം ആണ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയത്. യുബി ഗ്രൂപ്പ് 1998 ല്‍ നല്‍കിയ സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കാനും അറ്റകുറ്റപ്പണികള്‍ക്ക് ശബരിമലയില്‍ നിന്നും കൊണ്ടുപോയ കട്ടിള പാളി , ദ്വാരപാലക ശില്‍പ്പത്തിലെ പാളികള്‍ എന്നിവയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന കാര്യങ്ങള്‍ വ്യക്തമാക്കാനാണ് പരിശോധന നടത്തിയത്.
ഉച്ചക്ക് ഒരു മണിക്ക് നട അടച്ചപ്പോള്‍ തുടങ്ങിയ സാമ്പിള്‍ ശേഖരണം വൈകിട്ട് 3 മണിയോടെ അവസാനിച്ചു . ശ്രീകോവിന്റെ ചുമരിലെ തൂണുകള്‍, കട്ടിള പാളി , ദ്വാരപാലക ശില്‍പ്പപീഠങ്ങള്‍ എന്നിവ പരിശോധനക്കായി ഇളക്കി മാറ്റി. ഇളക്കി മാറ്റിയ സ്വര്‍ണ്ണ പാളികളില്‍ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷം ഇവ യഥാസ്ഥാനങ്ങളില്‍ പുന:സ്ഥാപിക്കും.
kerala
വെറും രാഷ്ട്രീയം കളിക്കരുത്; വൈഷണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതി; ഹൈക്കോടതി
വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു
മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. ഒരു പെണ്‍കുട്ടി മല്‍സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങളെന്നും കോടതി ചോദിച്ചു.
കേസ് നാളെ വീണ്ടും പരിഗണിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷ പരിഗണിക്കണമെന്നും എതിര്‍പ്പുണ്ടെങ്കില്‍ ഹിയറിങ്ങില്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. രേഖകള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
News
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു.
ഷാർജ: കാൽപ്പന്ത് ലോകത്തെ അത്യപൂർവ്വമായ അമ്പത് കഥകളുടെ സമാഹാരം-50 ഫുട്ബോൾ കഥകൾ പ്രകാശിതമായി. വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു. ലോക എൻഡൂറൻസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച നിദ അഞ്ജും മുഖ്യാതിഥിയായിരുന്നു. ഫുട്ബോൾ പ്രൊമോട്ടർ ഷരീഫ് ചിറക്കൽ, ലിപി അക്ബർ , മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ് മിൻ്റു പി ജേക്കബ് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ കമാൽ വരദൂർ മറുപടി പ്രസംഗം നടത്തി.
-
GULF12 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
kerala24 hours agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

