Connect with us

crime

വിവാഹ വാഗ്ദാനം നല്‍കി മലയാളി യുവതിയെ ദുബായില്‍ വച്ച് പീഡിപ്പിച്ചു, ഗര്‍ഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞു; യുപി സ്വദേശി അറസ്റ്റില്‍

Published

on

മലയാളി യുവതിയെ ദുബായില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ബറേലി സ്വദേശിയായ നദീം ഖാനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇരിക്കൂര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ വി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ദുബായില്‍ നദീം ഓടിച്ചിരുന്ന ബസില്‍ കണ്ടക്ടറായിരുന്നു യുവതി. വിവാഹ വാഗ്ദാനം നല്‍കി പലതവണ നദീം പീഡിപ്പിച്ചു എന്നതാണ് പരാതി. യുവതി ഗര്‍ഭിണിയായതോടെ യുപിയിലേക്ക് കടന്നതായും പരാതിയില്‍ പറയുന്നു.

crime

ലൈംഗികാതിക്രമ പരാതി; കര്‍ണാടക ബി.ജെ.പി നേതാവ് അറസ്റ്റില്‍

കര്‍ണാടകയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയും എം.പിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രമുഖ നേതാവിന് പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

Published

on

ലൈംഗികാതിക്രമ പരാതിയില്‍ കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ അറസ്റ്റില്‍. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ ദേവരാജ ഗൗഡക്ക് പങ്കുള്ളതായി നേരത്തെ പരാതി ലഭിച്ചിരുന്നു.

ഇന്നലെയാണ് ദേവരാജ ഗൗഡക്കെതിരെ പരാതി ലഭിച്ചത്. പ്രജ്വല്‍ രേവണ്ണക്കെതിരായ കേസില്‍ പ്രത്യേക അന്വേഷണവുമായി സഹകരിക്കില്ലെന്ന് ദേവരാജ ഗൗഡ നേരത്തെ അറിയിച്ചിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ ഡി.കെ. ശിവകുമാറിന് പങ്കുണ്ടെന്ന തരത്തില്‍ ഇയാള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

കര്‍ണാടകയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയും എം.പിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രമുഖ നേതാവിന് പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അന്വേഷവുമായി സഹകരിക്കില്ലെന്ന് ദേവരാജ ഗൗഡ തീര്‍ത്ത് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ഇന്നലെ ദേവരാജ ഗൗഡക്കെതിരെ ബെംഗളൂരു പൊലീസ് ലൈംഗികാതിക്രമക്കേസ് രജിസ്റ്റര്‍ ചെയ്ത് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കേസിലെ പ്രതിയായ പ്രജ്വല്‍ രേവണ്ണ ഇപ്പോഴും വിദേശത്ത് ഒളിവിലാണ്. മെയ് 15ന് അദ്ദേഹം കര്‍ണാടകയില്‍ തിരിച്ചെത്തുമെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലൈംഗികാതിക്രമക്കേസില്‍ പ്രജ്വല്‍ രേവണ്ണയുടെ പിതാവും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. രേവണ്ണ ഇപ്പോള്‍ ബെംഗളൂരു പൊലീസിന്റെ കസ്റ്റഡിയിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മെയ് നാലിനാണ് എച്ച്.ഡി. രേവണ്ണയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Continue Reading

crime

നരേന്ദ്ര ദബോൽക്കർ വധക്കേസ്; സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദു സംഘടനയുടെ പങ്ക് സിബിഐ കണ്ടെത്തി.

Published

on

സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസില്‍ സൂത്രധാരനടക്കം 3 പ്രതികളെ പൂനെയിലെ കോടതി വെറുതെ വിട്ടു. ബൈക്കിലെത്തിയ രണ്ട് പേര്‍ മാത്രമാണ് കുറ്റക്കാര്‍. ഇവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷിച്ചു.

അന്ധവിശ്വാസം തുടച്ച് നീക്കാന്‍ മുന്നിട്ടിറങ്ങിയ ദബോല്‍ക്കറെ വെടിവച്ച് കൊന്ന കേസില്‍ പതിനൊന്ന് വര്‍ഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു. ബൈക്കിലെത്തി വെടിവച്ച രണ്ട് പേര്‍ മാത്രം കുറ്റക്കാര്‍. ഇതിന് പിന്നിലെ സൂത്രധാരരെന്ന് സിബിഐ കണ്ടെത്തിയ രണ്ട് പേരും തെളിവ് നശിപ്പിച്ച ഒരു അഭിഭാഷകനും കുറ്റ വിമുക്തരായി. 2013 ഓഗസ്റ്റിലാണ് അന്ധാശ്രദ്ധാ നിര്‍മൂലെന്‍ സമിതി നരേന്ദ്ര ദബോല്‍ക്കല്‍ കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവച്ചു.

ആദ്യം പൊലീസും പിന്നീട് സിബിഐയുമാണ് അന്വേഷിച്ചത്. സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദു സംഘടനയുടെ പങ്ക് സിബിഐ കണ്ടെത്തി. ദബോല്‍ക്കറെ കൊന്നാല്‍ അദ്ദേഹത്തിന്ര്‍റെ സംഘടന ഇല്ലാതാവുമെന്നായിരുന്നു ഗൂഡാലോച സംഘത്തിന്ര്‍റെ കണക്ക് കൂട്ടല്‍. വീരേന്ദ്ര സിംഗ് താവഡെ, വിക്രം ഭാവെ എന്നിവരായിരുന്നു ഗൂഢാലോചനക്ക് പിന്നിലെന്ന് സിബിഐ കണ്ടെത്തി.

ഇവരെയും അറസ്റ്റ് ചെയ്തു. തെളിവി നശിപ്പിച്ചതിന് സഞ്ജീവ് പുനലെക്കര്‍ എന്ന അഭിഭാഷകനും അറസ്റ്റിലായി. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുകള്‍ ശക്തമല്ലെന്നാണ് കോടതി നിരീക്ഷണം. ബൈക്കിലെത്തി വെടിവച്ചവര്‍ ജീവപര്യന്തത്തിനൊപ്പം 5 ലക്ഷം വീതം പിഴയും ഒടുക്കണം.

 

Continue Reading

crime

ഹെൽമറ്റിനെ ചൊല്ലി തർക്കം, തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് തല്ലി

തൃശ്ലൂര്‍ കയ്പ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലാണ് യുവാക്കള്‍ കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.

Published

on

തൃശൂരില്‍ ഹെല്‍മെറ്റെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നടുറോഡില്‍ ഏറ്റുമുട്ടി യുവാക്കളുടെ സംഘം. തൃശ്ലൂര്‍ കയ്പ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലാണ് യുവാക്കള്‍ കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.

പ്രദേശവാസികള്‍ തന്നെയായ യുവാക്കളാണ് ഏറ്റുമുട്ടിയത്. ഇവരില്‍ ഒരാളുടെ ഹെല്‍മെറ്റ് മറ്റൊരാള്‍ എടുക്കുകയും തിരിച്ചുകൊടുക്കാതിരിക്കുയും ചെയ്തു. പകരമായി ഹെല്‍മെറ്റെടുത്തയാളുടെ എയര്‍പോഡ് മറ്റൊരു യുവാവും എടുത്തു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടുറോഡിലെ ഏറ്റുമുട്ടലിലേക്കെത്തിയത്.

രണ്ട് യുവാക്കളെയാണ് ഒരു സംഘമെത്തി ക്രൂരമായി മര്‍ദിച്ചത്. പ്രശ്നത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായതും. പരിക്കേറ്റ അശ്വിന്‍, ജിതന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

 

Continue Reading

Trending