Sports

ലോകകപ്പിലേക്ക് പോര്‍ച്ചുഗല്‍; അര്‍മേനിയയെ 9-1ന് തകര്‍ത്തു

By webdesk18

November 17, 2025

പോര്‍ട്ടോ: ഫിഫ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ നിര്‍ഭാഗ്യമില്ലാതെ മുന്നേറി. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. സസ്പെന്‍ഷനിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. എങ്കിലും ബ്രൂണോ ഫെര്‍ണാണ്ടസും ജാവോ നെവസും നേടിയ ഹാട്രിക്കുകള്‍ പോര്‍ച്ചുഗലിന് വമ്പന്‍ വിജയം സമ്മാനിച്ചു.

ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയും ഒരു തോല്‍വിയും നേടി പോര്‍ച്ചുഗലിന് 13 പോയിന്റ്. രണ്ടാമിടത്തെ ഹംഗറി അയര്‍ലന്‍ഡിനോട് 2-3ന് തോറ്റതോടെ പോര്‍ച്ചുഗലിന്റെ മുന്നേറ്റം തടസ്സമില്ലാതെ തുടരുകയായിരുന്നു.

2026 ലോകകപ്പില്‍ കളിച്ചാല്‍ ക്രിസ്റ്റ്യാനോയ്ക്ക് ആറ് ലോകകപ്പുകളില്‍ പങ്കെടുക്കുന്ന അപൂര്‍വ നേട്ടം സ്വന്തമാകും. മെസ്സിയും ഇറങ്ങുകയാണെങ്കില്‍ ഈ റെക്കോര്‍ഡ് ഇരുവരും പങ്കിടും. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ 40കാരനായ താരം ഈ മത്സരത്തില്‍ പുറത്തായിരുന്നു.

ഫെര്‍ണാണ്ടസിന്റെ ഗോളുകള്‍. 30, 41, 81 മിനിറ്റുകളില്‍ നെവസും വലകുലുക്കി. റെനാട്ടോ വേഗ (ഏഴ്), ഗോണ്‍സാലോ റാമോസ് (28), ഫ്രാന്‍സിസ്‌കോ കോണ്‍സെയ്സോ (90+2) എന്നിവാണ് മറ്റു ഗോള്‍സ്‌കോറര്‍മാര്‍. അര്‍മേനിയക്കായി എഡ്വാര്‍ഡ് സ്പെര്‍ട്സിന്‍ (18) ആശ്വാസ ഗോള്‍ നേടി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ ലീഡ് എടുത്തു. 18ാം മിനിറ്റില്‍ അര്‍മേനിയ സമനില പിടിച്ചെങ്കിലും അതിനുശേഷം മത്സരം പൂര്‍ണമായും പറങ്കിപ്പടയുടെ നിയന്ത്രണത്തിലായിരുന്നു. ഹാഫ് ടൈമില്‍ തന്നെ സ്‌കോര്‍ 51. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി അര്‍മേനിയയുടെ വലയില്‍. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സ്‌കോര്‍ 91.

തുടര്‍ച്ചയായി ഏഴാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിനായി യോഗ്യത നേടുന്നത്. ക്രിസ്റ്റ്യാനോയുടെ സസ്പെന്‍ഷന്‍ കാരണം ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകാന്‍ സാധ്യതയുണ്ട്.

ടിബിലിസി (ജോര്‍ജിയ): മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ 2026 ലോകകപ്പിന്റെ വാതില്‍പ്പടിയിലേക്കെത്തി. ഗ്രൂപ്പ് ഇ-യിലെ അഞ്ചാം മത്സരത്തില്‍ ജോര്‍ജിയയെ 40ന് പരാജയപ്പെടുത്തി.

ഒയര്‍സബല്‍ (11ാം മിനിറ്റില്‍ പെനാല്‍റ്റി, 63), മാര്‍ട്ടിന്‍ സുബിമെന്‍ഡി (22), ഫെറാന്‍ ടോറസ് (34) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.

അഞ്ച് മത്സരങ്ങളിലും ജയിച്ച സ്‌പെയിനിന് 15 പോയിന്റ്. അവസാന മത്സരത്തില്‍ നേരിടേണ്ടത് 12 പോയിന്റുള്ള തുര്‍ക്കിയെ. തോറ്റാലും വലിയ പ്രശ്‌നമൊന്നുമില്ല; കാരണം ഇതുവരെ ഒരു ഗോള്‍പോലും വഴങ്ങാത്ത സ്‌പെയിന്‍ 19 ഗോളുകള്‍ അടിച്ചുകഴിഞ്ഞു. ഈ വ്യത്യാസം മറികടക്കാന്‍ തുര്‍ക്കിക്ക് കുറഞ്ഞത് ഏഴ് ഗോളിന്റെയെങ്കിലും വിജയം ആവശ്യമാണ്.

തുര്‍ക്കി ബള്‍ഗേറിയയെ 20ന് തകര്‍ത്താണ് 12 പോയിന്റിലെത്തിയത്.