kerala
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസുകൾ പണിമുടക്കും
ദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ അടുത്ത മാസം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
സീറ്റ് ബെല്‍റ്റും ക്യാമറയും നവംബര്‍ ഒന്നിനകം ഘടിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ബസുടമകളുടെ സമരപ്രഖ്യാപനത്തെ വിമര്‍ശിച്ചാണ് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് എത്തിയത്. സീറ്റ് ബെല്‍റ്റ് കേന്ദ്ര നിയമമാണെന്ന് പറഞ്ഞ മന്ത്രി ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ തന്നെ മുന്നോട്ട് വെച്ചതാണെന്നും പറഞ്ഞിരുന്നു. ഗുണനിലവാരമുള്ള ക്യാമറകള്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നല്‍കിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു.
kerala
കാലവര്‍ഷക്കെടുതി; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് നാളെയാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നത്.

സംസ്ഥാനത്ത് നാളെയാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നത്. എന്നാല്‍ കാലവര്‍ഷക്കെടുതി കാരണം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയിലും കോട്ടയത്തും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധിയുണ്ട്. മുന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മഴക്ക് ഇപ്പോള്‍ നേരിയ ശമനമുണ്ട്.
kerala
ഗൂഗ്ള്‍ മാപ്പ് നോക്കി പോകുന്നതിനിടെ വണ്ണാത്തിപ്പുഴയില്‍ ഒഴുകിപ്പോയ കാര്‍ കണ്ടെത്തി
കാണാതായ മുക്കൂട് പാലത്തില്‍ നിന്ന് 300 മീറ്ററകലെ നിന്നാണ് കാര്‍ കണ്ടെത്തിയത്.

ഗൂഗ്ള്‍ മാപ്പ് നോക്കി പോകുന്നതിനിടെ വണ്ണാത്തിപ്പുഴയില്‍ ഒഴുകിപ്പോയ കാര്‍ മൂന്നാം ദിനം കണ്ടെത്തി. കാണാതായ മുക്കൂട് പാലത്തില്‍ നിന്ന് 300 മീറ്ററകലെ നിന്നാണ് കാര്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കരകവിഞ്ഞൊഴുകിയ പാലം കടക്കുന്നതിനിടെ കാനായി വണ്ണാത്തിപ്പുഴയില്‍ കാര്‍ ഒഴുകിപ്പോയത്. തുടര്‍ന്ന് ജലനിരപ്പ് താഴ്ന്നപ്പോഴാണ് കാര്‍ കണ്ടത്തിയത്. വടംകെട്ടിയും മറ്റും കാര്‍ കരക്കെടുത്തു.
കാറിലുണ്ടായിരുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശികളായ ഹുസൈന്, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തിനു മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
india
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. അതേസമയം കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഈ വര്‍ഷം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴ് ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കേരളത്തില്‍ 64 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം 24 മണിക്കൂറിനിടെ 131 പേര്‍ക്ക് രോഗമുക്തി പ്രാപിച്ചതായും 360 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമായാണ് റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 3758 പേര് ചികിത്സയിലാണ്. ഇതില്‍ 1,336 ആക്ടീവ് കേസുകളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തവയാണ്. അതേസമയം മഹാരാഷ്ട്രയിലും ഏഴ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര് അറിയിച്ചു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
-
News3 days ago
ശക്തമായ മഴ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ നാളെ അവധി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്