കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് മുഖ്യവരണാധികാരി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രനായിരിക്കും പത്രിക സ്വീകരിക്കുക. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണെങ്കിലും ഇത് വരെ ആരും പത്രിക സ്വീകരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി നാളെ രാവിലെ 9.30ന് പത്രിക സമര്‍പ്പിക്കാനെത്തും. രാഹുല്‍ ഗാന്ധിയുടെ പത്രികയില്‍ സോണിയാ ഗാന്ധി ഒപ്പിടുമോ എന്ന ആകാംഷ എല്ലാവരിലുമുണ്ട്. രാഹുല്‍ ഗാന്ധിക്ക് പുറമേ മറ്റാരെങ്കിലും അദ്ധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാനുള്ള സാധ്യതകുറവാണ്.