kerala

മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു

By webdesk18

July 26, 2025

മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ റീജണല്‍ ഓഫീസിന് സമീപത്തെ നാല് വഴിയോര കടകള്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആളപായമില്ല.

ഇടുക്കി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മൈനിങ് പ്രവര്‍ത്തനങ്ങളും തോട്ടം മേഖലയിലെ പുറം ജോലികളും നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശം നല്‍കി. അപകട സാധ്യത ഒഴിയും വരെ നിയന്ത്രണം തുടരും.

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രി യാത്രയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തി. മഴക്കെടുതിയെ തുടര്‍ന്ന് തോട്ടം മേഖലയില്‍ ജില്ലയില്‍ രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.