Connect with us

kerala

ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്

Published

on

കൊച്ചി: വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് എറണാകുളം ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. പരാതിയില്‍ നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് ആര്‍ടിഒ നടപടി. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് നടന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷണം
തുടങ്ങിയിട്ടുണ്ട് പൊലീസ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 9 വര്‍ഷത്തിന് ശേഷം പിടിയില്‍

ഗോവയിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാൾ തിരികെ നാട്ടിലേക്ക് വരുമ്പോഴാണ് കോഴിക്കോടു നിന്ന് പിടിയിലായത്. 

Published

on

ജാമ്യത്തിലിറങ്ങി മുങ്ങിയ പീഡനക്കേസ് പ്രതി ഒമ്പത് വർഷത്തിനു ശേഷം പിടിയിൽ. കോഴിക്കോട് മുണ്ടക്കല്‍ സ്വദേശി ദീപേഷ് മക്കട്ടില്‍(48)നെയാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. ​ഗോവയിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാൾ തിരികെ നാട്ടിലേക്ക് വരുമ്പോഴാണ് കോഴിക്കോടു നിന്ന് പിടിയിലായത്.

2014ലാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ആറുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

യുവതിയുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളമുണ്ട ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് നിസാര്‍, റഹീസ്, ജിന്റോ സ്‌കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Continue Reading

kerala

പേരിന് മാത്രം നടപടി; സിപിഎം പി.പി ദിവ്യയെ ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിര സമിതിയംഗമായി ഉള്‍പ്പെടുത്തി

മുന്‍ എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നല്‍കിയ ഹരജി ഹൈകോടതി 12ന്​ പരിഗണിക്കാനിരിക്കുകയാണ്.

Published

on

പി.പി. ദിവ്യയെ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതി പുനഃസംഘടിപ്പിച്ചു. ധനകാര്യ സ്ഥിരം സമിതിയിൽ വന്ന ഒഴിവ് നികത്തുന്നതിന് പാർട്ടി നിർദേശപ്രകാരമാണ് ദിവ്യയെ ഉൾപ്പെടുത്തിയത്.

മുന്‍ എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നല്‍കിയ ഹരജി ഹൈകോടതി 12ന്​ പരിഗണിക്കാനിരിക്കുകയാണ്.

എ.ഡി.എമ്മിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിനു പിന്നാലെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.പി. ദിവ്യയെ സി.പി.എം നീക്കിയിരുന്നു. പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്റായി കെ.കെ. രത്നകുമാരിയെ പാർട്ടി നിർദേശിക്കുകയും ചെയ്തു.

മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ദിവ്യ റിമാൻഡിലായപ്പോൾ ജില്ല കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

Continue Reading

kerala

പിടിച്ചു നില്‍ക്കാനാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്; മന്ത്രി കെ കൃഷ്ണന്‍കുട്ടി

കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് ഈ വര്‍ഷം വൈദ്യുതി പ്രതിസന്ധി കുറവാണ്.

Published

on

വൈദ്യുതി നിരക്ക് കൂട്ടാതെ നിവൃത്തിയില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പിടിച്ചു നില്‍ക്കാനാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും 250 യൂണിറ്റിന് കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉള്ളവര്‍ക്ക് മാത്രമേ നിരക്ക് വര്‍ധന ബാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയാല്‍ നിരക്ക് കുറയ്ക്കും. നിലവില്‍ ഉയര്‍ന്ന തുകയ്ക്കാണ് വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത്. ചെലവ് ചുരുക്കാന്‍ ബോര്‍ഡ് ജീവനക്കാരുടെ എണ്ണം ഉള്‍പ്പെടെ കുറച്ചു. ആഭ്യന്തര ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ ശക്തമായി ശ്രമിക്കും.

കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് ഈ വര്‍ഷം വൈദ്യുതി പ്രതിസന്ധി കുറവാണ്. വേനലില്‍ കടുത്ത പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. ലോഡ് ഷെഡിംഗ് ഉണ്ടാവാതിരിക്കാനാണ് ശ്രമിക്കുന്നത്. നിരക്ക് വര്‍ധനവിനെക്കാള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുക ലോഡ് ഷെഡിംഗ് – മന്ത്രി വ്യക്തമാക്കി.

യൂണിറ്റിന് 16 പൈസയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതായാണ് ഉത്തരവില്‍ പറയുന്നത്.

യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും. കെഎസ്ഇബി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നത്.

Continue Reading

Trending