kerala
സര്‍ക്കാര്‍ ഇളവുകള്‍ ഒന്നുമില്ല; ബസുടമകള്‍ സമര മുഖത്തേക്ക്
വായ്പ വാങ്ങി മുടഞ്ഞ അവസ്ഥയിലാണ് ഇപ്പോല്‍ മിക്ക ബസുടമകളും.

കോഴിക്കോട്: തകര്‍ന്നു കൊണ്ടിരിക്കുന്ന ബസ് വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപറേറ്റര്‍മാര്‍ 27ന് ഉപവസിക്കും. ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയായിരിക്കും ഉപവാസം. പൊതു ഗതാഗതം സംരക്ഷിക്കുക, കൊവിഡ് കാലത്തെ റോഡ് നികുതി ഒഴിവാക്കുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, ജസ്റ്റിസ് രാമ ചന്ദ്രന് റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക, പലിശ രഹിത വായ്പ അനുവദിക്കുക, പൊതുഗതാഗതത്തിന് പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കൊവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായമില്ലാതെ പിടിച്ചു നില്ക്കാന് കഴിയാത്ത അവസ്ഥാണെന്ന്് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഡീസല്‍ വില വര്‍ധയിലൂടെ മാത്രം ദിവസേന ശരാശരി 3000 രൂപയോളം ബസ് ഉടമകള്‍ക്ക് അധിക ബാധ്യത വരുന്നുണ്ട്.
ആദ്യത്തെ ലോക്ക്ഡൗണില്‍ നികുതി ഇളവ് അനുവദിച്ചിരുന്നെങ്കിലും 2021ലെ ലേക്ക് ഡൗണില്‍ റോഡ് നികുതി അടയ്ക്കുന്നതിനു സാവകാശം അനുവദിച്ചതല്ലാതെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടില്ല. കൊവിഡ് കാലത്ത് കട്ടപ്പുറത്തായ ബസ്സുകള്‍ നിറത്തിലിറക്കണമെങ്കില്‍ ഒന്നിന് ഒന്നര ലക്ഷത്തോളം രൂപയുടെ അറ്റകുറ്റപ്പണി നടത്തണം.
ഇന്ന് ഓടിക്കൊണ്ടിരിക്കുന്ന ബസുകള്‍ക്ക് ദിനംപ്രതി മുതലാളിമാര്‍ പണം അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥയാണ്. മാസത്തില്‍ പതിനായിരങ്ങളാണ് കൈയ്യില്‍ നിന്ന് എടുത്തു കൊടുക്കുന്നത്. വായ്പ വാങ്ങി മുടഞ്ഞ അവസ്ഥയിലാണ് ഇപ്പോല്‍ മിക്ക ബസുടമകളും.
kerala
ശക്തമായ മഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും അവധി ബാധകമാണ്

ജില്ലയില്‍ ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും അവധി ബാധകമാണ്.
kerala
തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും
എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്കി.

കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകള്‍ കടലിലേക്ക് വീണ സാഹചര്യത്തില്‍ ഇനിയും തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും. എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്കി.
കപ്പല്‍ മുങ്ങിയതിനു സമീപ പ്രദേശങ്ങളില്‍ കടലിനടിയിലുള്ള കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ പോര്‍ബന്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ എന്ന കമ്പനിയാണ് സോണാര്‍ പരിശോധന നടത്തുന്നത്.
അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉള്‍പ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ ഹരിതകര്‍മസേന, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ശുചീകരണത്തിനായി രംഗത്തുള്ളത്.
അതേസമയം തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ മണ്ണില്‍ കലര്‍ന്നതു നീക്കം ചെയ്യുക എന്നതാണ് വെല്ലുവിളിയായിട്ടുള്ളത്.
അതേസമയം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പല്‍ മറിഞ്ഞതിനേത്തുടര്‍ന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.
kerala
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി
മാര്‍ച്ച് 24ന് കാലവധി കഴിഞ്ഞ ജ്യൂസ് പായ്ക്കറ്റുകളാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്.

വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി. വ്യാഴാഴ്ച മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന വന്ദേഭാരത് ട്രെയിനിലാണ് കാലാവധി കഴിഞ്ഞ രണ്ട് മാസമായ ജ്യൂസ് വിതരണം ചെയ്തതായി പരാതി വന്നത്. മാര്‍ച്ച് 24ന് കാലവധി കഴിഞ്ഞ ജ്യൂസ് പായ്ക്കറ്റുകളാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്.
നേരത്തേയും വന്ദേഭാരത് ട്രെയിനില്‍ പഴകിയ ഭക്ഷണം യാത്രക്കാര്‍ക്ക് വിതരണം ചെയ്തതായുള്ള പരാതികള്‍ പുറത്ത വന്നിരുന്നു. ഇത് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായുള്ള വിവരമാണ് പുറത്തു വരുന്നത്.
അതേസമയം കൊച്ചിയില്‍ വന്ദേഭാരതിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ പുറത്തു വന്നിരുന്നു. ഭക്ഷണത്തിനടക്കം നല്ലൊരു തുകയാണ് വന്ദേഭാരത് യാത്രക്കാര്‍ക്കായി ചെലവാക്കുന്നത്. എന്നാല്‍ യാത്രക്കാരുടെ ആരോഗ്യത്തിന് ഒരു വിലയും റെയില്‍വേ കല്‍പ്പിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
മഴ ശക്തം; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
-
kerala3 days ago
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
-
kerala2 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു