ദുബൈ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ വിവിധ വാഗ്ദാനങ്ങളുമായി കള്ളപ്പണം വെളുപ്പിക്കാന്‍ വിവിധ സംഘങ്ങള്‍ രംഗത്ത്. 2500 യുഎഇ ദിര്‍ഹത്തിന് ഒരു ലക്ഷം ഇന്ത്യന്‍ രൂപ വരെ നല്‍കാം എന്നാണ് ഇടപാടുകാരുടെ വഗ്ദാനങ്ങള്‍. കണക്കില്‍ പെടാത്ത പണമുള്ള കുഴപ്പണ, വ്യവസായ സംഘങ്ങളാണ് ഇതിന് പിന്നില്‍.

പ്രവാസികളെയാണ് ഇവര്‍ കാര്യമായി ലക്ഷ്യമിടുന്നത്. സാധാരണ ഗതിയില്‍ 5400ഓളം ദിര്‍ഹം നല്‍കിയാലേ ഒരു ലക്ഷം രൂപ ലഭിക്കൂ. എന്നാല്‍ ഡിസംബര്‍ 31ന് മുമ്പായി കൈയിലുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കാനാണ് സംഘങ്ങള്‍ ഓഫറുകളുമായി രംഗത്തുള്ളത്. ഈ പണം 500ന്റെയും 1000ത്തിന്റെയും നോട്ടുകളായേ നല്‍കൂ എന്നും വ്യവസ്ഥയുണ്ട്.

ഈ പണം പിന്നീട് ഘട്ടം ഘട്ടമായോ ബാങ്ക് അക്കൗണ്ടുകളില്ലാത്തവരെയോ ഉപയോഗിച്ച് വാങ്ങുന്നവരുടെ ബുദ്ധി പോലെ മാറ്റിയെടുക്കാം. രണ്ട് മാസത്തേക്ക് മാത്രമാണ് ഈ ഓഫര്‍ എന്നതിനാല്‍ എന്നാല്‍, ഈ മോഹന വഗ്ദാനങ്ങളില്‍ ആകൃഷ്ടരാവും എന്നതാണ് ഇത്തരം സംഘങ്ങള്‍ക്ക് പിന്നില്‍.