main stories
ബൈസിക്കിള്‍ കിക്കുകളുടെ ആശാന്-പെലെ
പെലെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തില്‍
ബൈസക്കിള്‍ കിക്കിന് രാജ്യാന്തര പ്രശസ്തി നോടി കൊടുക്കു ന്നതില്‍ ഗണ്യമായ
പങ്കു വഹിച്ചത്.
മധു പി
മഹാനായ പെലെക്കൊരു നിരാശയുണ്ട്. ആത്മകഥയില്‍ അദ്ദേഹമത്
സൂചിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ചിത്രകാരന് റാഫേലിന്റെ മോണാലിസ പോലൊന്ന്
തനിക്ക് വരക്കാനായില്ലെന്ന നിരാശപോലെ തന്റെ സോക്കര്‍ ജീവിതത്തില്‍
പൂര്‍ത്തികരിക്കാനാവാതെ പോയ ഒരഭിലാഷത്തെകുറിച്ച്.. താന്‍ നേടിയ മൂന്നു
ലോകകപ്പ് വിജയങ്ങള്‍ ക്കും, അടിച്ച 1283 ഗോളുകള്‍ക്കും, വിശ്വം മുഴുവന്‍
ആഘോഷിച്ച തന്റെ സോക്കര്‍ പ്രകടനങ്ങള്‍ക്കുമപ്പുറം തനിക്ക് അവസരം ലഭി
ക്കാതിരുന്ന ലോകകപ്പ് മത്സരങ്ങളിലെ നയന മനോഹരമായ ബൈസക്കിള്‍ കിക്ക്
ഗോളായിരുന്നു ആ നിരാശക്കു കാരണം.

അതെ ബൈസക്കിള്‍ കിക്കെടുക്കുക, അത് ഗോള്‍വലയി ലേത്തിക്കുക
എന്നത് ഏതൊരു കളിക്കാരന്റെും മോഹവും ജീവി താഭിലാഷവുമാണ്. അത്
കാണികള്‍ക്കും ആരാധകര്‍ക്കും സോക്കറിലെ നയന മനോഹരമായ നിമിഷമാണ്,
ഒരു പെയിന്റുടെ ബ്രഷില്‍ നിന്ന് തൊടുത്തുവിടുന്ന ബുളളറ്റുപോലെ, ജ്യോമ
ട്രീഷ്യന്റെ കോമ്പസില്‍ ഡിസൈന്‍ ചെയ്ത, നര്‍ത്തക ചടുലതയും
കാളപോരാളിയുടെ കായികക്ഷമതയും കാവ്യഭാവനയും ചൂതാട്ട ക്കാരന്റെ
കൌശലവും ഒത്തിണങ്ങിയ ഒന്നാണ്.
മനസ്ഥൈര്യവും കൃത്യതയും ഒത്തുചേരുന്നിടത്താണ് ബൈസിക്കിള്‍ കിക്ക്
പിറക്കുന്നത്. വായുവില്‍ തലക്കുമുകളില്‍ ഉയര്‍ന്ന പന്തിനെ ശരീരം പിന്നോട്ടു
വളച്ച് ഭൂമിക്കു സമാന്തരമായി വച്ച് കിക്കെടുക്കുന്ന കാല് ആദ്യമുയര്‍ത്തി
കത്രികയുടെ ബ്ലോഡുകള്‍ ചലിക്കുന്നതിനു സമാനമായി ഇരു കാലുകളും നീക്കി
കൃത്യമായ ദിശയില്‍ പന്തിനെ തട്ടിയകറ്റുക എന്നതാണ് ഈ കിക്കിന്റെ
നിര്‍വഹണ രീതി. എതിര് ടീമിനെതിരെയുളള അക്രമണത്തിനും സ്വന്തം ടീമിന്റെ
ഡിഫന്‍സിനും ഒരുപോലെ ഇതുപയോഗിക്കുമെങ്കിലും തടുക്കലിനാണ് ഇത് ഏറെ
ദുഷ്കര മാകുന്നതെന്ന് കായിക ചരിത്രകാരന് രിച്ചാര്‍ഡ് വിസ് ടിഗ് അഭി
പ്രായപ്പെടുന്നു. ബൈസക്കിള്‍ കിക്കെടുക്കുന്നതിനുളള ക്രോസുക ളുടെ കൃത്യത
വലിയ ഘടക്കമായതിനാള്‍ ഉറപ്പുളള അവസരങ്ങളില്‍ പോലും ലക്ഷ്യ
പൂര്‍ത്തീകരണം ദുഷ്കരമാണെന്ന് പെറുവിയന്‍ ഡിഫണ്ടര്‍ പീറ്റര്‍
ഗോണ്‍സാല്‍വസ് ഒരു മാധ്യമ അഭിമുഖത്തില്‍ സൂചിപ്പിച്ചത് പ്രസക്തമാണ്. ഈ
കിക്കിന്റെ ശൈലിക്കനുസരിച്ച് ഓവര്‍ഹെഡ് കിക്കെന്നും സിസര്‍കിക്കെന്നും
അപരനാമങ്ങളിലും ഇതറിയപ്പെയുന്നുണ്ട്.

കാനറികളാണ് കൂടുതലായി ഈ കാഴ്ച നമുക്കു സമ്മാനിച്ചത്.
ബ്രസീലിന്റെ ലിയോണിദാസ് ഡിസില്‍വ മുതല്‍ റിച്ചാലിസണ് വരെ
നിരവധിപേര്‍ ഈ അനര്‍ഘ നിമിഷങ്ങള്‍ നമുക്കു നല്‍കിയിട്ടുണ്ട്. ചരിത്രത്തില്‍
ആര് ആദ്യമായി ഈ കിക്കെടുത്തു എന്നതിനു വിവിധ അഭിപ്രായങ്ങളുണ്ട്. ഇത്
പെറു, ചിലി, ബ്രസീല്‍ എന്നിവിടങ്ങളി ലാണെന്ന വാദങ്ങളാണ് നിലവിലുളളത്.
അതുകൊണ്ടു തന്നെ ഇത് ലാറ്റിന്‍ അമേരിക്കയിലാണ് ആരംഭിച്ചത് എന്ന്
നിസംശയം പറയാം. 1800 കളുടെ അവസാനത്തില്‍ പെറുവിലെ പ്രധാന
തുറവുഖ നഗരമായ കലാവോയില്‍ ബ്രിട്ടീഷ് നാവികരും തദ്ദേശീയരായ
തൊഴിലാളികളും തമ്മില്‍ നടന്ന കളികളില്‍ ഇത്തരത്തിലുളള
കിക്കെടുത്തിരുന്നതായും അതിനെ ചലാക്ക എന്നു വിളിച്ചിരുന്ന തായും
പറയുന്നു. 1910 ല്‍ റോമന്‍ ഉന്‍സാഗ എന്ന സ്പെയിന് വംശജനായ
ചിലിയക്കാരന്‍ ചിലിയിലെ തല്‍ക്കാഹാനോയില്‍ ഈ കിക്ക് പരീക്ഷിച്ചിരുന്നു
എന്ന രേഖപ്പടുത്തലുകള്‍ കാണുന്നു. ചിലിയന്‍ ടീമുകളാണ് ഇത് മറ്റു
രാജ്യങ്ങളിലേക്ക് പ്രചരിപ്പിച്ചത്. ചിലിയന്‍ ടീമായ കോള കോളയുടെ 1927ലെ
സ്പെയിന് ടൂറുകളില്‍ ഇത്തരം പ്രകടനങ്ങള്‍ കണ്ട് അതിന് ചിലാന എന്ന പേര്
നല്കി വിളിച്ചിരുന്നു.

ലോകകപ്പ് ഫുട്ബോളില്‍ ബൈസക്കിള്‍ കിക്കിന്റെ ആദ്യ പ്രയോഗം 1934
ല്‍ ഇറ്റലിയിലായിരുന്നു. ബ്രസീലിന്റെ ലിയോണിദാസ് ഡിസില്‍വയായിരുന്നു ഈ
ചാരുതയാര്‍ന്ന തന്ത്രം കൊണ്ട് കാണികളെ വിസ്മയിപ്പിച്ചത്. 1982 സ്പെയിന്
ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ ജര്‍മ്മനിയുടെ ക്ലോസ് ഫിഷര്‍
നേടിയ ഗോള്‍ മനോഹരമായ ബൈസക്കിള്‍ കിക്കായി സോക്കര്‍ ലോകം
വാഴ്ത്തുന്നതാണ്, 1986 ലെ മോക്സിക്കോ ലോകകപ്പില്‍ ബള്‍ഗോറിയക്കെതിരെ
മെക്സിക്കന്‍ മിഡ് ഫീല്‍ഡര്‍ മാനുവല്‍ നെഗ്രീറ്റ നോടിയ ഗോള്‍ 2018 ലെ ഫിഫ
ഫാന്‍പോളില്‍ ലോകകപ്പിലെ മഹത്തായ ഗോളായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. 1994
അമേരിക്കന്‍ ലോകകപ്പിലെ കൊളംബിയ അമോരിക്ക മത്സര ത്തില്‍ ഡിഫന്റര്‍
മാര്‍സലോ ബല്‍ബോവയുടെ കിക്ക് അമോരിക്ക യില്‍ മേജര്‍ ലീഗ് സോക്കര്‍
ആരംഭിക്കുവാന്‍ കാരണമായതായി പറയുന്നു, 2002 ലെ കൊറിയ- ജപ്പാന്
ലോകകപ്പിലെ ബെല്‍ജിയണ മിഡ് ഫീല്‍ഡര്‍ മാര്‍ക്ക് വില്‍മോട്ടയുടെ കിക്കിനെ
പ്രശസ്ത ഇംഗ്ലീഷ് കളിയെഴുത്തുകാരനായ ബ്രയാന്‍ ഗ്ലാന്‍വില്‍ വിശേഷിപ്പിച്ചത്
ലോകം കണ്ടതില്‍ എറ്റവും കണ്ണഞ്ചിപ്പിക്കുന്നതായ ബൈസക്കിള്‍ കിക്ക്
എന്നാണ്. 2022 ഖത്തര്‍ ലോകകപ്പിലെ ബ്രസീലിന്റെ റിച്ചാര്‍ലിസന്‍സെര്‍ബിയക്കെതിരെ നോടിയ ഗോള്‍ ഈ ലോക കപ്പിലെ മനോഹരമായ ഗോള്‍
എന്നാണ് മാധ്യമങ്ങള്‍ വാഴ്ത്തിയത്.

പെലെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തില്‍
ബൈസക്കിള്‍ കിക്കിന് രാജ്യാന്തര പ്രശസ്തി നോടി കൊടുക്കു ന്നതില്‍ ഗണ്യമായ
പങ്കു വഹിച്ചത്. പെലെക്കുശേഷം അര്‍ജന്റീന യുടെ മറഡോണ,
മെക്സിക്കോയുടെ ഹ്യൂഗോ സാഞ്ചസ്, പെറുവിന്റെ ജുവാന്‍ കാര്‍ലോസ്
ഒബ്ലിറ്റസ്, പോര്‍ച്ചുരലിന്റെ റൊണാള്‍ഡോ എന്നിവരൊക്കെ ചേര്‍ന്ന് ഇത്
കാണികളുടെ ഹരമാക്കി മാറ്റി. 2016 ല്‍ ഫിഫ ഫുട്ബോളിലെ കണ്ണഞ്ചിപ്പിക്കുന്ന
കാഴ്ചയായി ബൈസക്കള്‍ കിക്കിനെ അംഗീകരിച്ചു
1981 ലെ എസ്കേപ്പ് ടു വിക്ടറി എന്ന സിനിമയില്‍ പെലെ
അവതരിപ്പിച്ച ബൈസക്കിള്‍ കിക്ക് സ്കിലിന്റെ കൃത്യമായ അവതരണത്തന്റെ
പാഠപുസ്തകമായാണ് ആസ്വാദകര്‍ വിലയിരുത്തിയത്.


ഫിഫയുടെ 2014 ലെഫുട്ബോള്‍ സിമുലേഷന്‍ വീഡിയോ ഗെയിമിന്റെ പരസ്യത്തില്‍ ലയണല്‍
മെസ്സിയുടെ കിക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ചിലിയി്ലെ ടാലകാഹ്വാനോയില്‍
ശില്പി മറിയ ആന്‍ജലിക്ക ഇച്ചവാരി 2014ല്‍ റാമോന്‍ ഉന്‍സാഗയുടെ
ബൈസക്കിള്‍ കിക്കിനു സ്മാരകമായി ചെമ്പിലും ഓടിലും തീര്‍ത്ത ഒരു
ശില്പം നിര്‍മിച്ചിരുന്നു. മെക്സിക്കോയില്‍ മാന്വല്‍ നെക്രിറ്റിയുടെ കിക്കിനു
സ്മാരകമൊരുങ്ങുന്നു. ഉറുഗ്വന്‍ നോവലിസ്റ്റ് എഡ്വാര്‍ഡോ ഗലീനോയുടെ
സോക്കര്‍ ഇന്‍ സണ്‍ ആന്റ് ഷാഡോസ് എന്ന കൃതിയിലും പെറുവിയന്‍
നോബല്‍ ജോതാവ് മാരിയോ വാര്‍ഗാസ് ലോസയുടെ ദി ടൈം ഓഫ്
ഹീറോസിലും ബൈസക്കിള്‍ കിക്കിനെകുറിച്ച് പ്രതിപാദനമുണ്ട്.
അതെ സോക്കറിലെ ദിവാസ്വപ്നമാണിത്, നയന മനോഹ രമായ
നിമിഷങ്ങളുടെ ശില്പഭംഗി ചോരാത്ത പ്രതിഫലനമാണ്. ഇത്തരം ധന്യ
നിമിഷങ്ങളാണ് സോക്കര്‍ ആസ്വാദകരെ രസത്തി ലാറാടിക്കുന്നത്. ബൈസക്കിള്‍
കിക്കുകള്‍ ഇനിയുമേറെ നല്ല നിമിഷങ്ങള്‍ സോക്കറിനു സമ്മാനിക്കട്ടെ…..
kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് യുടേണ്‍ അടിക്കേണ്ടി വന്നുവെങ്കിലും ജനങ്ങളുടെ സ്വകാര്യതയില്‍ ഇടപെടാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ഏറെ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ഒന്നാണ്. ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ആപ്പിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ച് ഉത്തരവ് പിന്‍വലിക്കുന്നു വെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. എന്നാല്‍, മൊബൈല്‍ കമ്പനികളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ ഈ പിന്മാറ്റമെന്നതാണ് യാഥാര്‍ത്ഥ്യം. പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ സഹകരിക്കില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കിയിരുന്നു. ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നായിരുന്നു ഐ ഫോണ്‍ നിര്‍മാതാക്കളുടെ നിലപാട്. കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെ സര്‍ക്കാറിന് തങ്ങളുടെ നിലപാട് നേരത്തെ തന്നെ മയപ്പെടുത്തേണ്ടിവന്നിരുന്നു. ഉപയോക്താക്കള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നുള്ള മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രഖ്യാപനം ഇതിന്റെ ഭാഗമായിരുന്നു.
നവംബര്‍ 28 മുതല്‍ 90 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുകയോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന മുഴുവന്‍ സ്മാര്‍ട്ട് ഫോണുകളിലും സഞ്ചാര്‍ സാഥി ആപ് പ്രീഇന്‍സ്റ്റാളേഷന്‍ നടത്തിയിരിക്കണമെന്നാണ് ടെലികോം മന്ത്രാലയം മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിരുന്നത്. ഇതിനകം നിര്‍മാണം പൂര്‍ത്തിയായി വിപണനത്തിന് തയറായിരിക്കുന്ന ഫോണുകളില്‍ സോഫ്റ്റ്വെയര് അപ്ഡേഷന് വഴി സഞ്ചാര്‍ സാഥി ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും കേന്ദ്ര നിര്ദേശത്തിന്മേല് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് 120 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും മൊബൈല്‍ കമ്പനികള്‍ക്ക് നല്കിയ നിര്‍ദേശത്തിലുണ്ടായിരുന്നു. സൈബര്‍ കുറ്റകൃത്യ സാധ്യതകളും വാണിജ്യാടിസ്ഥാനത്തിലുള്ള സ്പാം കോളുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ ആപ് വഴി കഴിയും. സഞ്ചാര്‍ സാഥി ആപിന്റെ ഉപയോഗം ടെലികോം വിഭവങ്ങളുടെ ദുരുപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയവ ഒരു പരിധിവരെ തടയാന്‍ സഹായിക്കു മെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച വലിയ ആശങ്ക കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉയര്‍ത്തുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കിയിരുന്ന മുന്നറിയിപ്പ്.
സാങ്കേതികവിദ്യയുടെ പേരില്‍ ജനങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ഇതാദ്യമല്ല. കോവിഡ് കാലത്ത് ‘ആരോഗ്യസേതു’ ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. പൗരന്റെ അനുവാദമില്ലാതെ വിവരങ്ങള്‍ ചോര്‍ത്തരുതെന്നും ആപ്പ് നിര്‍ബന്ധമാക്കരുതെന്നും കര്‍ണാടക ഹൈക്കോടതി വിധിപുറപ്പെടുവിച്ചിരുന്നു. ടെലികോം ബില്‍ പാസാക്കുന്ന സമയത്ത് മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞത്, ഇന്റര്‍ നെറ്റ് ആപ്പുകള്‍ക്ക് മേല്‍ ടെലികോം വകുപ്പിന് അധികാരമില്ല എന്നാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് നേരെ മറിച്ചാണ്. ഇന്റര്‍നെറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ എന്തെന്നോ മനസ്സിലാക്കാതെ ടെലികോം വകുപ്പ് നടത്തുന്ന ഇത്തരം ഇടപെടലുകള്‍ അപകടകരമാണ്. ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ ഐ.ടി മന്ത്രാലയത്തിന്റെ പരിധിയിലാണ് വരേണ്ടത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങളുടെ അധികാരം ടെലികോം വകുപ്പ് കവര്‍ന്നെടുക്കുന്നത്.
സഞ്ചാര്‍ സാത്തിയകടൊപ്പം അതിലും വലിയൊരു ഭീഷണി ‘സിം ബൈന്‍ഡിംഗ്’ എന്ന പേരില്‍ നിശബ്ദമായി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. സൈബര്‍ തട്ടിപ്പുകള്‍ തടയാനെന്ന പേരില്‍ ടെലികോം വകുപ്പ് മുന്നോട്ട് വെക്കുന്ന ആറ് മണിക്കൂര്‍ ഓട്ടോലോഗൗട്ട്, സിം ബൈന്‍ഡിംഗ് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഡിജിറ്റല്‍ ആശയവിനിമയത്തെ തന്നെ തകര്‍ക്കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയവ കമ്പ്യൂട്ടറിലോ ഒന്നിലധികം ഫോണുകളിലോ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. സിം കാര്‍ഡ് ഇട്ടിരിക്കുന്ന ഫോണില്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിക്കൂ എന്ന നിബന്ധന വന്നാല്‍, ജോലിക്കും പഠനത്തിനും മറ്റും ലാപ്ടോപ്പുകളില് വാട്സാപ്പ് ഉപയോഗിക്കുന്നത് അസാധ്യമായേക്കാം.
india
വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
ഇന്നലെ ഇത് സംബന്ധമായി മുസ്ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.
അധികൃത സംവിധാനത്തിലെ തകരാറുകള്‍ കാരണമായി രാജ്യത്താകെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അപേക്ഷകര്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഡിസംബര്‍ അഞ്ചിന് അവസാനിക്കുന്ന രജിസ്ട്രേഷന് കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി മുസ്ലിംലീഗിന്റെ ലോക്സഭാ പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.നവാസ് ഗനി എം.പി എന്നിവര്‍ ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് ചര്‍ച്ച നടത്തി. യന്ത്രത്തകരാറും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം നിര്‍ദ്ദിഷ്ട സമയത്തിനകം രജിസ്ട്രേഷന് നടക്കാതെ പോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു. കേരളത്തില്‍ ഇരുപത്തിയഞ്ച് ശതമാനം പോലും രജിസ്ട്രേഷന് നടത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. രജിസ്ട്രേഷന് നടത്തുന്ന അപേക്ഷകരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും രാജ്യമാകെ കാര്യക്ഷമമായ രീതിയില്‍ രജിസ്ട്രേഷന് നടക്കുന്ന സാഹചര്യം ഒരുക്കാനും കാലാവധി നീട്ടേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രിയോട് പറഞ്ഞു.
പ്രശ്നം ഗൗരവത്തോടെ പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി കാലാവധി നീട്ടുന്നത് സംബന്ധിച്ച് ട്രിബൂണലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് അറിയിച്ചു. അത് വ്യക്തിഗത സ്ഥാപനങ്ങള്‍ക്ക് സഹായകമാവുകയില്ലെന്നും അതിനുംകൂടി ഉപകരിക്കും വിധം കാലാവധി നീട്ടാന്‍ മന്ത്രിതലത്തില്‍ തന്നെ അനുമതി നല്‍കുകയാണ് വേണ്ടതെന്നും എംപിമാര്‍ വീണ്ടും അദ്ദേഹത്തെ ധരിപ്പിച്ചു. എല്ലാ കാര്യങ്ങളും പരിഗണിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ഇത് സംബന്ധമായി മുസ്ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

