വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പരിഹസിച്ച് ഡെമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്റണ്‍. അഭയാര്‍ഥികള്‍ക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി തടഞ്ഞ കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ യുഎസ് അപ്പീല്‍ കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ഹില്ലരി പരിഹാസവുമായി രംഗത്തെത്തിയത്. തന്റെ ട്വിറ്റര്‍ പേജിലാണ് ട്രംപിനുള്ള പരിഹാസം. ‘3 0’ എന്നാണ് ഹില്ലരി ട്വിറ്ററില്‍ കുറിച്ചത്. യുഎസ് അപ്പീല്‍ കോടതിയിലെ മൂന്നംഗ ജഡ്ജിമാരുടെ പാനലാണ് ട്രംപിന് തിരിച്ചടിയാകുന്ന വിധി പ്രസ്താവിച്ചത്. ഇതിനെ ചൂണ്ടിക്കാട്ടിയാണ് ഹില്ലരി ഇങ്ങനെ ട്വീറ്റ് ചെയ്തത്.