Connect with us

india

ഹജ്ജ് അപേക്ഷക്കുള്ള 300 രൂപയുടെ ഫീസ് നിര്ത്തലാക്കി.

ഇതടക്കം ഹജ്ജ് നയം പുതുക്കിയതായി അറിയിച്ചു.

Published

on

ഹജ്ജ് അപേക്ഷക്കുള്ള 300 രൂപയുടെ ഫീസ് നിര്ത്തലാക്കി. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റിലൂടെ പുറപ്പെടാനാകും. സര്‍ക്കാര് ക്വാട്ട 80 ശതമാനമാക്ക. വി.ഐ.പി ക്വാട്ട ഇനിയില്ല. ദിര്‍ഹം സ്വയം മാറ്റി സൂക്ഷിക്കാനും ബാഗും വസ്ത്രവും സ്വയം വാങ്ങാനും പുതുക്കിയ ഉത്തരവിലുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടിയാണ് വിവരം പ്രഖ്യാപിച്ചത്. ഇതടക്കം ഹജ്ജ് നയം പുതുക്കിയതായി അറിയിച്ചു.

ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം 10 ല്‍നിന്ന് 25 ആക്കിയതോടെയാണിത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്ന് പുതിയ നയത്തിന് അംഗീകാരം നല്‍കിയത്. നിലവില്‍ 70 ശതമാനമായിരുന്നു സര്‍ക്കാര്‍ ക്വാട്ട. ഇത് 10 ശതമാനം കൂട്ടി. സ്വകാര്യ ക്വാട്ട 20 ആയി കുറച്ചു. ജൂണ്‍ 26നാണ് ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്.

india

അപൂര്‍വരോഗങ്ങളുടെ മരുന്നുകള്‍ക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കി

അപൂര്‍വ രോഗങ്ങള്‍ സംബന്ധിച്ച ദേശീയ നയത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ രോഗങ്ങള്‍ക്കും ഇളവ് ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Published

on

അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ്. ഇറക്കുമതിത്തീരുവ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി.

അപൂര്‍വ രോഗങ്ങള്‍ സംബന്ധിച്ച ദേശീയ നയത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ രോഗങ്ങള്‍ക്കും ഇളവ് ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 51 മരുന്നുകളാണ് ഈ പട്ടികയിലുള്ളത്. പട്ടികയിലെ ഏത് മരുന്ന് ഇറക്കുമതി ചെയ്യുകയാണെങ്കിലും പൂര്‍ണമായി കസ്റ്റംസ് തീരുവ ഇളവ് ലഭിക്കും. നേരത്തേ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ഉള്‍പ്പെടെയുള്ള അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് ഇറക്കുമതിത്തീരുവ പൂര്‍ണമായി ഒഴിവാക്കിയിരുന്നു.

Continue Reading

india

രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ച മജിസ്ട്രേറ്റിന് ജഡ്ജിയായി സ്ഥാനക്കയറ്റം

നിലവില്‍ സൂറത്ത് കോടതി സിജെഎം ആയ ഹരീഷ് ഹസ്മുഖ് വര്‍മയ്ക്ക് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം ലഭിച്ചത്

Published

on

രാഹുല്‍ ഗാന്ധിക്ക് എതിരെ മാനനഷ്ടക്കേസില്‍ ശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്മുഖ് വര്‍മയ്ക്ക് സ്ഥാനക്കയറ്റം. നിലവില്‍ സൂറത്ത് കോടതി സിജെഎം ആയ ഹരീഷ് ഹസ്മുഖ് വര്‍മയ്ക്ക് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടില്‍ ജാമ്യം ലഭിക്കുകയും ചെയ്തു. 2019ലെ പൊതു തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ചു നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

Continue Reading

india

നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ ഫോണില്‍ അശ്ലീല ദൃശ്യം കണ്ട് ബി.ജെ.പി എം.എല്‍.എ

നിയമ സഭയില്‍ ബജറ്റ് സമ്മേള്ളന ചര്‍ച്ച നടക്കുമ്പോഴാണ് ഇയാള്‍ അശ്ലീല ദ്യശ്യം കണ്ടത്.

Published

on

ത്രിപുരയില്‍ നിയമസഭ സമ്മേളിക്കവെ സ്വന്തം മൊബൈലില്‍ അശ്ലീല ദ്യശ്യം കണ്ട എംഎല്‍എക്കെതിരെ പ്രതിഷേധം.
ത്രിപുരയിലെ ബാഗ്ബസ നിയോജക മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായ ജാദവ് ലാല്‍ നാഥ് ആണ് സംഭവത്തിന് പിന്നില്‍.

നിയമ സഭയില്‍ ബജറ്റ് സമ്മേള്ളന ചര്‍ച്ച നടക്കുമ്പോഴാണ് ഇയാള്‍ അശ്ലീല ദ്യശ്യം കണ്ടത്. സമീപത്ത് ഇരുന്നയാള്‍ ഇത് വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. സംഭവം സാമൂഹ്യമാധ്യമം വഴി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എ സംഭത്തില്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല. ഇയാളോട് നേത്വത്യം വിശദീകരണം ചോദിച്ചതയാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending