1976ല്‍ കാട്ടില്‍ നിന്ന് വിറകു ശേഖരിക്കുന്നതിനിടെ പാമ്പ് കടിയേറ്റാണ് വിലാസ എന്ന സ്ത്രീ മരിക്കുന്നത്. മൃതശരീരം ബന്ധുക്കള്‍ ഗംഗയിലൊഴുക്കുകയും ചെയ്തതാണ്. എന്നാല്‍, ഇപ്പോഴിതാ 42 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി മക്കളെ തേടി വിലാസ തിരിച്ചു വന്നിരിക്കുന്നു. യുപിയിലെ ബിന്ധു ഗ്രാമത്തിലാണ് സംഭവം.

പാമ്പ് കടിയേറ്റ താന്‍ മരിച്ചിരുന്നില്ലെന്നും ബോധം വന്നപ്പോള്‍ ഗംഗയില്‍ ഒഴുകി നടക്കുകയായിരുന്ന തന്നെ മീന്‍ പിടിത്തക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും വിലാസ പറയുന്നു. ഇത്രയും കാലം അവരോടൊപ്പമായിരുന്നു താമസം.

അന്ന് തന്നെ, ബോധം തിരിച്ചുകിട്ടിയിരുന്നെങ്കിലും ഓര്‍മ ശക്തി തിരികെ കിട്ടിയത് ഈയിടെ മാത്രമായിരുന്നുവെന്നും അവര്‍ പറയുന്നു. ഇതോടെ തന്റെ പഴയ കഥകളെല്ലാം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിലാസ പറഞ്ഞതെല്ലാം സത്യമാണെന്ന് മനസിലായി. ഇതേ തുടര്‍ന്നാണ് പുനസമാഗമത്തിന് വഴിതെളിഞ്ഞത്. രണ്ട് പെണ്‍മക്കളുടെ അമ്മയായ വിലാസക്ക് ശിഷ്ടകാലം മക്കളോടൊത്ത് ജീവിക്കണമെന്നാണ് ആഗ്രഹം.