News

എട്ടുമാസം ഗര്‍ഭിണിയെ ബിഎംഡബ്ല്യു കാറിടിച്ചു; സിഡ്‌നിയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം

By webdesk17

November 19, 2025

സിഡ്‌നി: നടക്കാനിറങ്ങിയ എട്ടുമാസം ഗര്‍ഭിണിയെ ബിഎംഡബ്ല്യു കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ സ്വദേശിനി സമന്‍വിത ധരേശ്വര്‍ (33) ദാരുണാന്ത്യം ചെയ്തു. ഭര്‍ത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കാനിറങ്ങിയിരിക്കുകയായിരുന്നപ്പോള്‍ വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോണ്‍സ്ബിയിലെ ജോര്‍ജ് സ്ട്രീറ്റില്‍ നടന്ന അപകടത്തിലാണ് യുവതി മരിച്ചത്. നടപ്പാത മുറിച്ചു കടക്കാനിരിക്കെ വഴിയിലൂടെയെത്തിയ കിയ കാര്‍ വേഗം കുറച്ച് നിര്‍ത്തി. എന്നാല്‍ പിന്നില്‍ നിന്ന് അമിതവേഗത്തില്‍ എത്തിയ ബിഎംഡബ്ല്യു കാര്‍ കിയയെ ഇടിക്കുകയായിരുന്നു. ഈ ഇടിയുടെ ആഘാതത്തില്‍ രണ്ടും കാറുകളും നിയന്ത്രണം വിട്ട് സമന്വിതയെ ഇടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ വെസ്റ്റ്മീഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതിയേയും ഗര്‍ഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. 19 വയസുകാരനാണ് ആഡംബര ബിഎംഡബ്ല്യു കാര്‍ ഓടിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കിയ കാര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. അപകടത്തില്‍ സമന്‍ വിതയുടെ ഭര്‍ത്താവിനും കുട്ടിക്കും പരിക്കേറ്റിട്ടില്ല. യൂണിഫോം ടെസ്റ്റ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു സമന്‍വിത ധരേശ്വര്‍. സംഭവത്തിനു പിന്നാലെ ഓടി മറഞ്ഞ ബിഎംഡബ്ല്യു കാര്‍ ഡ്രൈവറെ പിന്നീട് വഹ്രൂംഗയിലെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരണത്തിന് കാരണമാകുന്ന അപകടകരമായ ഡ്രൈവിംഗ്, അശ്രദ്ധമായ വാഹനമോടിക്കല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ മരണം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. ഡ്രൈവറെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ചു. ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനുള്ള കുറ്റത്തിന് മൂന്നു വര്‍ഷം വരെ അധിക തടവ് ശിക്ഷ ലഭിക്കാമെന്നും നിയമം വ്യക്തമാക്കുന്നു