ഇടിമിന്നലേറ്റ്, കട്ടിലില്‍ കിടക്കുകയായിരുന്ന വൃദ്ധ കത്തിക്കരിഞ്ഞു. കോതമംഗലം നാടുകാണി പടിഞ്ഞാറെ പൊട്ടന്‍മുടി വെട്ടിക്കുഴക്കുടിയില്‍ റോസ(85) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറിനായിരുന്നു സംഭവം.

കൊച്ചുമകന്‍ നോബിളിനൊപ്പമാണ് റോസ താമസിക്കുന്നത്. സംഭവ സമയത്ത് നോബിള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അടുത്ത വീട്ടിലുള്ള മകള്‍ വന്നുനോക്കിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടത്.

കട്ടിലും കിടക്കയും ഉള്‍പ്പെടെ റൂമിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. ഷീറ്റ് മേഞ്ഞ വീടും മിന്നലേറ്റ് തകര്‍ന്നു.