തൃശൂര്‍: സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. ഈസ്റ്റ് പാമ്പാടി വെട്ടത്ത് കമറുദ്ദീന്റെ മകന്‍ സല്‍മാന്‍ ഫാറൂക്ക് (9) ആണ് മരിച്ചത്.

ചൊവ്വാഴ്ച്ചയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ സാരി കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഉടനെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊണ്ടാഴി ഗവണ്‍മെന്റ് എ.എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.