Connect with us

kerala

കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു

പുലര്‍ച്ചെ 4.25 നാണ് 145 തീര്‍ത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്.

Published

on

കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ഇന്ന് (ഞായര്‍) പുലര്‍ച്ചെ 4.15 ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പുലര്‍ച്ചെ 4.25 നാണ് 145 തീര്‍ത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്.

എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവന്‍, ടി.വി ഇബ്‌റാഹീം എം.എല്‍.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമര്‍ ഫൈസി മുക്കം, അഡ്വ.പി മൊയ്തീന്‍ കുട്ടി, മുഹമ്മദ് ഖാസിം കോയ , ഡോ.ഐ.പി അബ്ദു സലാം, സഫര്‍ കയാല്‍ , പി.ടി അക്ബര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എന്‍. മുഹമ്മദലി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്. സുരേഷ്, ഹജ്ജ് സെല്‍ ഓഫീസര്‍ കെ.കെ. മൊയ്തീന്‍ കുട്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഇന്ന് (ഞായറാഴ്ച) രണ്ട് വിമാനങ്ങളാണുള്ളത്. പുലര്‍ച്ചെ 4.25 ന് ഐ.എക്‌സ് 3031 നമ്പര്‍ വിമാനവും രാവിലെ 8.30 ന് ഐ.എക്‌സ് 3021 നമ്പര്‍ വിമാനവും . ഓരോ വിമാനത്തിലും 145 പേരാണ് യാത്രയാവുക. ആദ്യ വിമാനത്തില്‍ 69 പുരുഷന്മാരും 76 സ്ത്രീകളും രണ്ടാമത്ത വിമാനത്തില്‍ 77 പുരുഷന്മാരും 68 സ്ത്രീകളുമായിരിക്കും പുറപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി.എം കിസാന്‍: സെപ്തം. 30 മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണം

ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

Published

on

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി കര്‍ഷകര്‍ സെപ്തം.30 നു മുമ്പായി താഴെ പറയുന്ന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസിലെ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേന ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കൃഷി വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

കര്‍ഷകര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി ക്യാമ്പുകളില്‍ എത്തിച്ചേരണം. പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-. കെ.വൈ.സിയും നിര്‍ബന്ധമാണ്. പി.എം കിസാന്‍ പോര്‍ട്ടല്‍, അക്ഷയ/ സി.എസ്.സി കേന്ദ്രങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക ആന്‍ഡ്രോയ്സ് അപ്ലിക്കേഷന്‍ എന്നിവ വഴി ഇ- കെ.വൈ.സി ചെയ്യാം.

റവന്യൂ വകുപ്പിന്റെ ReLIS പോര്‍ട്ടലില്‍ ഉള്ള പി.എം കിസാന്‍ ഉപഭോക്താക്കള്‍ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങളും അക്ഷയ/ ജനസേവാ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കണം. ഇതിനായി ക്യാമ്പുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ReLIS പോര്‍ട്ടലില്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാത്തവര്‍ക്ക് കരമടച്ച രസീത്, അപേക്ഷ എന്നിവ നേരിട്ട് കൃഷി ഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പി.എം കിസാന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാവുന്നതാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Continue Reading

kerala

മുഖ്യപ്രതിയെ അരവിന്ദാക്ഷൻ സഹായിച്ചെന്ന്​ ഇ.ഡി

അ​ര​വി​ന്ദാ​ക്ഷ​ന്​ 50 ല​ക്ഷം രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​മു​ള്ള​തി​​ന്‍റെ രേ​ഖ​ക​ൾ ല​ഭി​ച്ചെ​ന്നും സ​തീ​ഷി​​ന്‍റെ​യും സ​ഹോ​ദ​ര​​ൻ ​ശ്രീ​ജി​ത്തി​ന്‍റെ​യും അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ്​​ ഇ​യാ​ൾ​ക്ക്​ പ​ണം ല​ഭി​ച്ച​തെ​ന്നും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ്​​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു

Published

on

കരുവണ്ണൂര്‍ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം ഉന്നതരിലേക്ക് തന്നെയാണെന്ന് ഇഡി. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരില്‍ ചിലര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് എന്‍സ്‌ഫോഴ്‌സ്‌മെന്റ് ഡിറക്ട്രേറ്റ് കോടതിയെ അറിയിച്ചു.

അ​ര​വി​ന്ദാ​ക്ഷ​ന്​ 50 ല​ക്ഷം രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​മു​ള്ള​തി​​ന്‍റെ രേ​ഖ​ക​ൾ ല​ഭി​ച്ചെ​ന്നും സ​തീ​ഷി​​ന്‍റെ​യും സ​ഹോ​ദ​ര​​ൻ ​ശ്രീ​ജി​ത്തി​ന്‍റെ​യും അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ്​​ ഇ​യാ​ൾ​ക്ക്​ പ​ണം ല​ഭി​ച്ച​തെ​ന്നും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ്​​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ത​ട​ക്കം അ​ര​വി​ന്ദാ​ക്ഷ​നെ​തി​രെ ഗു​രു​ത​ര ആ​​രോ​പ​ണ​ങ്ങ​ളാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

Continue Reading

crime

പാടത്ത് മണ്ണ് ഇളകിയനിലയില്‍, ഒരാളുടെ കാല്‍ കണ്ടെത്തി; ഷോക്കേറ്റ യുവാക്കളെ കുഴിച്ചിട്ട സ്ഥലം ഉടമ കസ്റ്റഡിയില്‍

കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം

Published

on

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം. സ്ഥലം ഉടമ അനന്തനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ നാളെ പുറത്തെടുക്കുമെന്ന ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം. ഇയാള്‍ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ നിഗമനം.

കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപത്തെ നെല്‍പാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിന്‍, അജിത്ത് എന്നിവര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു.

പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ഇതിന് ശേഷം ഇന്നലെ പൊലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Continue Reading

Trending