Connect with us

More

ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയുമായി ഇന്ത്യ; ഇന്ന് ഇരട്ട സ്വര്‍ണം

Published

on

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയുമായി ഇന്ത്യ കരുത്തുകാട്ടുന്നു. 14ാം ദിനത്തില്‍ ഇരട്ട സ്വര്‍ണവുമായാണ് ഇന്ത്യ കരുത്ത് കാട്ടിയത്. ഏഷ്യന്‍ ഗെയിംസിന്റെ പുരുഷന്‍മാരുടെ ലൈറ്റ് ഫ്‌ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പന്‍ഗലും പുരുഷ വിഭാഗം ബ്രിജ് ടീമുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 15 സ്വര്‍ണ മെഡലുകളും ആകെ മെഡല്‍ നേട്ടം 68ലുമെത്തി.

ലൈറ്റ് ഫ്‌ലൈ 49 കിലോ വിഭാഗത്തിലാണ് 22കാരനായ അമിതിന്റെ സുവര്‍ണ നേട്ടം. 2016 ഒളിമ്പിക് ചാമ്പ്യനായ ഉസ്ബക്കിസ്താന്റെ ദസ്മത്തോവിനെ അട്ടിമറിച്ചാണ് അമിത് സ്വര്‍ണം നേടിയത് എന്ന സവിശേഷതയുമുണ്ട്. ഫിലിപ്പീന്‍ താരം പാലം കാര്‍ലോയെ തോല്‍പ്പിച്ചായിരുന്നു അമിതിന്റെ ഫൈനല്‍ പ്രവേശനം. പ്രണാബ് ബര്‍ദന്‍ഷിബ്‌നാഥ് സര്‍ക്കാര്‍ സഖ്യമാണ് ബ്രിജില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.

്അതേസമയം ഇന്നലെ ഇന്ത്യക്ക് സ്വര്‍ണമില്ലാത്ത ദിനമായിരുന്നു. ട്രാക്കിനങ്ങള്‍ ഏറെക്കുറെ അവസാനിച്ചതിനാല്‍ ഗെയിംസ് ഇനങ്ങളിലായിരുന്നു കാര്യമായ പ്രതീക്ഷ. സ്വര്‍ണം പ്രതീക്ഷിച്ച വനിതാ ഹോക്കിയില്‍ ഇന്ത്യ ജപ്പാനോട് തോറ്റ് വെള്ളിയിലൊതുങ്ങി. വഞ്ചി തുഴച്ചില്‍ വനിതാ വിഭാഗത്തില്‍ നേടിയ വെള്ളിയായിരുന്നു കാര്യമായ സമ്പാദ്യം. വനിതകളുടെ 49 എഫ്.എക്‌സ് ഇനത്തില്‍ വര്‍ഷ ഗൗതം,സ്വേത ഷെവര്‍ഗര്‍ ടീമാണ് രാജ്യത്തിന് വെള്ളി സമ്മാനിച്ചത്. ബോക്‌സിംഗില്‍ ഉറച്ച സ്വര്‍ണ പ്രതീക്ഷയുണ്ടായിരുന്ന സീനിയര്‍ താരം വികാസ് കൃഷ്ണന് പരുക്ക് കാരണം സെമി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേട്ടം വെങ്കലത്തിലൊതുങ്ങി. ഓപ്പണ്‍ ലേസര്‍സെയ്‌ലിംഗില്‍ ഹര്‍ഷിത തോമാറിന് വെങ്കലമുണ്ട്. സെയ്‌ലിംഗ് 49 ഇ.ആര്‍ വിഭാഗത്തില്‍ വരുണ്‍ താക്കര്‍, അശോക്, ചെങ്കപ്പ ഗണപതിടീമും സ്‌ക്വാഷില്‍ പുരുഷ ടീം ഇനത്തില്‍ സൗരവ് ഘോഷാല്‍, ഹരീന്ദര്‍ പാല്‍സിംഗ് സന്ധു, റമീത് ടണ്ഠന്‍, മഹേഷ് മന്‍ഗോക്കര്‍ ടീമിനും വെങ്കലുമുണ്ട്.

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

kerala

രാഹുല്‍ ഗാന്ധിക്ക് എതിരായ പരാമര്‍ശം: പി.വി.അന്‍വറിന് എതിരെ കേസെടുത്തു

മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്

Published

on

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസ്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്.

ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറിയെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രാഹുല്‍ നടത്തിയ പ്രസംഗത്തിന് മറുപടിയായാണു അന്‍വര്‍ രാഹുലിനെതിരെ പ്രസംഗം നടത്തിയത്.

Continue Reading

Trending