News
ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനില്‍ 162 ഒഴിവ്
സ്റ്റൈപന്‍ഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I) ഡിപ്ലോമ ഇന്‍ എന്‍ജിനീയറിങ് (ഒഴിവ്-51): എസ്എസ്സി/എച്ച്എസ്സി പഠനത്തിന് ശേഷം കുറഞ്ഞത് 60% മാര്‍ക്കോടെ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്സ്/കെമിക്കലില്‍ ത്രിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമ, എച്ച്എസ്സിയോടൊപ്പം 60% മോ അതില്‍ കൂടുതലോ മാര്‍ക്കോടെ ദ്വിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം, എസ്എസ്സി/എച്ച്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-25 വയസ്.
സ്റ്റൈപന്‍ഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I) സയന്‍സ് ഗ്രാജുവേറ്റ്സ് (ഒഴിവ്-6): കുറഞ്ഞത് 60% മാര്‍ക്കോടെ ബിഎസ്സി, ഇതില്‍ കെമിസ്ട്രി മുഖ്യ വിഷയമായും ഫിസിക്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് ഉപവിഷയമായും അല്ലെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് തുല്യ വെയിറ്റേജോടുകൂടി പഠിച്ചിരിക്കണം, എച്ച്എസ്സി പരീക്ഷയില്‍ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം, ബിരുദ തലത്തില്‍ മാത്തമാറ്റിക്സ് ഒരു മുഖ്യ വിഷയമാക്കിയവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല, എസ്എസ്സി/എച്ച്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-25 വയസ്.
സയന്റിഫിക് അസിസ്റ്റന്റ്/ബി-ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ് (ഒഴിവ്-7): എസ്എസ്സി/എച്ച്എസ്സി പഠനത്തിന് ശേഷം കുറഞ്ഞത് 60% മാര്‍ക്കോടെ ത്രിവല്‍സര സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ, എച്ച്എസ്സിയോടൊപ്പം 60% മോ അതില്‍ കൂടുതലോ മാര്‍ക്കോടെ ദ്വിവല്‍സര സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം, എസ്എസ്സി/എച്ച്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-30 വയസ്.
സ്റ്റൈപന്‍ഡറി ട്രെയിനി/ടെക്നീഷ്യന് (കാറ്റഗറി-II) പ്ലാന്റ് ഓപ്പറേറ്റര്‍ (ഒഴിവ്-51): എസ്എസ്സി/ഐഎസ്സി (സയന്‍സ്, മാത്തമാറ്റിക്സിനു കുറഞ്ഞത് 50% മാര്‍ക്കു നേടിയിരിക്കണം), എസ്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-24 വയസ്.
സ്റ്റൈപന്‍ഡറി ട്രെയിനി/ടെക്നീഷ്യന് (കാറ്റഗറി-II) മെയ്ന്റെയ്നര്‍ (ഒഴിവ്-47): എസ്എസ്സി (സയന്‍സ്, മാത്തമാറ്റിക്സിനു കുറഞ്ഞത് 50% മാര്‍ക്കു നേടിയിരിക്കണം), ഫിറ്റര്‍/ഇലക്ട്രീഷ്യന്/ഇലക്ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ വെല്‍ഡര്‍/മെഷിനിസ്റ്റ്/ഡീസല്‍ മെക്കാനിക് ട്രേഡില്‍ ദ്വിവല്‍സര ഐടിഐ സര്‍ട്ടിഫിക്കറ്റ്, രണ്ടു വര്‍ഷത്തില്‍ കുറഞ്ഞ ഐടിഐ ആണെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, എസ്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-24 വയസ്.
അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയിലും യോഗ്യതയിലും ചട്ടപ്രകാരം ഇളവു ലഭിക്കും.
വിശദവിവരങ്ങള്‍ക്ക്: www.npcilcareers.co.in
-
india10 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF23 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News11 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
