സ്‌റ്റൈപന്‍ഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I) ഡിപ്ലോമ ഇന്‍ എന്‍ജിനീയറിങ് (ഒഴിവ്-51): എസ്എസ്സി/എച്ച്എസ്സി പഠനത്തിന് ശേഷം കുറഞ്ഞത് 60% മാര്‍ക്കോടെ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/കെമിക്കലില്‍ ത്രിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമ, എച്ച്എസ്സിയോടൊപ്പം 60% മോ അതില്‍ കൂടുതലോ മാര്‍ക്കോടെ ദ്വിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം, എസ്എസ്സി/എച്ച്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-25 വയസ്.

സ്‌റ്റൈപന്‍ഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I) സയന്‍സ് ഗ്രാജുവേറ്റ്‌സ് (ഒഴിവ്-6): കുറഞ്ഞത് 60% മാര്‍ക്കോടെ ബിഎസ്സി, ഇതില്‍ കെമിസ്ട്രി മുഖ്യ വിഷയമായും ഫിസിക്‌സ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് ഉപവിഷയമായും അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് തുല്യ വെയിറ്റേജോടുകൂടി പഠിച്ചിരിക്കണം, എച്ച്എസ്സി പരീക്ഷയില്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം, ബിരുദ തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു മുഖ്യ വിഷയമാക്കിയവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല, എസ്എസ്സി/എച്ച്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-25 വയസ്.

സയന്റിഫിക് അസിസ്റ്റന്റ്/ബി-ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ് (ഒഴിവ്-7): എസ്എസ്സി/എച്ച്എസ്സി പഠനത്തിന് ശേഷം കുറഞ്ഞത് 60% മാര്‍ക്കോടെ ത്രിവല്‍സര സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ, എച്ച്എസ്സിയോടൊപ്പം 60% മോ അതില്‍ കൂടുതലോ മാര്‍ക്കോടെ ദ്വിവല്‍സര സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം, എസ്എസ്സി/എച്ച്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-30 വയസ്.

സ്‌റ്റൈപന്‍ഡറി ട്രെയിനി/ടെക്‌നീഷ്യന്‍ (കാറ്റഗറി-II) പ്ലാന്റ് ഓപ്പറേറ്റര്‍ (ഒഴിവ്-51): എസ്എസ്സി/ഐഎസ്സി (സയന്‍സ്, മാത്തമാറ്റിക്‌സിനു കുറഞ്ഞത് 50% മാര്‍ക്കു നേടിയിരിക്കണം), എസ്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-24 വയസ്.

സ്‌റ്റൈപന്‍ഡറി ട്രെയിനി/ടെക്‌നീഷ്യന്‍ (കാറ്റഗറി-II) മെയ്ന്റെയ്നര്‍ (ഒഴിവ്-47): എസ്എസ്സി (സയന്‍സ്, മാത്തമാറ്റിക്‌സിനു കുറഞ്ഞത് 50% മാര്‍ക്കു നേടിയിരിക്കണം), ഫിറ്റര്‍/ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ വെല്‍ഡര്‍/മെഷിനിസ്റ്റ്/ഡീസല്‍ മെക്കാനിക് ട്രേഡില്‍ ദ്വിവല്‍സര ഐടിഐ സര്‍ട്ടിഫിക്കറ്റ്, രണ്ടു വര്‍ഷത്തില്‍ കുറഞ്ഞ ഐടിഐ ആണെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, എസ്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-24 വയസ്.

അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയിലും യോഗ്യതയിലും ചട്ടപ്രകാരം ഇളവു ലഭിക്കും.

വിശദവിവരങ്ങള്‍ക്ക്: www.npcilcareers.co.in