Connect with us

More

സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്ന് തോമസ് ഐസക്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഈവര്‍ഷം രണ്ട് ദുരന്തമുണ്ടായെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഒന്ന് പ്രളയവും രണ്ട് ശബരിമലയിലെ സുപ്രീം കോടതി വിധിക്ക് ശേഷം നടന്ന പ്രക്ഷോഭവുമാണെന്ന് അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് അവതരണം പുരോഗമിക്കുന്നു. നവകേരള നിര്‍മാണത്തിന് 25 പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റീബില്‍ഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്. കേരളം പുനര്‍നിര്‍മാണത്തിന്റെ ഘട്ടത്തിലാണ്. പ്രളയ പുനര്‍നിര്‍മാണത്തിന് വേണ്ടത്ര കേന്ദ്രസഹായം ലഭിച്ചില്ല. കേന്ദ്രം അധികം വായ്പ അനുവദിക്കണം. സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നും തോമസ് ഐസക് പറഞ്ഞു.

പ്രഖ്യാപനങ്ങള്‍ ഇവയാണ്:

ആരോഗ്യം

താലൂക്കാസ്പത്രികളില്‍ ട്രോമാകെയര്‍,ഡയാലിസിസ് യൂണിറ്റുകള്‍
ഇന്‍ഷ്വര്‍ ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഒരുലക്ഷംവരെ കമ്പനികള്‍ നേരിട്ട് നല്‍കും
സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും.
നാലു ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും.
200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആസ്പത്രികളാക്കും.
പകല്‍ മുഴുവന്‍ ഒ.പി പ്രവര്‍ത്തിക്കും
എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും.

പൊതുവിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രസക്തിയേറി
അദ്ധ്യാപകര്‍ക്ക് പരിശീലന പദ്ധതി
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്ക് രണ്ടര ലക്ഷം കുട്ടികള്‍ അധികമായെത്തി.
94 ശതമാനവും മറ്റ് സ്‌കൂളുകളില്‍ നിന്ന് ടി.സി വാങ്ങി എത്തിയവര്‍

സ്ത്രീ ശാക്തീകരണം

സ്ത്രീ ശാക്തീകരണത്തിന് 1420 കോടി
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും
കുടുംബശ്രീ വിപുലീകരണത്തിന് 1000 കോടി
കുടുംബശ്രീക്കായി നാല് പ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചു.

പുതിയ ആറ് സേവന മേഖലകള്‍ കൂടി,
പ്രവര്‍ത്തനം ഇവന്റ് മാനേജ്മെന്റും കെട്ടിട നിര്‍മ്മാണം
25,000 സ്ത്രീകള്‍ക്ക് വരുമാനം ലഭിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും
4 ശതമാനം പലിശക്ക് 3500 കോടി വായ്പ.

കേരളബാങ്ക്

സഹകരബാങ്കുകള്‍ ചേര്‍ന്ന് കേരളബാങ്ക് രൂപീകരിക്കും
കേരളത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ശ്യംഗലയാവുംകേരളബാങ്ക്
റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നിയമനിര്‍മ്മാണം ഉടന്‍ നടത്തും.
ചട്ടങ്ങള്‍ പാലിച്ച് സഹകരണ ബാങ്കുകളുടെ ലയനം
പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കും

പ്രവാസി

വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും
തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് സാന്ത്വനം പദ്ധതിയിലൂടെ പുതിയ വരുമാന മാര്‍ഗം ഉറപ്പാക്കും
പ്രവാസി സംരംഭകര്‍ക്ക് പലിശ സബ്‌സിഡിക്ക് 15 കോടി
പ്രവാസികളുടെ വിവിധ പദ്ധതികള്‍ക്കായി 81 കോടി

ടൂറിസം

ടൂറിസം മേഖലകള്‍ നവീകരിക്കും
പ്രളയം തളര്‍ത്തിയ ടൂറിസം മേഖലക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കും
സ്‌പൈസ്സ് ഹെറിറ്റേജ് റൂട്ടുകള്‍
വിദേശപങ്കാളിത്തം ഉറപ്പാക്കും, കൊച്ചിയില്‍ വിദേശരാജ്യങ്ങളെ ഉള്‍പ്പെടുത്തി സെമിനാര്‍ സംഘടിപ്പിക്കും
കേരള ബോട്ട് ലീഗ് തുടങ്ങും.
സ്‌പൈസ് റൂട്ട് പദ്ധതി നടപ്പാക്കും.

ഗതാഗതം

ഇലക്ട്രിക് ബസ് വ്യാപകമാക്കും
തലസ്ഥാനത്ത് ഇലക്ട്രിക് ബസ് മാത്രമാക്കും
ഉള്‍നാടന്‍ ജലഗതാഗത പാത നവീകരണം പൂര്‍ത്തിയാക്കും
585 കി.മീ നീളത്തില്‍ ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത 2020 ഓടെ പൂര്‍ത്തീകരിക്കും……

585 കി.മീ നീളത്തില്‍ ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത 2020

തെക്ക് വടക്ക് റെയില്‍വേപാത
പൊതുമരാമത്തിന് 1637കോടി
6000 കിലോമീറ്റര്‍ റോഡ് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നിര്‍മ്മിക്കും
പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകള്‍
തിരുവനന്തപുരം കാസര്‍കോട് സമാന്തര റയില്‍പാത നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും
515 കിലോ മീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപ ചെലവ്.
ഊര്‍ജ്ജം

ആസ്പത്രികളിലും സ്‌കൂളികളിലും സൗരോര്‍ജ പാനലുകള്‍.
വൈദ്യുതി സംരക്ഷണത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കും
എല്‍ഇഡി ബല്‍ബുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും.
വൈദ്യുതി ക്ഷമത കുറഞ്ഞ ഉപകരണങ്ങള്‍ മാറ്റും.
പഴയ ബള്‍ബുകള്‍ മാറ്റി വാങ്ങാന്‍ സഹായം നല്‍കും
എല്‍ ഇ ഡി ബള്‍ബുകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി നല്‍കും

പൊതുമേഖല

പൊതുമേഖലാ വികസനത്തിന് 299 കോടി രൂപ.
സ്വകാര്യനിക്ഷേപത്തെ അകമഴിഞ്ഞു സ്വീകരിക്കുന്നു.
സംസ്ഥാനത്തെ 20 പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തില്‍

തീരമേഖല

ഓഖി പാക്കേജ് വിപുലീകരിക്കും
മുട്ടത്തറ മോഡല്‍ ഫ്‌ളാറ്റുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍മ്മിക്കും
ലൈഫ് മിഷനില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കും
പുലിമുട്ടുകള്‍ നിര്‍മ്മിക്കും
ഫിഷിംഗ് ഹാര്‍ബറുകള്‍ നവീകരിക്കാന്‍ 50 കോടി
പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മ്മാണംകിഫ്ബി ഏറ്റെടുക്കും
70 ഫിഷ് മാര്‍ക്കറ്റുകള്‍ നവീകരിക്കും
തീരമേഖലയിലെ സ്‌കൂളുകള്‍ കിഫ്ബി ഏറ്റെടുക്കും
തീരദേശത്തെ താലൂക്കാശുപത്രികള്‍ നവീകരിക്കും
900 കോടിരൂപ തീരദേശ വികസനത്തിനായി മാറ്റിവയ്ക്കും
തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും.
ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവച്ചു
മല്‍സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ.
കൊല്ലത്ത് ബോട്ട് ബിംല്‍ഡിംഗ് യാര്‍ഡ്

കാര്‍ഷിക മേഖല

1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു.
കുട്ടനാട്ടില്‍ താറാവ് ബ്രീഡിങ് ഫാം തുടങ്ങാന്‍ 16 കോടി,.
വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി.
കുരുമുളക് കൃഷിക്ക് 10 കോടി, പൂകൃഷിക്ക് അഗ്രി സോണ്‍
കേരഗ്രാമം പദ്ധതിയില്‍ പെടുത്തി കേര കൃഷി വ്യാപിപ്പിക്കും
പത്ത് ലക്ഷം തെങ്ങിന്‍തൈകള്‍ വെച്ചുപിടിപ്പിക്കും.

കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പണം നല്‍കും
അന്തര്‍ദ്ദേശീയ നിലവാരമുള്ള റൈസ്പാര്‍ക്ക് പാലക്കാട് സ്ഥാപിക്കും
നെല്ല്, അരിയും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ നിര്‍മ്മിക്കും
റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കും, ഇതിനായി 500 കോടി വകയിരുത്തി
200 ഏക്കറില്‍ കോട്ടയത്ത് റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പാര്‍ക്ക് നിര്‍മ്മിക്കും
സിയാല്‍ മാതൃകയില്‍ വന്‍കിട ടയര്‍നിര്‍മ്മാണ ഫാക്ടറിയെ ഈ പാര്‍ക്കില്‍ കൊണ്ട് വരും
തോട്ടപ്പള്ളി സ്പില്‍വേ അഴവും വീതിയും കൂട്ടാന്‍ 49 കോടി.
ഒരു വര്‍ഷമെങ്കിലും സ്പില്‍ വേ തുറന്നുവെച്ച് ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കണം.

പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി അധിക സഹായം
ശബരിമല പ്രക്ഷോഭം സംസ്ഥാനത്തെ രണ്ടാം ദുരന്തം
തിരുവനന്തപുരത്ത് നവോത്ഥാനത്തെക്കുറിച്ച് സമഗ്രമായി പഠിക്കാന്‍ മ്യൂസിയം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘കൂട്ടബലാത്സം​ഗക്കാരന് വേണ്ടി പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നു’: രാഹുല്‍ ഗാന്ധി

എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ

Published

on

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ജെ.ഡി.എസ് നേതാവും എം.പിയുമായ പ്രജ്വല്‍ രേവണ്ണയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. പ്രജ്വല്‍ രേവണ്ണ കൂട്ടബലാത്സംഗക്കാരനാണെന്ന് എല്ലാ ബി.ജെ.പി നേതാക്കള്‍ക്കും അറിയാം. എന്നിട്ടും അവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, എല്ലാം അറിഞ്ഞുകൊണ്ടാണ് ബി.ജെ.പി ജെ.ഡി (എസ്) സഖ്യം രൂപീകരിച്ചതെന്നും രാഹുല്‍ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വിഡിയോ ഉണ്ടാക്കിയെന്ന് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ആരോപിച്ചു. കൂട്ടബലാത്സംഗക്കാരനെ പിന്തുണച്ചതിന് പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുല്‍ പറഞ്ഞു.

Continue Reading

kerala

മേയര്‍ – ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു

Published

on

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും ബസ് ഡ്രൈവർ‌ യദു നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കെതിരെയാണ് പരാതി. ഏപ്രിൽ 27നു കെഎസ്ആർടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രിൽ 27നു രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്എച്ച്ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്ന് യദു പരാതിയിൽ പറയുന്നു.

Continue Reading

kerala

സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം

കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനില്‍ക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക പരിശീലനം, വിവിധ സെലക്ഷൻ ട്രയല്‍സ് എന്നിവയ്‌ക്കും നിയന്ത്രണം ബാധകമാണ്.

കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനില്‍ക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നേരിടാൻ കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാമെന്നും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

Trending