Connect with us

Video Stories

ഹരിതകേരളം സാധ്യമാക്കാന്‍ കേരളം ഒരുമിക്കുന്നു

Published

on

കേരളം ഇന്ന് മണ്ണിലേക്ക് ഇറങ്ങുകയാണ്; ഒറ്റ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ. നവകേരളം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം മിഷന്‍ സംസ്ഥാനത്തെ ആബാവലൃദ്ധം ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ദിനമാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓരോ വാര്‍ഡിലും ഒരു വികസന പ്രവര്‍ത്തനമെങ്കിലും ശുചിത്വം, ജല സംരക്ഷണം, കൃഷി വികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇന്ന് ആരംഭിക്കും.

 

സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും. കുട്ടികള്‍ മുതല്‍ സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ജനങ്ങളുടെ ആദരം ഏറ്റുവാങ്ങിയ വ്യക്തികള്‍ വരെ വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളിലായി അണിനിരക്കുന്നുണ്ട്.

പ്രകൃതി കനിഞ്ഞുനല്‍കിയ സമ്പത്ത് നമുക്കുണ്ട്. ദേശീയ തലത്തില്‍ തന്നെ അഭിമാനിക്കാവുന്ന തരത്തില്‍ അതിജീവന ശേഷിയും ഗുണമേന്മയുമുള്ള മനുഷ്യസമ്പത്തുണ്ട്. എന്നാല്‍, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും വര്‍ധിക്കുന്ന ഉപഭോഗ ആവശ്യങ്ങളും പ്രകൃതിയുടെയും മനുഷ്യ ജീവിതത്തിന്റെയും സമനില തെറ്റിക്കുന്നു. അവശേഷിക്കുന്ന പച്ചപ്പിന്റെ ഉറപ്പില്‍ കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങളെ നേരിടാനാവില്ല. കാര്‍ഷിക സംസ്‌കൃതിയുടെ ഗതകാല സമൃദ്ധിയുടെ സ്മരണയില്‍ മാത്രം ഒരു ജനതക്ക് മുന്നോട്ടുപോകാനാകില്ല.

 

നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്താനും പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനും കഴിയുകയെന്ന ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണം.ആ മഹാ യത്‌നത്തിന് നേതൃത്വം കൊടുക്കുകയെന്ന കടമയാണ് സര്‍ക്കാര്‍ രൂപം നല്‍കിയ ഹരിത കേരളം മിഷന്‍ നിര്‍വഹിക്കുക. വരുംതലമുറകള്‍ക്ക് ഈ നാടിനെ അതിന്റെ എല്ലാ നന്മകളോടെയും കൈമാറണമെന്ന ബോധ്യത്തില്‍നിന്നാണ് ഹരിതകേരളം മിഷന്‍ രൂപം കൊണ്ടത്. വായു മലിനീകരണവും ഖര-ജല മലിനീകരണവും മണ്ണിനെയും വായുവിനെയും വിഷമയമാക്കുന്നു.

 

നിയന്ത്രണാതീതമായ നിലയില്‍ രോഗാണുക്കളും പകര്‍ച്ചവ്യാധികളും കേരളത്തെയും കീഴടക്കുന്ന കാലം ഉണ്ടാകരുത്. അതുകൊണ്ടാണ് നാടിന്റെ പച്ചയും മണ്ണിന്റെ നന്മയും ജലത്തിന്റെയും വായുവിന്റെയും ശുദ്ധിയും വീണ്ടെടുക്കാന്‍ സാക്ഷരതാപ്രസ്ഥാനം പോലെ ജനകീയ യജ്ഞം തന്നെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ലാഘവത്തോടെ നടപ്പാക്കാന്‍ പറ്റുന്ന പദ്ധതിയാണ് ഇതെന്ന ധാരണ സര്‍ക്കാരിനില്ല. ദീര്‍ഘനാളുകളിലെ തെറ്റായതും അശാസ്ത്രീയവുമായ പ്രകൃതി ചൂഷണത്തിലൂടെ തകര്‍ന്ന പരിസ്ഥിതിയുടെ സമനില വീണ്ടെടുക്കണമെങ്കില്‍ വിപുലവും ദീര്‍ഘവീക്ഷണത്തോടു കൂടിയതുമായ ഇടപെടലുകള്‍ ആവശ്യമാണ്. നാടിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും എന്താണെന്ന് നല്ലവണ്ണം തിരിച്ചറിയണം. ആവശ്യങ്ങളുടെ മുന്‍ഗണന തീര്‍ച്ചപ്പെടുത്തണം.

 
മാലിന്യ സംസ്‌കരണം, ജൈവകൃഷിയും വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കല്‍, കേരളത്തെ കീടനാശിനി വിമുക്തമാക്കല്‍, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനസമ്പത്തും ജലസമ്പത്തും സംരക്ഷിക്കാനും വ്യാപ്തി വര്‍ധിപ്പിക്കാനും സാധിക്കല്‍ തുടങ്ങിയവയെല്ലാം ഇന്നത്തെ കേരള സമൂഹത്തിന്റെ അടിയന്തിര ആവശ്യങ്ങളാണ്. ഇവ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാനും ഓരോ പ്രദേശത്തിനും ഉചിതമായ ഇടപെടല്‍ രീതികള്‍ വികസിപ്പിക്കാനും ആവശ്യമായ പിന്തുണ നല്‍കുന്ന പിന്തുണാസംവിധാനമായിട്ടായിരിക്കും ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കുക.

 
ഒട്ടേറെ സാങ്കേതിക സൗകര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ കേരളീയര്‍ അനുഭവിക്കുന്നുണ്ട്. ജീവിതം സുഗമവും ആസ്വാദ്യകരവും ആക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ നാം താല്‍പര്യം കാണിക്കാറുണ്ട്. എന്നാല്‍, ജീവിത ചുറ്റുപാടുകളില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ സംസ്‌കരിക്കപ്പെടേണ്ടതുണ്ട് എന്ന ബോധ്യം സമൂഹത്തിനാകെ ഉണ്ടാകുന്നില്ല. തീര്‍ച്ചയായും അമിതവേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നഗരവത്കരണത്തിന്റെ കൂടി സൃഷ്ടിയാണ് ഗുരുതരമായ മലിനീകരണം.

 

കേരളത്തില്‍ നഗരങ്ങളായി സെന്‍സസ് കണക്കാക്കുന്ന പ്രദേശങ്ങളെടുത്താല്‍ മൊത്തം ഭൂ വിസ്തൃതിയുടെ 16 ശതമാനം മാത്രമേയുള്ളു. എന്നാല്‍, ജനങ്ങളുടെ 50 ശതമാനവും ജീവിക്കുന്നത് ഈ നഗര പ്രദേശങ്ങളിലാണ്. വ്യവസായ-വ്യാപാര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങള്‍ കൂടിയാണ് ഇവിടങ്ങള്‍ എന്നതിനാല്‍ പ്ലാസ്റ്റിക്, ഇ-മാലിന്യം, നിര്‍മാണ അവശിഷ്ടങ്ങള്‍ തുടങ്ങി സംസ്‌കരിക്കാന്‍ ബുദ്ധിമുട്ടുള്ള മാലിന്യങ്ങളുടെ കൂനകള്‍ നഗര കേന്ദ്രങ്ങളിലടക്കം കാണാം. ജൈവവും അജൈവവും മാലിന്യവും അപകടകാരിയായ മാലിന്യവും കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ രീതി നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടെങ്കില്‍ മാത്രമേ മലിനീകരണത്തിന്റെ വെല്ലുവിളി നേരിടാനാകൂ.

 
കേരളത്തില്‍ നിരവധി തദ്ദേശ ഭരണ സ്ഥാപനങ്ങളും സംഘടനകളും ഈ മേഖലകളിലെല്ലാം വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഈ നല്ല അനുഭവങ്ങളില്‍ നിന്നെല്ലാം ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ സാമൂഹ്യ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വൃത്തിയുള്ള നാടാക്കി കേരളത്തെ മാറ്റണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
വ്യക്തി ശുചിത്വത്തെക്കുറിച്ച് സ്വയം അഭിമാനിക്കുന്നവരാണ് കേരളീയര്‍.

 

ഈ നല്ല ശീലം നല്‍കിയത് ജല സമൃദ്ധിയാല്‍ കേരളത്തെ അനുഗ്രഹിച്ച പ്രകൃതിയാണ്. കാര്‍ഷിക സംസ്‌കൃതി രൂപം കൊണ്ടതും ജലത്തിന്റെ കനിവില്‍ നിന്നുതന്നെയാണ്. എന്നാല്‍, ജല സ്രോതസ്സുകളുടെ വര്‍ധിച്ച മലിനീകരണവും ഇവ നികത്തപ്പെടുന്നതും കുറയുന്ന മഴയും പെയ്‌തൊഴിയും മുമ്പേ കടലില്‍ ഒഴുകിച്ചേരുന്ന മഴവെള്ളവും നദികളിലെ മണല്‍വാരലും എല്ലാം ചേര്‍ന്നു ഭീതിതമായ അവസ്ഥയാണ് കാണുന്നത്.

 
2030 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിനേക്കാള്‍ 64 ശതമാനം അധിക ജലം കേരളത്തിനു വേണ്ടി വരും. കുടിവെള്ളത്തിന് 29 ശതമാനത്തിന്റെയും ജലസേചനത്തില്‍ 81 ശതമാനത്തിന്റെയും അധിക ആവശ്യമാണ് മൂന്നു ദശകം കഴിയുമ്പോള്‍ നേരിടാന്‍ പോകുന്നത്. ഇന്നത്തെ നിലയില്‍ എങ്ങനെയാണ് ഈ വെല്ലുവിളി നേരിടുക? അടിയന്തിരമായി തന്നെ ജലസ്രോതസ്സുകളുടെ സംരക്ഷണവും മഴവെള്ള സംഭരണവും പോലുള്ള പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കേണ്ടതുണ്ട് എന്നാണ് സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്. നദികളുടെയും കനാലുകളുടെയും കുളങ്ങളുടെയും മലിനീകരണം ഉപയോഗയോഗ്യമായ ജലത്തിന്റെ ലഭ്യതയെ തന്നെ വലിയ തോതില്‍ കുറച്ചിട്ടുണ്ട്.

 

ഹരിതകേരളം മിഷന്റെ പ്രധാന ഊന്നല്‍ കേരളത്തിലെ ജലസ്രോതസ്സുകളെ സംരക്ഷിച്ചുകൊണ്ടും ജലത്തിന്റെ ദുരുപയോഗം തടഞ്ഞുകൊണ്ടും മഴവെള്ള സംഭരണം പോലെയുള്ള ജല സംഭരണ മാര്‍ഗങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ട് ഭാവിയില്‍ ജലദൗര്‍ലഭ്യത്തെ എങ്ങനെ നേരിടാം എന്നതിലായിരിക്കും. കൃഷിയില്‍ കേരളത്തിന് സംഭവിച്ച പിന്നോട്ടുപോക്കിന് ചരിത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങളുണ്ട്. നെല്ലും കപ്പയും പച്ചക്കറികളും സമൃദ്ധമായി വിളയിച്ച നാട്ടില്‍ പച്ചക്കറികള്‍ക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കാത്തിരിക്കുന്ന അവസ്ഥയെക്കുറിച്ച് ഖേദിക്കാറുണ്ട്.

 

എന്നാല്‍, ഇപ്പോഴും കേരളത്തിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗമാളുകളും ജീവിത മാര്‍ഗത്തിനായി ആശ്രയിക്കുന്നത് കൃഷിയെയാണ്. സംസ്ഥാനത്തിന്റെ ജി.ഡി.പിയുടെ നാലിലൊന്ന് സംഭാവന ചെയ്യുന്നത് കൃഷിയും അനുബന്ധ മേഖലകളുമാണ്. ഒരു ഹെക്ടറില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതില്‍ (53000 രൂപ) കേരളമാണ് മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍. നമ്മുടെ ഉല്‍പന്നങ്ങള്‍ക്ക് കമ്പോളത്തിലും കയറ്റുമതിയിലും ഗുണമേന്മയുള്ളത് എന്ന അംഗീകാരവുമുണ്ട്.

 
എന്നാല്‍, കൃഷി ചെയ്യുന്നതില്‍ ബഹുഭൂരിപക്ഷവും അഞ്ചുസെന്റിനും 25 സെന്റിനും ഇടയിലുള്ളവരാണ്. അതിന്റെയര്‍ത്ഥം നല്ല നിലയിലുള്ള പിന്തുണയില്ലെങ്കില്‍ കൃഷിയില്‍ തുടരാന്‍ ബുദ്ധിമുട്ടുന്നവരാണ് ഏറിയ പങ്കും എന്നാണ്. കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ മുന്‍നിര്‍ത്തി തന്നെ ഭക്ഷ്യവിളകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ഘട്ടമാണിത്. വിഷമില്ലാത്ത പച്ചക്കറികള്‍ ലഭ്യമാക്കാന്‍ പറ്റുന്ന തരത്തില്‍ ജൈവ പച്ചക്കറി വ്യാപിപ്പിക്കണം. നെല്ലിന്റെ ഉത്പാദനം വര്‍ധിപ്പിക്കണം. ഇതിനെല്ലാം പറ്റുന്ന തരത്തില്‍ കൃഷി വികസനത്തിന് അനുഗുണമായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം.

 

കേരളത്തിലെ 70 ലക്ഷത്തിലധികം വരുന്ന വീടുകളില്‍ ഓരോ വീട്ടിലും കുറഞ്ഞത് ഒരു പച്ചക്കറിയെങ്കിലും ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ സമൂഹത്തിനുവേണ്ടിയുള്ള മഹത്തായ കരുതലും സ്‌നേഹവുമായി അത് മാറും. കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വന സമ്പത്തിന്റെ സംരക്ഷണം കാടിന്റെ മാത്രമല്ല, കാടിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ കൂടി സംരക്ഷണമാണ്. അതോടൊപ്പം പരിസ്ഥിതി സൗഹൃദപരമായ ഉത്തരവാദിത്ത ടൂറിസത്തിലേക്ക് വിനോദസഞ്ചാര മേഖലയെ കൊണ്ടുവരേണ്ടതുണ്ട്.

 
ഹരിത കേരളം മിഷന്റെ ഭാഗമായി സംസ്ഥാനതലം മുതല്‍ താഴേക്കു ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും മിഷനുകള്‍ രൂപീകരിച്ചാകും പ്രവര്‍ത്തിക്കുക. മിഷനുകളെ സഹായിക്കാന്‍ ബന്ധപ്പെട്ട മേഖലകളിലെ ഉദ്യോഗസ്ഥരും വിദഗ്ധരും ഉണ്ടാകും. താഴേത്തട്ടിലെ പ്രശ്‌നങ്ങള്‍ പഠിച്ചുകൊണ്ട് ഓരോ പ്രദേശത്തിനും അനുയോജ്യമായ ഇടപെടല്‍ രീതികളാണ് വികസിപ്പിക്കേണ്ടത്. സംസ്ഥാനം കൈവരിക്കേണ്ട വികസന ലക്ഷ്യത്തിന് സര്‍ക്കാരും മിഷനും ചേര്‍ന്ന് രൂപം നല്‍കുമ്പോഴും ഇത് പ്രായോഗികമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.

 

ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ഈ രംഗത്ത് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും സഹായം ലഭ്യമാക്കുന്നതിന് മിഷന്‍ മുന്‍കൈയടുക്കും. വകുപ്പുകള്‍ തമ്മിലും വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുളടെ പദ്ധതികള്‍ തമ്മിലും ഒക്കെ ഉണ്ടാകേണ്ട ഫലപ്രദമായ ഏകോപനത്തിനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗിക്കേണ്ടതുണ്ട്.

 
ഹരിത കേരളം മിഷന്റെ വിജയം ഈ പദ്ധതി എത്രമാത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചാണ് നിര്‍ണയിക്കപ്പെടുക. പ്രകൃതി സംരക്ഷണം ജനങ്ങളുടെ മനോഭാവവും ജീവിത ശൈലിയും കൂടിയായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രചാരണ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ എല്ലാ സ്‌കൂളുകളും കോളജുകളും ഹരിത കാമ്പസുകളായി മാറിയാല്‍ അത് വിദ്യാര്‍ത്ഥികളുടെ മനോഭാവത്തില്‍ വരുത്തുന്ന സ്വാധീനം ചെറുതായിരിക്കില്ല.

 

ഹരിതകേരളം മിഷന്റെ ഭാഗമായുള്ള പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്കാണ് രണ്ടുലക്ഷത്തിലധികം വരുന്ന കുടുംബശ്രീ സംഘങ്ങളിലെ സഹോദരിമാര്‍ക്കുള്ളത്. പൂര്‍ണ അര്‍ത്ഥത്തില്‍ വികസനത്തിന്റെ വാഹകരായി സ്ത്രീകള്‍ മാറുന്നതിനുള്ള വഴി അങ്ങനെയൊരുക്കാനാകും. സംസ്ഥാനതലം മുതല്‍ പ്രദേശികതലം വരെ പ്രവര്‍ത്തിക്കുന്ന വിവിധ സാമൂഹ്യസംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി മുഴുവന്‍ ആളുകള്‍ക്കും അര്‍ത്ഥവത്തായ ഇടപെടല്‍ നടത്താന്‍ കഴിയുന്ന തരത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

 
സംസ്ഥാന സര്‍ക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും സാമൂഹ്യ സംഘടനകളും ജനകീയ കൂട്ടായ്മകളും സ്ഥാപനങ്ങളും തുടങ്ങി കേരളത്തിലെ ഓരോ കുടുംബത്തിലേക്കും വ്യക്തികളിലേക്കും വരെ എത്തുന്ന പ്രചാരണ-പ്രായോഗിക പ്രവര്‍ത്തനങ്ങളുടെ വിപുലമായ ശൃംഖല ഇതിനായി സൃഷ്ടിക്കണം. പ്രകൃതിയെ സംരക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണ് എന്നു വിശ്വസിക്കുന്ന പൗരബോധവും കര്‍മ സന്നദ്ധതയുമുള്ള ജനങ്ങള്‍ക്ക് മാത്രമേ വരും തലമുറയെക്കുറിച്ച് കരുതലോടെ ചിന്തിക്കാനാവൂ. അത്തരമൊരു സമൂഹമായി നമുക്ക് മാറാം.
പിണറായി വിജയന്‍
(കേരള മുഖ്യമന്ത്രി)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Film

ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍

ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..

Published

on

ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.  നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.

എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

ഡയസ്പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്‍, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.

ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന്‍ ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം കിഷ്‌കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്‌കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന്‍ രഞ്ജിത മേനോന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍ എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്‍, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര്‍ കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്‍, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

 

Continue Reading

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Trending