Video Stories
മലപ്പുറം ഭൂചലന തീവ്രത 1.9; ആശങ്കപ്പെടാനില്ലെന്ന് ഭൗമ നിരീക്ഷണ കേന്ദ്രം
മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വെള്ളിയാഴ്ച രാവിലെ 6.20 നും 6.30നുമിടയിലുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തി. മഞ്ചേരിക്കടുത്ത് ആനക്കയമാണ് സെക്കന്റുകള്‍ നീണ്ട ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശത്ത് നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. പീച്ചിയിലെ ഭൂകമ്പ മാപിനിയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
മഞ്ചേരി, മലപ്പുറം, പൂക്കോട്ടൂര്‍, 22-ാം മൈല്‍ വള്ളുവമ്പ്രം, പുല്ലാര, പന്തല്ലൂര്‍, അരിമ്പ്ര, കൊണ്ടോട്ടി എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വലിയ കുലുക്കവും ശബ്ദവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ വ്യക്തമാക്കിയത്. വീടുകളിലും കെട്ടിടങ്ങളിലും ഇത് കാര്യമായി അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ വലിയ ആഘാതമുള്ള ശബ്ദത്തോടൊപ്പം മഴ വരുന്നതു പോലെയുള്ള ഇരമ്പലും കേട്ടതായി പറയുന്നു. വീടുകളില്‍ പാത്രങ്ങളും ജനല്‍ ചില്ലുകളും ഇളകിയത് ജനങ്ങളില്‍ പരിഭ്രാന്തി വര്‍ധിപ്പിച്ചു. സംഭവത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ചിലയിടങ്ങളില്‍ നടക്കുന്ന സ്വാഭാവിക പ്രതിഭാസം മാത്രമാണ് ഇന്നലെ സംഭവിച്ചതെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍.സി.ഇ.എസ്.എസ്) അധികൃതര്‍ വ്യക്തമാക്കി. ചലനത്തിന്റെ ആഘാതത്തില്‍ പലരും വീടുവിട്ടിറങ്ങി. വലിയ കെട്ടിടത്തിനു മുകളില്‍ വരെ ചലനത്തിന്റെ ആഘാതം പ്രകടമായി. എന്നാല്‍ എവിടെയും ആളപയമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് മറ്റൊരിടത്തും ഇത്തരത്തില്‍ ഭൂചലനമുള്ളതായി രേഖപ്പെടുത്തിയിട്ടില്ല. ലോകത്തിന്റെ ഏതു ഭാഗത്തു നടക്കുന്ന ചലനവും അറിയാന്‍ ശേഷിയുള്ള പീച്ചിയിലെ ഭൂകമ്പ മാപിനിയില്‍ ഇന്തോനേഷ്യയിലെ സുമാത്ര ജക്കാര്‍ത്തയില്‍ ശക്തമായ ഭൂചലനം (7.8 റിക്ടര്‍ സ്‌കെയില്‍) രേഖപ്പെടുത്തിയതായി ഇവര്‍ വ്യക്തമാക്കി. വലിയ നാശനഷ്ടങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട പ്രതിഫലനമാകാം കഴിഞ്ഞ ദിവസം മലപ്പുറത്ത് സംഭവിച്ച നേരിയ ചലനമെന്ന് തിരുവനന്തപുരം ഭൗമനിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports13 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
