Culture
മുംബൈ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം, പരമ്പര

മുംബൈ: ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്റ്റിലും ഇന്ത്യക്ക് ജയം. ഇന്നിങ്‌സിനും 36 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കി. രവിചന്ദ്ര അശ്വിന്‍ ആറു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സിലും അശ്വിന്‍ ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 195ന് പുറത്താക്കുകയായിരുന്നു.
സ്‌കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍: ഇംഗ്ലണ്ട്: 400,195. ഇന്ത്യ: 631
അവസാന മത്സരം ചെന്നൈയില്‍ നടക്കും. ആറിന് 182 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയ്ക്ക് ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി വീണു. നാലും വീഴ്ത്തിയത് അശ്വിനായിരുന്നു. അവസാന ദിനമായി ഇന്ന് ഇംഗ്ലണ്ട് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കുമോ എന്ന് മാത്രമായിരുന്നു കാണേണ്ടിയിരുന്നത്. ജോ റൂട്ട്(77) ബയര്‍സ്റ്റോ(51) അലസ്റ്റയര്‍ കുക്ക്(18) എന്നിവര്‍ക്ക് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കടക്കാനായത്.
വിരാട് കോഹ്ലിയുടെ ഡിബിള്‍ സെഞ്ച്വറിയും ജയന്ത് യാദവിന്റെ സെഞ്ച്വറിയുമായിരുന്നു നാലാം ദിനത്തിലെ പ്രത്യേകത. ഇരുവരും പൊരുതിയപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 631നാണ് അവസാനിച്ചത്. 231 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡും ഇന്ത്യ സ്വന്തമാക്കി. കോഹ്ലി 235 റണ്‍സ് നേടിയപ്പോള്‍ ജയന്ത് യാദവ് 104 റണ്‍സ് നേടി. ജയന്തിന്റെ കന്നി സെഞ്ച്വറിയാണിത്. കോഹ്ലിയുടെ മൂന്നാം ഡബിള്‍ സെഞ്ച്വറിയും. 340 പന്തില്‍ നിന്ന് 25 ഫോറും ഒരു സിക്സും ഉള്‍പ്പെടെയായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ജയന്ത് 204 പന്തില്‍ നിന്ന് 15 ബൗണ്ടറികളുടെ അകമ്പടിയോടെയണ് 104 റണ്‍സ് നേടിയത്.
Film
വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. “കളങ്കാവൽ” ടീസർ ആഘോഷമാക്കി പ്രേക്ഷകർ

Film
കൂലിയുടെ ‘എ സര്‍ട്ടിഫിക്കറ്റ്’ പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി
നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.

രജനികാന്ത് ചിത്രം കൂലിയുടെ എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.
നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ചിത്രത്തിലെ വയലന്‍സ് ചൂണ്ടിക്കാട്ടിയാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു.
പിന്നാലെ സണ്‍ പിക്ചേഴ്സ് കോടതിയെ സമീപിക്കുകയായിരുന്നു. സമീപകാലത്തിറങ്ങിയ കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളിലുള്ള അത്രയും വയലന്‍സ് കൂലിയിലില്ലെന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയല്ലെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. എ സര്‍ട്ടിഫിക്കറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിര്‍മാതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം കമ്മിറ്റി നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച ശേഷം, പിന്നീട് അതിനെതിരെ വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം. കൂലിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം എക്സാമിനിങ് കമ്മിറ്റിയും റിവൈസിങ് കമ്മിറ്റും ഐക്യഖണ്ഡേനയെടുത്തതാണെന്നും സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കി.
സിനിമയിലെ വയലന്‍സും കൊലപാതകും മദ്യപാനും പുകവലിയും മോശം പദപ്രയോഗങ്ങളും ഉണ്ടെന്നും. അതെല്ലാം സിനിമ കാണുന്ന കുട്ടികളെ സ്വാധീനിക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദിച്ചത്.
Film
പരിപാടിക്കിടെ കുഴഞ്ഞുവീണ അവതാരകന്‍ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍
പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍.

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്.അദ്ദേഹത്തെ വിദഗ്ധ സംഘം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഴഞ്ഞുവീണയുടന്‍ ഹൃദയാഘാതം വന്നത് അദ്ദേഹത്തിന്റെ നില ഗുരുതരമാക്കി.
മൂന്നുദിവസം മുമ്പ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന സിനിമ പ്രമോഷന്‍ ചടങ്ങിനിടെയാണ് രാജേഷ് കേശവ് കുഴഞ്ഞു വീണത്. തളര്‍ന്ന വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. താരങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനകള്‍ പങ്കിടുന്നത്.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala2 days ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
kerala3 days ago
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; കാല്‍നടയാത്രക്കാര്‍ക്കടക്കം യാത്ര വിലക്ക്
-
kerala3 days ago
വിപണിയില്‍ വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയത് 4513 ലിറ്റര്‍
-
kerala2 days ago
ലൈംഗികാതിക്രമം; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പരാതി
-
Film2 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം: ലക്ഷ്മി മേനോന് എതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
-
india2 days ago
‘നിങ്ങളുടെ ഉപരിപ്ലവമായ വിദേശനയ ഇടപെടലുകള്‍ – പുഞ്ചിരി, ആലിംഗനം, സെല്‍ഫികള്‍ – ഞങ്ങളുടെ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്തി’: ട്രംപ് തീരുവകളില്‍ മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ