Culture
ഒബാമ കണ്ടത് മോദിയുടെ സത്യപ്രതിജ്ഞ അല്ലായിരുന്നു ! ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജം
അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജം. പ്രധാനമന്ത്രിയായി അധികാരമേറ്റുള്ള നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനില്‍ കാണുന്ന അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നത്.
‘ഇതാണ് മോദിയുടെ ശക്തി, അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുകയാണ്’ എന്ന തലക്കെട്ടോടെ മെയ് 31 ന് സച്ചിന് ജീന്വാള് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് നിരവധി പേര് ഷെയര്‍ ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുമായിരുന്നു.
എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ന്യൂയോര്‍ക് ടൈംസ് ഫോട്ടോഗ്രാഫറായ ഡൗഗ് മില്‍സ് എടുത്തതാണ്. 2014 ജൂണ്‍ 26ന് മില്‍സ് ചിത്രം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മിനാപൊളിസിലേക്കുള്ള യാത്രക്കിടെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലിരുന്ന് അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമ അമേരിക്കജര്‍മ്മനി ലോകകപ്പ് മത്സരം കാണുന്ന ചിത്രമാണിത്. ഫുട്ബോള്‍ മത്സരത്തിന് പകരം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നുള്ള ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വ്യാജചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
health
യൂറിക് ആസിഡ് ഉയരാന്‍ കാരണമായ ഭക്ഷണങ്ങള്‍; ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
ഉയര്‍ന്ന യൂറിക് ആസിഡ് സന്ധിവാതം, വൃക്കക്കല്ല്, പ്രമേഹം, പൊണ്ണത്തടി പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക്…
ശരീരം ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പ്യൂറീന്‍ ഘടകങ്ങളെ വിഘടിപ്പിക്കുന്നതിനിടെ ഉണ്ടാകുന്ന മാലിന്യമാണ് യൂറിക് ആസിഡ്. സാധാരണയായി വൃക്കകള്‍ ഇത് മൂത്രത്തിലൂടെ പുറത്താക്കുന്നുവെങ്കിലും, അമിത ഉത്പാദനമോ പുറത്താക്കുന്നതിനുള്ള ശേഷി കുറയുകയോ ചെയ്താല്‍ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് ഉയരും.
ഉയര്‍ന്ന യൂറിക് ആസിഡ് സന്ധിവാതം, വൃക്കക്കല്ല്, പ്രമേഹം, പൊണ്ണത്തടി പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പുനല്കുന്നു.
ആരോഗ്യകരമായ ജീവിതശൈലിയും നിയന്ത്രിതമായ ഭക്ഷണക്രമവുമാണ് യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദം. പുതിയ പഠനങ്ങളും ആരോഗ്യരംഗത്തുള്ള നിരീക്ഷണങ്ങളും പ്രകാരം യൂറിക് ആസിഡ് വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള ഏഴ് ഭക്ഷണവിഭാഗങ്ങളെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
റെഡ് മീറ്റ്, പ്രത്യേകിച്ച് മട്ടണ്‍, പന്നിയിറച്ചി എന്നിവയില്‍ പ്യൂറിനുകള്‍ കൂടുതലായതിനാല്‍ ഇവയുടെ അമിതമായ ഉപഭോഗം യൂറിക് ആസിഡ് വളരെയധികം വര്‍ധിപ്പിക്കും. കടല്‍മത്സ്യങ്ങള്‍, നെത്തോലി, മത്തി, ഷെല്‍ഫിഷ് തുടങ്ങിയ സമുദ്രമത്സ്യങ്ങളില്‍ പ്യൂറിനും സോഡിയവും ഉയര്‍ന്നതായതിനാല്‍ സ്ഥിരമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദവും യൂറിക് ആസിഡും കൂട്ടാന്‍ സാധ്യതയുണ്ട്. ആല്‍ക്കഹോള്‍, പ്രത്യേകിച്ച് ബിയര്‍, ഗുവാനോസിന് എന്ന പ്യൂറീന്‍ സംയുക്തം അടങ്ങിയതുകൊണ്ട്് യൂറിക് ആസിഡ് വേഗത്തില്‍ ഉയരും.
കൂടാതെ മദ്യം നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നതിനാല്‍ യൂറിക് ആസിഡ് പുറത്താക്കുന്നത് വൃക്കകള്‍ക്ക് ബുദ്ധിമുട്ടാകും. അതുപോലെതന്നെ പഞ്ചസാരയും ഫ്രക്ടോസും കൂടുതലുള്ള ശീതളപാനികള്‍, പായ്ക്ക് ചെയ്ത ജ്യൂസുകള്‍, മധുര പലഹാരങ്ങള്‍ എന്നിവയും അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൂടിയ യൂറിക് ആസിഡ് എന്നിവയ്ക്ക് കാരണമാകുന്നു. സംസ്കരിച്ച ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് പാക്കറ്റുഭക്ഷണങ്ങളില്‍ പ്യൂറിനുകള്‍, പ്രിസര്‍വേറ്റീവുകള്‍, സോഡിയം എന്നിവ കൂടുതലായതിനാല്‍ ഇവയും അപകടകാരികളാണ്.
യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങള്‍, ബ്രെഡ്, യീസ്റ്റ് അടിസ്ഥാനമാക്കിയ സ്പ്രെഡുകള്‍ എന്നിവയും പ്യൂറീന്‍ മെറ്റബോളിസം ഉത്തേജിപ്പിച്ച് യൂറിക് ആസിഡിന്റെ അളവ് കൂട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കൊഴുപ്പ് കൂടുതലുള്ള പാലുല്‍പ്പന്നങ്ങള്‍-ചീസ്, പൂര്‍ണ്ണകൊഴുപ്പ് പാല്, ഐസ്ക്രീം എന്നിവ യൂറിക് ആസിഡ് ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സന്ധിവാത ലക്ഷണങ്ങള്‍ ശക്തമാക്കുന്നതിനും കാരണമാകാം. ഇത്തരം ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ഒഴിവാക്കി സമതുലിതമായ ഭക്ഷണക്രമവും ജലസേവനവും പാലിക്കുന്നത് ഉയര്‍ന്ന യൂറിക് ആസിഡ് നിലകളെ നിയന്ത്രിക്കുന്നതിന് നിര്‍ണായകമാണെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
news
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങളുടെ അക്രമം; അത്യാഹിത വിഭാഗത്തിലും ഒപി കൗണ്ടറിലും ഏറ്റുമുട്ടല്‍, എട്ട് പേര് അറസ്റ്റില്‍
സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ്..
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂര്‍ മേഖലകളില്‍ നിന്നുള്ള രണ്ടുഗുണ്ടാസംഘങ്ങളാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ഒപി കൗണ്ടറിലുമായി തമ്മിലടിച്ചതെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഏറെ നാളായി ഈ രണ്ടുസംഘങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് വിവരം. കഴിഞ്ഞ ദിവസം രാത്രിയില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് ഇരുസംഘങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വീണ്ടും ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഇതോടെ ആശുപത്രിയിലെ ജീവനക്കാരും രോഗികളും കടുത്ത ഭീതിയിലായി.
ഏകദേശം ഒരുമണിക്കൂറോളം ആശുപത്രിയുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായി കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
kerala
ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച് നല്കി; കേരള സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ വലിയ വീഴ്ച
കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയിലും…
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച പുറത്തുവന്നു. ബി.എസ്.സി ബോട്ടണി അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ അതേപടി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു എന്നതാണ് വീഴ്ച്ച.
എന്‍വയണ്‍മെന്റ് സ്റ്റഡീസ് വിഷയത്തിലെ 2024 ഡിസംബര്‍ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും ഏതൊരു മാറ്റവും കൂടാതെ ആവര്‍ത്തിച്ച നിലയാണിത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കെത്തിയതോടെ വീഴ്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരീക്ഷാ കണ്ട്രോളര് ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്ന് അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും നടപടിയുടെ പ്രാധാന്യം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തുടര്‍ച്ചയായി വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സംഭവം ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയിലും സമാനമായ പിഴവ് നടന്നിരുന്നു.
നാലാം വര്‍ഷ സൈക്കോളജി പരീക്ഷയില്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ അതേപടി ആവര്‍ത്തിച്ച് നല്‍കിയിരുന്നു. സര്‍വകലാശാലകളില്‍ തുടര്‍ച്ചയായി ചോദ്യപേപ്പര്‍ ആവര്‍ത്തന പിഴവുകള്‍ സംഭവിക്കുന്നത് പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആശങ്കകളും കൂടുതല്‍ ശക്തമാക്കുന്ന സാഹചര്യമാണ്.
-
kerala22 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി

