Connect with us

Culture

ഒബാമ കണ്ടത് മോദിയുടെ സത്യപ്രതിജ്ഞ അല്ലായിരുന്നു ! ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജം

Published

on

അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജം. പ്രധാനമന്ത്രിയായി അധികാരമേറ്റുള്ള നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനില്‍ കാണുന്ന അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നത്.


‘ഇതാണ് മോദിയുടെ ശക്തി, അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുകയാണ്’ എന്ന തലക്കെട്ടോടെ മെയ് 31 ന് സച്ചിന്‍ ജീന്വാള്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുമായിരുന്നു.


എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ന്യൂയോര്‍ക് ടൈംസ് ഫോട്ടോഗ്രാഫറായ ഡൗഗ് മില്‍സ് എടുത്തതാണ്. 2014 ജൂണ്‍ 26ന് മില്‍സ് ചിത്രം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മിനാപൊളിസിലേക്കുള്ള യാത്രക്കിടെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലിരുന്ന് അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമ അമേരിക്കജര്‍മ്മനി ലോകകപ്പ് മത്സരം കാണുന്ന ചിത്രമാണിത്. ഫുട്‌ബോള്‍ മത്സരത്തിന് പകരം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നുള്ള ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വ്യാജചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

മാഞ്ചസ്റ്ററിലെ കത്തീഡ്രലില്‍ ആദ്യമായി ബാങ്ക് വിളിച്ചു: ഇഫ്താറിനായി ഒത്തുകൂടിയത് നിരവധി പേര്‍

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍.

Published

on

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍. റമസാന്‍ മാസത്തില്‍ കത്തീഡ്രലില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുകയായിരുന്നു. 600 വര്‍ഷത്തെ പാരമ്പര്യമുള്ള ക്രൈസ്തവ ദേവാലയമായ മാഞ്ചസ്റ്റര്‍ കത്തീഡ്രലില്‍ ചരിത്രത്തിലാദ്യമായി ബാങ്കുവിളിക്കുകയും ചെയ്തു. നൂറുക്കണക്കിന് പേരാണ്് ഇഫ്താറില്‍ പങ്കെടുത്തത്.

ബ്രിട്ടനിലെ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. ചര്‍ച്ചില്‍ മഗ്‌രിബ് ബാങ്ക് വിളിക്കുന്ന വീഡിയോ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. അതിഥികള്‍ക്കും ഭക്ഷണത്തിനും പാനീയത്തിനും ഇടമൊരുക്കാന്‍ ആംഗ്ലിക്കന്‍ സഭ പള്ളിക്കുള്ളിലെ പീഠങ്ങള്‍ മാറ്റിയിരുന്നു.

Continue Reading

Culture

പരാതികൊടുത്തവരുടെ മുന്നിൽ തോൽക്കാൻ വയ്യ ;സർക്കാർ ജോലി രാജിവെച്ചു ഫ്രാൻസിസ് നൊറോണ

നൊറോണയുടെ കഥയെ അസ്പദമാക്കി രചിച്ച കക്കുകളി എന്ന നാടകവും അടുത്തിടെ വിവാദമായിരുന്നു.

Published

on

‘മാസ്റ്റർപീസ്’ എന്ന തൻറെ നോവലിനെ കുറിച്ച് പരാതിയും അന്വേഷണവും ഉണ്ടായ സാഹചര്യത്തിൽ സർക്കാർ ജോലി രാജിവച്ചതായി എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ അറിയിച്ചു. കോഴിക്കോട് കുടുംബ കോടതിയിലെ സീനിയർ ക്ളാർക്കായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. മൂന്ന് വർഷത്തോളം സർവീസ് അവശേഷിക്കെയാണ് സ്വയം വിരമിച്ചത്. ‘മാസ്റ്റർപീസ്’ എന്ന നോവലിനെതിരെ ഹൈക്കോടതിയിൽ പരാതിനൽകിയതിനെത്തുടർന്ന് അന്വേഷണവും നടന്നു. തിരുത്തൽ നൽകിയിട്ട് ജോലിയിൽ തുടർന്നാൽ മതി എന്നായിരുന്നു മേലധികാരികളുടെ നിലപാടിനു പിന്നാലെയാണ് രാജിവെച്ചത്.

സ്വതന്ത്രമായി എഴുതാനുള്ള സാഹചര്യം നഷ്ടമായതിനാലാണ് രാജി വെക്കുന്നതെന്ന് നൊറോണ ഫേസ്ബുക്കിൽ കുറിച്ചു. നൊറോണയുടെ കഥയെ അസ്പദമാക്കി രചിച്ച കക്കുകളി എന്ന നാടകവും അടുത്തിടെ വിവാദമായിരുന്നു.

Continue Reading

Culture

ഭക്ഷ്യപരിശോധന സമിതി തൈരിന്റെ പേരുമാറ്റം പിന്‍വലിച്ചു

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.

Published

on

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തൈരിന് പകരം ദഹി എന്ന് ചേര്‍ക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശമാണ് വിവാദമായതിനാല്‍ പിന്‍വലിച്ചത്.

തമിഴിനാട്ടില്‍ തയിര് എന്നും കര്‍ണാടകയില്‍ മൊസര് എന്നും എഴുതുന്നതിന് പകരം ഇനി മുതല്‍ രണ്ടിടങ്ങളിലും തൈരിന്റെ ഹിന്ദിവാക്കായ ദഹി എന്നാക്കണമെന്ന് ഫുഡ് ആന്റ് സേഫ്റ്റി അതേറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി തീരുമാനം പിന്‍വലിച്ച് സര്‍ക്കാരിപ്പോള്‍ മാര്‍ഗ നിര്‍ദേശം നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിക്കില്ലെന്ന് സര്‍ക്കാരിന്റെ അവിന്‍ മില്‍ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നതിനാല്‍ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending