ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് പുല്‍വാമ ജില്ലയിലെ നര്‍ബാല്‍ ഗ്രാമത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. നിജീന ബാനു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ മുഹമ്മദ് സുല്‍ത്താന്‍ എന്ന യുവാവിന് പരിക്കേറ്റിട്ടുമുണ്ട്.
നിജീന ബാനുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവെക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സുല്‍ത്താന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കായി മേഖലയില്‍ തിരച്ചില്‍ നടത്തിവരികയാണ്.
Jammu and Kashmir: Visuals from Narbal village of Kakapora, Pulwama district where terrorists fired at a woman while leaving a youth injured, today. The woman was declared brought dead to hospital while the youth is in critical condition. pic.twitter.com/DEWdLZLDo7
— ANI (@ANI) June 5, 2019
Be the first to write a comment.